തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണമില്ല. അന്വേഷണ ഉദ്യോഗസ്ഥന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി താക്കീത് നല്‍കി. കുറ്റപത്രം ചോര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം അന്വേഷണ ഉദ്യോഗസ്ഥനാണ്. കുറ്റപത്രം ചോര്‍ന്നത് ഗൗരവകരമാണെന്നും കോടതി നിരീക്ഷിച്ചു. ദിലീപിന്റെ പരാതിയിലെ തുടര്‍നടപടികള്‍ കോടതി...
ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചക്കിടെ പദ്മാവതിന്റെ സംവിധായകനും നായികയ്ക്കുമെതിരെ കൊലവിളി നടത്തി രജ്പുത് നേതാവ്. 'പദ്മാവത്' സിനിമ റിലീസ് ചെയ്യുകയാണെങ്കില്‍ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയേയും നായിക ദീപിക പദുക്കോണിനേയും ജീവനോടെ കുഴിച്ചുമൂടുമെന്നാണ് രജ്പുത് നേതാവ് താക്കൂര്‍ അഭിഷേക് സോം ഭീഷണി മുഴക്കിയത്. സി.എന്‍.എന്‍ ന്യൂസ്...
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി നടത്തി പിണറായി സര്‍ക്കാര്‍. ദക്ഷിണമേഖല എഡിജിപി ബി.സന്ധ്യയെ ചുമതലയില്‍നിന്ന് മാറ്റി. സന്ധ്യയ്ക്ക് പകരക്കാരനായി വരുന്നത് നിലവില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായ എസ്. അനില്‍കാന്തനാണ്. അപ്രധാന പദവിയായ പൊലീസ് ട്രെയിനിങ് കോളെജ് മേധാവിയായാണ് സന്ധ്യയെ ചവിട്ടി താഴ്ത്തിയിരിക്കുന്നത്.
കൊച്ചി...
ഹൈദരാബാദ്: കൊലപാതകികളെ പിന്തുണയ്ക്കുന്നവരെ ഹിന്ദുക്കളെന്നു വിളിക്കാന്‍ സാധിക്കില്ലെന്നും താന്‍ ഹിന്ദു വിരുദ്ധനല്ലെന്നും നടന്‍ പ്രകാശ് രാജ്. 'അവര്‍ പറയുന്നത് ഞാന്‍ ഹിന്ദു വിരുദ്ധനാണെന്നാണ്. എന്നാല്‍ ഞാന്‍ മോദി, അമിത് ഷാ, ഹെഗ്‌ഡെ വിരുദ്ധനാണ്', അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയുടെ ദക്ഷിണ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു പ്രകാശ്...
തിരുവനന്തപുരം: മാര്‍ച്ച് 12ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്.എസ്.എല്‍.സി ഇംഗ്ലീഷ് പരീക്ഷ മാര്‍ച്ച് 28 ലേക്ക് മാറ്റി. വൈകുണ്ഠസ്വാമി ജന്മദിനം പ്രമാണിച്ച് നിയന്ത്രിത അവധി പ്രഖ്യാപിച്ചതിനാലാണ് 12ലെ പരീക്ഷ മാറ്റിവച്ചത്.
ഇന്നു ഡി.പി.ഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യു.ഐ.പി മീറ്റിങിലാണ് ഈ തീരുമാനം ഉണ്ടായത്.
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് കമല്‍ഹാസന്‍. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ എല്ലാം ദ്രാവിഡ സംസ്‌കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്.ദ്രാവിഡ സംസ്‌കാരം ഉള്‍ക്കൊണ്ട് ഐക്യം രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഐക്യത്തിലൂടെ കേന്ദ്രത്തില്‍ നിന്നുള്ള വിവേചനം ഇല്ലാതാക്കാന്‍ സാധിക്കുമെന്നും കമല്‍ഹാസന്‍...
ന്യൂഡല്‍ഹി: വിവാദ സിനിമ പദ്മാവതിന് നാലു സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ, ഹരിയാനയും രാജസ്ഥാനും വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചു. ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് ഇക്കാര്യം സ്ഥിരീകരിച്ചു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീം കോടതി തീരുമാനമെടുത്തതെന്നും...