Category: Uncategorized

ആല്‍പ്‌സ് പര്‍വതനിരകളില്‍ ഇന്ത്യന്‍ പതാക; കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് ആദരം

കോവിഡിനെതിരെ ഇന്ത്യ നടത്തുന്ന മാതൃകാ ചെറുത്തുനില്‍പ്പിന് ആദരമൊരുക്കി സ്വിറ്റ്‌സര്‍ലന്‍ഡ്. ആല്‍പ്‌സ് പര്‍വതനിരകളിലെ ഏറ്റവും പ്രശസ്തമായ മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ ഇന്ത്യയുടെ ദേശീയപതാകയുടെ ചിത്രം പ്രദര്‍ശിപ്പിച്ചാണ് പിന്തുണ പ്രഖ്യാപിച്ചത്. ഈ ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പങ്കുവച്ചു. പര്‍വതത്തില്‍ ഇന്ത്യയുടെ പതാക പ്രദര്‍ശിപ്പിച്ചതിലൂടെ കോവിഡ് പോരാട്ടത്തിനുള്ള ഐക്യദാര്‍ഢ്യം...

രാജ്യത്തു കോവിഡ് ബാധിതച്ച് മരണം 488 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി : രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 14,792 ആയി. ഇതില്‍ 488 പേര്‍ മരിച്ചു; 2015 പേര്‍ സുഖംപ്രാപിച്ചു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 991 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു; 43 പേര്‍ മരിച്ചു. നാവികസേനയുടെ പശ്ചിമ കമാന്‍ഡ് ആസ്ഥാനത്ത്...

കോവിഡ് ഭേദമായവര്‍ക്ക് വീണ്ടും വരില്ലെന്ന് പറയാനാകില്ല

കോവിഡ്–19 രോഗം ഭേദമായവരില്‍ വൈറസ് വീണ്ടും പ്രവേശിക്കില്ല എന്നതിനു തെളിവൊന്നുമില്ലെന്നു ലോകാരോഗ്യ സംഘടന. കോവിഡ് രോഗമുക്തി നേടിയവര്‍ വീണ്ടും രോഗം പകരാതിരിക്കാനുള്ള രോഗപ്രതിരോധ ശേഷി നേടുമെന്നു വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭ്യമല്ലെന്നാണ് സാംക്രമികരോഗ വിദഗ്ധര്‍ വ്യക്തമാക്കിയത്. രോഗം ഭേദമായവരില്‍നിന്നുള്ള ആന്റിബോഡി വേര്‍തിരിച്ചെടുത്ത് കോവിഡ് ചികിത്സയ്ക്കു ഉപയോഗിക്കുന്നതു...

തമിഴ്‌നാട്ടില്‍നിന്നും പച്ചക്കറി വണ്ടിയില്‍ കേരളത്തിലേക്കു കടന്ന മൂന്നു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍നിന്നും പച്ചക്കറി വണ്ടിയില്‍ കേരളത്തിലേക്കു കടന്ന മൂന്നു പേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് സ്വദേശികളായ മുരുകന്‍, ഭൂതപ്പാണ്ടി, സഹ്യനാഥന്‍ എന്നിവരാണ് കസ്റ്റഡിയിലായത്. മൂന്നു പേരെയും കരമന പൊലീസ് ഹോട്ടലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍ വിവിധ ജോലികള്‍ ചെയ്യുന്നവരാണ് മൂന്നു പേരും. കേരളത്തിലേക്കു വരാന്‍ വാഹനം...

മരുന്ന് നല്‍കി സഹായിച്ച ഇന്ത്യയ്ക്ക് പ്രത്യുപകാരം ച; 1181.25 കോടി രൂപയുടെ ആയുധങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കി അമേരിക്ക

വാഷിങ്ടന്‍: മിസൈലുകളും ടോര്‍പിഡോകളും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 155 ദശലക്ഷം ഡോളറിന്റെ (ഏകദേശം 1181.25 കോടി രൂപ) ആയുധങ്ങള്‍ വില്‍ക്കാന്‍ ഭരണാനുമതി നല്‍കി യുഎസ്. 10 എജിഎം–84എല്‍ ഹാര്‍പ്പൂണ്‍ ബ്ലോക് 2 മിസൈലുകളും 16 എംകെ54 ലൈറ്റ്‌വെയിറ്റ് ടോര്‍പിഡോകളും മൂന്ന് എംകെ എക്‌സര്‍സൈസ് ടോര്‍പിഡോകളുമാണ്...

ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബി.എസ്.എഫ്. ജവാനെ കാണാന്‍ പോകുന്നതിന് അമ്മയ്ക്കും ഭാര്യയ്ക്കും കലക്ടറുടെ അനുമതി

ജയ്പൂരില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ബി.എസ്.എഫ്. ജവാനെ കാണാന്‍ പോകുന്നതിന് അമ്മയ്ക്കും ഭാര്യയ്ക്കും കലക്ടറുടെ അനുമതി. മടുക്ക പനക്കച്ചിറ സ്വദേശി നെവുടപ്പള്ളില്‍ എന്‍.വി. അരുണ്‍ കുമാറാ(29)ണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ അരുണിന്റെ അടുത്തേക്കു പോകാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും കഴിയാത്തതിനെത്തുടര്‍ന്ന്...

നിരീക്ഷണത്തിനിടെ വീട് ആക്രമിച്ചു; അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടു; പ്രതിഷേധിച്ച് പെണ്‍കുട്ടി നിരാഹാരത്തില്‍

പത്തനംതിട്ട: നിരീക്ഷണത്തിലിരിക്കെ ആക്രമണത്തിനിരയായ പെണ്‍കുട്ടി പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നിരാഹാര സമരം ആരംഭിച്ചു. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. നിരീക്ഷണത്തില്‍ തുടരവേയാണ് പെണ്‍കുട്ടി വീട്ടില്‍ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് നിസാര വകുപ്പുകളാണെന്നും പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി...

അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം കൂടിവരുന്നു… രോഗം സ്ഥിരീകരിക്കാത്തവരും മരണമടയുന്നു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കൊറോണ സ്ഥിരീകരിച്ച് മരിച്ചവരേക്കാള്‍ രോഗ പരിശോധന നടത്താതെ മരിക്കുന്നവരാണ് അധികവും. നിലവിലുള്ള സാഹചര്യത്തില്‍ രോഗം സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനങ്ങളുടെ അഭാവമാണ് ഇതിനു മുഖ്യ കാരണമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ചിലധികം മലയാളികളുടെ...

Most Popular