Category: BREAKING NEWS

സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടും പദ്മാവതിന് നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങള്‍ക്കെതിരെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ചിട്ടും പത്മാവത് നിരോധിച്ച നാലു സംസ്ഥാനങ്ങള്‍ക്കെതിരെ സിനിമയുടെ നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു. സിനിമയുടെ നിര്‍മാതാക്കളായ വിയകോം സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സിനിമയുടെ പേരും വിവാദ രംഗങ്ങളും മാറ്റണം എന്നതടക്കം സെന്‍സര്‍...

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് കോടതി; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി 22ലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് കോടതി. ദിലീപിന്റെ ഹര്‍ജിയിലാണ് അങ്കമാലി കോടതിയുടെ ഉത്തരവ്. അതേസമയം, ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 22ലേക്ക് മാറ്റി. കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ വന്നത് ചൂണ്ടിക്കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചിരുന്നത്. വിവരങ്ങള്‍...

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുത്; പ്രതിഭാഗത്തിന്റെ നീക്കം ഇരയെ അപമാനിച്ച് കേസ് ദുര്‍ബലമാക്കാനാണെന്ന് പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കരുതെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടും. ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കും. ഇരയെ അപമാനിച്ച് കേസ് ദുര്‍ബലമാക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്നും പൊലീസ് പറഞ്ഞു. ആദ്യ കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായാണ് അനുബന്ധ കുറ്റപത്രത്തില്‍...

ആലപ്പുഴയിലെ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; എസ്.ഐ അടക്കം മൂന്നുപേര്‍ കൂടി പിടിയില്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കുടുങ്ങാന്‍ സാധ്യത

ആലപ്പുഴ: സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ എസ്.ഐ. അടക്കം മൂന്നുപേര്‍ കൂടി പിടിയിലായി. ഇതോടെ സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായവരു എണ്ണം അഞ്ചായി. രണ്ടുപോലീസ് ഉദ്യോഗസ്ഥരാണ് ഇതുവരെ പിടിയിലായത്. ഡിവൈ.എസ്.പി അടക്കം കൂടുതല്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്....

നിങ്ങളുടെ പിന്തുണയോടെ ഞാന്‍ യാത്ര തുടരുകയാണ്… ഫെബ്രുവരി 21ന് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് കമല്‍ഹാസന്‍

ചെന്നൈ: ഫെബ്രുവരി 21ന് തമിഴ്നാട്ടിലെ രാമനാഥപുരത്ത് തന്റെ രാഷ്ട്രീയപാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് നടന്‍ കമല്‍ഹാസന്‍. അതേദിവസം തന്നെ സംസ്ഥാന വ്യാപകമായി പര്യടനത്തിന് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് കമല്‍ഹാസന്‍ ഇക്കാര്യം അറിയിച്ചത്. കമലിന്റെ ജന്മനാടാണു രാമനാഥപുരം. ഇവിടെനിന്ന് ആരംഭിക്കുന്ന പര്യടനം പിന്നീട് മധുര,...

ജിഷവധക്കേസ്: മാധ്യമങ്ങള്‍ കേസിനെ സമീപിച്ചത് മുന്‍വിധിയോടെ; അപ്പീല്‍ വാദം കേരള ഹൈക്കോടതിയില്‍ നിന്ന് മാറ്റണം, സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പ്രതി അമീര്‍ ഉള്‍ ഇസ്ലാം

കൊച്ചി: ജിഷ വധക്കേസില്‍ അപ്പീല്‍ വാദം കേരള ഹൈക്കോടതിയില്‍ നിന്ന് മാറ്റി ചെന്നൈ, ബംഗളൂരു ഹൈക്കോടതികള്‍ ഏതെങ്കിലും കേസ് പരിഗണിക്കണമെന്ന അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പ്രതി അമീര്‍ ഉള്‍ ഇസ്ലാം. അപ്പീല്‍ ഹര്‍ജി കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുന്ന മുറയ്ക്കു സുപ്രീം കോടതിയെ...

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നെടുത്തത്.. പൊലീസും പള്‍സര്‍ സുനിയും ഒത്തുകളി; പുതിയ അവകാശവാദങ്ങളുമായി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസ് സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രങ്ങള്‍ തമ്മില്‍ ക്രമക്കേടുണ്ടെന്ന് ദിലീപ്. ആദ്യത്തെ കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായാണ് അനുബന്ധ കുറ്റപത്രത്തില്‍ കാര്യങ്ങള്‍ പറയുന്നതെന്നാണ് ദിലീപ് പറയുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് എടുത്തതാണെന്നാണ് ദിലീപിന്റെ പുതിയ വാദം. കേസിലെ കുറ്റപത്രം...

ഹര്‍ത്താലുകള്‍ ബന്ദായി മാറുന്നത് കേരളത്തിന്റെ പ്രതിച്ഛായ കെടുത്തുന്നു, ജനജീവിതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഹര്‍ത്താലുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ജനജീവിതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഹര്‍ത്താലുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹര്‍ത്താലുകള്‍ ബന്ദായി മാറുന്നത് കേരളത്തിന്റെ പ്രതിച്ഛായ കെടുത്തുന്നുവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.പണ്ടുതന്നെ നിരോധിച്ചിട്ടുള്ള ബന്ദിന്റെ മറുരൂപമാണ് ഹര്‍ത്താലുകളെന്നും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവരെ നിലയ്ക്കു നിര്‍ത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.പൗരന്റെ ജീവന്‍ രക്ഷിക്കുകയെന്നതു സര്‍ക്കാരിന്റെ പ്രാഥമികവും പരമപ്രധാനവുമായ കടമയാണെന്നും...

Most Popular

G-8R01BE49R7