ആല്‍പ്‌സ് പര്‍വതനിരകളില്‍ ഇന്ത്യന്‍ പതാക; കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് ആദരം

കോവിഡിനെതിരെ ഇന്ത്യ നടത്തുന്ന മാതൃകാ ചെറുത്തുനില്‍പ്പിന് ആദരമൊരുക്കി സ്വിറ്റ്‌സര്‍ലന്‍ഡ്. ആല്‍പ്‌സ് പര്‍വതനിരകളിലെ ഏറ്റവും പ്രശസ്തമായ മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ ഇന്ത്യയുടെ ദേശീയപതാകയുടെ ചിത്രം പ്രദര്‍ശിപ്പിച്ചാണ് പിന്തുണ പ്രഖ്യാപിച്ചത്. ഈ ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പങ്കുവച്ചു.

പര്‍വതത്തില്‍ ഇന്ത്യയുടെ പതാക പ്രദര്‍ശിപ്പിച്ചതിലൂടെ കോവിഡ് പോരാട്ടത്തിനുള്ള ഐക്യദാര്‍ഢ്യം അറിയിക്കുകയും എല്ലാ ഇന്ത്യക്കാര്‍ക്കും പ്രതീക്ഷയും കരുത്തും നല്‍കുകയുമാണ് ലക്ഷ്യമിട്ടത്. പര്‍വതത്തില്‍ പ്രദര്‍ശിപ്പിച്ച ത്രിവര്‍ണ്ണ പതാകയ്ക്ക് 1000 മീറ്റര്‍ ഉയരമുണ്ട്. കോവിഡിനെതിരെ ലോകം മുഴുവന്‍ പോരാടുന്നു എന്ന അടിക്കുറിപ്പോടെയാണ് മോദി ചിത്രം പങ്കുവച്ചിരിക്കുന്നത്.

The world is fighting COVID-19 together.

Humanity will surely overcome this pandemic. https://t.co/7Kgwp1TU6A
— Narendra Modi (@narendramodi) April 18, 2020

Similar Articles

Comments

Advertismentspot_img

Most Popular