Category: BREAKING NEWS

ശ്രീജിത്തിന്റെ സമരം സര്‍ക്കാര്‍ കണ്ടുതുടങ്ങി, ശ്രീജിവിന്റെ മരണത്തിന് കാരണക്കാരായ പൊലിസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവ് പൊലിസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തില്‍ ഉള്‍പ്പെട്ട പൊലിസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വിലക്കുന്ന സ്റ്റേ നീക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടപടിയ്ക്ക് സ്റ്റേ ഉള്ളതിനാല്‍ കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ സി.ബി.ഐ...

ഇന്ധന വിലവര്‍ധന, 24ന് സംസ്ഥാനത്ത് വാഹന പണിമുടക്ക്

തിരുവനന്തപുരം: വരുന്ന ബുധനാഴ്ച, 24 ന് സംസ്ഥാനത്ത് വാഹന പണമുടക്ക്. ഡീസല്‍, പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് സമരം. സ്വകാര്യ ബസ്, ഓട്ടോ, ലോറി, ടാക്സി തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. സംയുക്ത യൂണിയനാണ് സമരം പ്രഖ്യാപിച്ചത്.

അടുത്ത അംഗം തുടങ്ങാറായി… ത്രിപുര തെരഞ്ഞെടുപ്പ് ഫെബ്രുവരി 18ന്, മേഘാലയയിലും നാഗാലാന്‍ഡിലും 27 ന്: വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിന്

ന്യൂഡല്‍ഹി: വടക്കുക്കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഫെബ്രുവരിയില്‍ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ത്രിപുരയില്‍ 18 നും മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലേക്ക് 27 നുമാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിനാണ്.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍...

സംഘപരിവാര്‍ യോഗത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍… ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, ചര്‍ച്ച കൊഴുക്കുന്നു

കൊച്ചി: നടന്‍ മോഹന്‍ലാല്‍ വീണ്ടും സംഘപരിവാര്‍ പരിപാടിയില്‍. ആര്‍എസ്എസിന്റെ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ട്രസ്റ്റിന്റെ യോഗത്തിലാണ് മോഹന്‍ലാല്‍ ഇന്നലെ പങ്കെടുത്തത്. പരിപാടിയുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഈ സംഘടനയുടെ രക്ഷാധികാരി മോഹന്‍ലാല്‍ ആണെന്നാണ് വിവരം. മേജര്‍ രവിക്കൊപ്പമാണ് മോഹന്‍ലാല്‍...

ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് മുങ്ങുന്നവര്‍ ജാഗ്രതൈ… നിങ്ങളുടെ പാസ്‌പോര്‍ട്ട് ഉടന്‍ റദ്ദ് ചെയ്യപ്പെടും!!

ദില്ലി: ഭാര്യമാരെ ഉപേക്ഷിച്ചു വിദേശത്തേക്ക് മുങ്ങുന്ന വിരുതന്മാര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര വനിതാ, ശിശുക്ഷേമ വകുപ്പ്. ഭാര്യമാരെ ഉപേക്ഷിച്ചുപോയ പത്തു പേരുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടാന്‍ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വിളിച്ചുകൂട്ടിയ യോഗത്തില്‍ തീരുമാനമായി. ഗാര്‍ഹിക പീഡനം, സ്ത്രീധനത്തിനായുള്ള...

ആഹ്‌ളാദ നിമിഷം.. പദ്മാവതിന്റെ വിലക്ക് സുപ്രീം കോടതി നീക്കി.. ഈ മാസം 25ന് ചിത്രം ഇന്ത്യയിലുടനീളം റിലീസ് ചെയ്യും

ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രമായ പദ്മാവതിന് നാലു സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി നീക്കി. ചിത്രത്തിന്റെ നിര്‍മാതാക്കളായ വിയകോം സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന...

രോഹിത് വെമൂലയുടെ അമ്മയെ 2019ലെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും.. സ്മൃതി ഇറാനിയെ പാഠം പാഠിപ്പിക്കുമെന്നും ജിഗ്‌നേഷ് മേവാനി എം.എല്‍.എ

2019ലെ തിരഞ്ഞെടുപ്പില്‍ രോഹിത് വെമൂലയുടെ അമ്മ രാധിക വെമുലയെ മത്സരിപ്പിക്കുമെന്ന പ്രഖ്യാപനുമായി ദളിത് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി. രാധിക വെമുലയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്നും സ്മൃതി ഇറാനിയെ പാര്‍ലമെന്റില്‍ ഒരു പാഠം പഠിപ്പിക്കുമെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹൈദരാബാദില്‍ രോഹിത് വെമുലയുടെ രണ്ടാം ചരമവാര്‍ഷിദിനത്തില്‍ അമ്മ...

ഐ.എസില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്, മരിച്ചയാള്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കേസിലെ പ്രതി

കണ്ണൂര്‍: കണ്ണൂര്‍ സ്വദേശിയും ഐഎസ് തീവ്രവാദിയുമായ യുവാവ് സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ വളപട്ടണം സ്വദേശി അബ്ദുള്‍ മനാഫാണ് കൊല്ലപ്പെട്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കേസിലെ പ്രതിയാണ് അബ്ദുള്‍ മനാഫ്. മനാഫിന്റെ സുഹൃത്തായ ഖയൂം ആണ് മരണവിവരം വീട്ടുകാരെ...

Most Popular

G-8R01BE49R7