Category: BREAKING NEWS

ശനിയാഴ്ച നടത്താനിരുന്ന വാഹന പണിമുടക്ക് പിന്‍വലിച്ചു

മോട്ടോര്‍ വാഹന തൊഴിലാളികള്‍ ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നപക്ഷം സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്നാണ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ അറിയിച്ചിരുന്നത്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഈ മാസം അഞ്ചിനു പാര്‍ലമെന്റില്‍...

സാമ്പത്തിക പ്രധിസന്ധി മറികടക്കാന്‍ കെ.എസ്.ആര്‍.ടി.സി ക്ക് ഇനിയും സാമ്പത്തിക സഹായം നല്‍കാന്‍ കഴിയില്ല: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കെ.എസ്.ആര്‍.ടി.സി ക്ക് ഇനിയും സാമ്പത്തിക സഹായം നല്‍കാന്‍ ആകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയച്ചു. സാമ്പത്തിക പ്രധിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കഴിവില്‍ പരമാവധി സഹയം കെ.എസ്.ആര്‍.ടി.സി ക്ക് നല്‍കിക്കഴിഞ്ഞെന്നും ഇതില്‍ കൂടുതല്‍ സഹായം സാധ്യമല്ലെന്നും ഗതാഗത വകുപ്പ് സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു....

പണമില്ലാത്തതിനാല്‍ ഭരണം സ്തംഭിച്ചു, ജിഎസ്ടി ലോട്ടറിയാകുമെന്ന് വിചാരിച്ച തോമസ് ഐസക് കിലുക്കത്തിലെ ഇന്നസെന്റിന്റെ അവസ്ഥയിലാണെന്ന് ചെന്നിത്തല

കോഴിക്കോട്: ധനകാര്യം കൈകാര്യം ചെയ്യുന്നതിലുള്ള കെടുകാര്യസ്ഥതയും സര്‍ക്കാരിന്റെ ധൂര്‍ത്തുമാണ് സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധിയ്ക്ക് പിന്നിലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കടുത്ത സാമ്പത്തികപ്രതിസന്ധി മൂലം സംസ്ഥാനത്ത് പദ്ധതികളൊന്നും നടക്കാത്ത സ്ഥിതിയാണെന്നും ചെന്നിത്തല ആരോപിച്ചു. രണ്ടു മാസമായി ട്രഷറികളില്‍ പണമില്ലെന്നും പണമില്ലാത്തതിനാല്‍ ഭരണം തന്നെ സ്തംഭിച്ചിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.മുന്‍സര്‍ക്കാരുകള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്...

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ അമ്മയോടും ഭാര്യയോടും ആക്രോശിച്ചു, കുല്‍ഭൂഷന്‍ ജാദവിന്റെ വീഡിയോയുമായി പാകിസ്താന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാകിസ്താനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ പുതിയ വീഡിയോ പാകിസ്താന്‍ പുറത്തു വിട്ടു.കുല്‍ഭൂഷന്‍ ജാദവ് കുറ്റസമ്മതം നടത്തുന്ന വീഡിയോയില്‍ തന്റെ അമ്മയെയും ഭാര്യയെയും കാണാന്‍ അവസരമുണ്ടാക്കിയ പാകിസ്താന്‍ ഗവണ്‍മെന്റ്ിന് നന്ദിപറയുന്നതായും ഉണ്ട്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍...

ദിലീപിനെ ജയിലില്‍ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ നിയമലംഘനം: ഹൈക്കോടതി ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയവേ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതിലെ നിയമലംഘനം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സംഭവത്തില്‍ ജയില്‍ നിയമങ്ങളുടെ ലംഘനം ഇല്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കോടതിയുടെ നടപടി.ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍...

അപ്പോഴേ പറഞ്ഞതാ ഇത് പണിയാകുമെന്ന്: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു, ഓണ്‍ലൈനില്‍ വില്‍പനയ്ക്ക്

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി ഓഫ് ഇന്ത്യയുടെ അവകാശം പൊളിച്ച് ആധാര് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. പൗരന്മാരുടെ ആധാര് വിവരങ്ങള്‍ ചോര്‍ന്നതായി ദ ട്രിബ്യൂണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഓണ്‍ലൈന്‍ ഇടപാട് വഴി അജ്ഞാതരായ കടക്കാരില്‍ നിന്നും ആധാര്‍ വിവരങ്ങള്‍...

കാലിത്തീറ്റ കുംഭകോണക്കേസ്: ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി; കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് ലാലുവിന്റെ അഭിഭാഷകന്‍

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. കേസില്‍ ലാലു ഉള്‍പ്പെടെ 15 പേര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം...

മതനിരപേക്ഷമല്ലാത്ത സിലബസ്; എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രി ഉത്തവിട്ടു

തിരുവനന്തപുരം: എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടറുടേയും വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവുകള്‍ പരിഗണിച്ചാണ് നടപടി. എറണാകുളം ചക്കരപ്പറമ്പിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പൂട്ടി വിദ്യാര്‍ഥികളെ സമീപത്തെ മറ്റു സ്‌കൂളുകളില്‍ ചേര്‍ക്കാനാണ്...

Most Popular

G-8R01BE49R7