സഹോദരന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുന്ന ശ്രീജിത്തിന് പിന്തുണയുമായി ഗോപി സുന്ദറും ടീമും. ഗോപി സുന്ദറിനൊപ്പം ഗായകരായ സിതാര കൃഷ്ണകുമാര്‍, അഭയ ഹിരണ്‍മയി, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ എന്നിര്‍ ചേര്‍ന്നു പാടിയ 'കൂടപ്പിറപ്പിന്റെ ഓര്‍മ്മതന്‍ തീയില്‍' എന്നു തുടങ്ങുന്ന ഗാനം...
ന്യൂഡല്‍ഹി: പത്ത് രൂപാ നാണയങ്ങള്‍ റിസര്‍വ്വ് ബാങ്ക് പിന്‍വലിച്ചെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണങ്ങള്‍ നടന്നിരിന്നു. എന്നാല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. നാണയങ്ങള്‍ കച്ചവടക്കാരും മറ്റും സ്വീകരിക്കാന്‍ തയ്യാറാകാത്തതോടെയാണ് ആര്‍ബിഐ ബുധനാഴ്ച്ച രംഗത്തെത്തിയത്. ഇത് ശ്രദ്ധയില്‍ പെട്ടതായും എന്നാല്‍...
ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടത്തുവെന്ന ആരോപണത്തിനിടെ വീണ്ടും മോദിയെ പരോക്ഷമായി വിമര്‍ശിച്ച് പ്രവീണ്‍ തൊഗാഡിയ. ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ജോയന്റ് കമ്മിഷണര്‍ ജെ.കെ. ഭട്ട് തനിക്കെതിരേ ഗൂഢാലോചന നടത്തുകയാണെന്ന് തൊഗാഡിയ പറഞ്ഞു.
'പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഭട്ടിന്റെയും ഫോണ്‍ കോളുകള്‍...
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. അര്‍ണിയ, ആര്‍എസ് പുര സെക്ടറുകളില്‍ ബുധനാഴ്ച രാത്രി പാക് സൈന്യം നടത്തിയ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണത്തിലാണ് ജവാന്‍ കൊല്ലപ്പെട്ടത്.
പാകിസ്താന്റെ ആക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതായാണ് റിപ്പോര്‍ട്ട്. വെടിവയ്പും ഷെല്ലാക്രമണവും രാത്രിയിലും...
കൊച്ചി: ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ ബിഎസ്എന്‍എല്‍ സ്വീകരിച്ച ഞായറാഴ്ചകളിലെ സമ്പൂര്‍ണ സൗജന്യവിളി നിര്‍ത്തുന്നു. രാത്രി സൗജന്യവിളിയുടെ ദൈര്‍ഘ്യം കുറച്ചതിനു പിന്നാലെ അടുത്ത മാസം ഒന്നുമുതല്‍ സൗജന്യവിളികള്‍ ഞായറാഴ്ചയിലും രാത്രി മാത്രമേ ഉണ്ടാവൂ എന്നാണ് ബി.എസ്.എന്‍.എല്‍. പുതിയ തീരുമാനം.
2016 ഓഗസ്റ്റ് പത്തിനാണ് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ സൗജന്യവും...
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒഴിയുന്നില്ല. ഏറ്റവും പുതുതായി, മരണ ദിവസത്തിന്റെ കാര്യത്തില്‍ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നു. 2016 ഡിസംബര്‍ നാലിന് മരിച്ചിരുന്നതായി ശശികലയുടെ സഹോദരന്‍ വി. ദിവാകരന്‍. ഇക്കാര്യം മറച്ചുവെച്ച് ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നിന് അന്ത്യം സംഭവിച്ചുവെന്ന്...
സാമ്പത്തിക ഞെരുക്കത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ട്രഷറികളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. 5 കോടി രൂപ വരെയുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി വേണ്ട. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പരിധിയില്ലാതെയും പണം അനുവദിക്കാം. കെഎസ്ആര്‍ടിസിക്ക് 60 കോടി രൂപ ധനസഹായം നല്‍കാനും തീരുമാനിച്ചു.
ജിഎസ്ടി വന്നതോടെ നികുതി വരുമാനം കുറഞ്ഞതും...