മന്‍ കി ബാത്ത് പരിപാടിയിലേക്ക് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ട്വീറ്റിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ, ദോക്ലായിലെ ചൈനീസ് സൈനിക സാന്നിധ്യം, ഹരിയാനയിലെ ബലാത്സംഗങ്ങള്‍ എന്നീ മൂന്ന് വിഷയങ്ങളില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
നോട്ട് അസാധുവാക്കല്‍ തൊഴിലവസരങ്ങള്‍ നഷ്ടമാക്കിയെന്നാരോപിച്ച്...
കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പ് പോലെയാണെന്ന് ചൂണ്ടികാണിച്ചാണ് ജേക്കബ് തോമസ് ഫെസ്ബുക്ക് കുറിപ്പിട്ടത്. പെപ്പിട്ട് മൂടിയ സത്യം - 30 സെന്റ്, പൈപ്പിന്...
തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്സണ് നേരെ യൂത്ത്കോണ്‍ഗ്രസ് ആക്രമണം. വാരിയെല്ല് തകര്‍ന്ന ആന്‍ഡേഴ്സണെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍മുന്‍ കെ എസ് യു പ്രവര്‍ത്തകനായ ആന്‍ഡേഴ്സന്‍ കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ സമരപന്തലിലെത്തിയ ചെന്നിത്തലയെ വിമര്‍ശിച്ചിരുന്നു.ചെന്നിത്തല...
ന്യൂഡല്‍ഹി: മുന്‍മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറ്റ കേസില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറി. ഇത് മൂന്നാം തവണയാണ് ജഡ്ജി പിന്‍മാറുന്നത്. ജസ്റ്റിസ് കുര്യന്‍ ജോസഫ് ആണ് ഇത്തവണ പിന്‍മാറിയത്.ആര്‍ കെ അഗര്‍വാള്‍, എ എം സപ്രേ എന്നിവരുടെ ബെഞ്ച് ആയിരുന്നു...
ന്യൂഡല്‍ഹി: ഇരട്ട പദവി വഹിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ 20 എംഎല്‍എമാരെ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. മന്ത്രിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനം വഹിച്ചതിനാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറി. നടപടി അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന്...
കൊച്ചി: മുന്‍ ധനമന്ത്രി കെ.എം മാണിയ്ക്കെതിരെയുള്ള ബാര്‍ കോഴക്കേസ് ചര്‍ച്ച ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. ഇത്തരം ചര്‍ച്ചകള്‍ വിലക്കണമെന്ന മാണിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു.
ബാര്‍ കോഴകേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ വിജിലന്‍സ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു....
തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരം ഫലം കണ്ടു. ശ്രീജീവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലെത്തി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനാണ് വിജ്ഞാപനം ശ്രീജിത്തിന് കൈമാറിയത്. വി.ശിവന്‍കുട്ടിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രി കുടുംബത്തിനു നല്‍കിയ ഉറപ്പുകള്‍ പാലിച്ചുവെന്ന്...