കൊച്ചി: കെ.എസ്.ആര്‍.ടി.സി ക്ക് ഇനിയും സാമ്പത്തിക സഹായം നല്‍കാന്‍ ആകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയച്ചു. സാമ്പത്തിക പ്രധിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കഴിവില്‍ പരമാവധി സഹയം കെ.എസ്.ആര്‍.ടി.സി ക്ക് നല്‍കിക്കഴിഞ്ഞെന്നും ഇതില്‍ കൂടുതല്‍ സഹായം സാധ്യമല്ലെന്നും ഗതാഗത വകുപ്പ് സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പെന്‍ഷന്‍ ലഭിക്കാത്തത് ചോദ്യം ചെയ്ത് മുന്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജിക്കുള്ള മറുപടിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ കാര്യത്തില്‍ നിയമപരമായി സര്‍ക്കരിന് നേരിട്ട് ബാധ്യതയില്ലാഞ്ഞിട്ടും പരമാവധി സഹായം നല്‍കി എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിന് നേരിട്ട് ബാധ്യതയില്ല. എന്നിട്ടും 1984 മുതല്‍ പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കാനായി എല്ലാ മാസവും പണം നല്‍കാനാവില്ലെന്ന് മന്ത്രി തോമസ് ഐസക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് ഫെയ്സ്ബുക്ക് പോസ്റ്റിലുടെ വിശദീകരിച്ചിരുന്നു. നവംബര്‍ മുതല്‍ രണ്ടുവര്‍ഷത്തേക്കുളള പെന്‍ഷന്‍ വിതരണം പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന മന്ത്രിയുടെ തന്നെ ഉറപ്പില്‍ നിന്നുളള പിന്മാറ്റമായിരുന്നു ഇത്. ഇതിനെതിരെ പെന്‍ഷന്‍കാര്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിയത്