Category: BREAKING NEWS

കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി മൂന്നംഗ സംഘം ഡ്രൈവറെ ക്രൂരമായിമര്‍ദ്ദിച്ചു

പാലക്കാട്: മുണ്ടൂരിന് സമീപം മുട്ടിക്കുളങ്ങരയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഗുരുതരമായി പരുക്കേറ്റ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അബൂബക്കറിനെ മണ്ണാര്‍കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് തടഞ്ഞു നിര്‍ത്തിയാണ് മൂന്നംഗ സംഘം ഡ്രൈവറെ ക്രൂരമായി കയ്യേറ്റം ചെയ്തത് പാലക്കാട്ട് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സിലെ ഡ്രൈവര്‍ക്കാണ് പരുക്കേറ്റത്. വിവാഹാവശ്യത്തിന്...

വാര്‍ണര്‍ക്ക് പകരക്കാരനായി കെയ്ന്‍ വില്യംസണ്‍!!! ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ ഇനി വില്യംസണ്‍ നയിക്കും

ഹൈദരാബാദ്: പന്തില്‍ കൃത്രിമം കാട്ടിയെന്ന വിവാദത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിലക്ക് നേരിട്ട ഹൈദരാബാദ് സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഹൈദരാബാദിനെ ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ നയിക്കും. ഇന്നലെയായിരുന്നു വാര്‍ണര്‍ ഹൈദരാബാദിന്റെ നായകസ്ഥാനം രാജിവെച്ചത്. ഇതിനു പിന്നാലെ താരത്തിനു ഒരുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ക്രിക്കറ്റ് ഓസ്ട്രേലിയ...

മമ്മൂട്ടിയുടെ ‘പരോള്‍’ നീട്ടി… റിലീസ് നീട്ടിയത് സാങ്കേതിക കാരണങ്ങള്‍കൊണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍

കൊച്ചി: ഈ മാസം 31ന് റിലീസ് നിശ്ചയിച്ചിരുന്ന മമ്മൂട്ടി ചിത്രം പരോളിന്റെ റിലീസ് തീയതി മാറ്റി. ഏപ്രില്‍ അഞ്ചിലേക്കാണ് ചിത്രം മാറ്റിയത്. സാങ്കേതികമായ ചില കാരണങ്ങളാണ് റിലീസ് നീട്ടാന്‍ കാരണമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ജയിലിലായ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഒരു മെക്‌സിക്കന്‍...

കാവല്‍ക്കാരന്‍ മോശമായതുകൊണ്ടാണ് ചോര്‍ച്ച ഉണ്ടാകുന്നത്; മോദിയെ പരിഹസിച്ച് വീണ്ടും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സി.ബി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാവല്‍ക്കാരന്‍ മോശമായതുകൊണ്ടാണ് ചോര്‍ച്ച ഉണ്ടാകുന്നത് എന്നായിരുന്നു രാഹുലിന്റെ പരിഹാസം. ഫേസ്ബുക്ക് ഡാറ്റ ചോര്‍ച്ച, ആധാര്‍ ചോര്‍ച്ച എസ്.എസ്.എല്‍.സി പരീക്ഷ ചോര്‍ച്ച, തെരഞ്ഞെടുപ്പ് തീയതി ചോര്‍ച്ച, സി.ബി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ച്ച എന്നിവയെല്ലാം...

മോദി അധികാരത്തില്‍ എത്തിയതിന് ശേഷം രാജ്യത്ത് തൊഴില്‍ സാധ്യതാ വളര്‍ച്ച കുറഞ്ഞു; ആര്‍.ബി.ഐ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രാജ്യത്ത് തൊഴില്‍ സാധ്യതാ വളര്‍ച്ച കുറഞ്ഞതായി ആര്‍.ബി.ഐ കണക്കുകള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍.ബി.ഐ) പിന്തുണയോടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ക്ഷമതയെ കുറിച്ച് വിശകലനം ചെയ്യുന്ന കെ.എല്‍.ഇ.എം.എസ് ഇന്ത്യയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. വിഷയവുമായി ബന്ധപ്പെട്ട്...

ജുഡീഷ്യറിയില്‍ കേന്ദ്ര സര്‍ക്കാര്‍ അവിഹിതമായി ഇടപെടുന്നു; ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: ജുഡീഷ്യറിയില്‍ കേന്ദ്ര സര്‍ക്കാര്‍ അവിഹിതമായി ഇടപെടുന്നുവെന്നു ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ ആരോപിച്ചു . ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അടിയറ വയ്ക്കപ്പെടുന്ന സാഹചര്യം ചര്‍ച്ചചെയ്യാന്‍ മുഴുവന്‍ ജഡ്ജിമാരുടെയും യോഗം (ഫുള്‍ കോര്‍ട്ട്) വിളിക്കണമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുള്ള കത്തില്‍ ജസ്റ്റിസ് ചെലമേശ്വര്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിനെ...

നീണ്ട ഇടവേളയ്ക്ക് ശേഷം മലാല പാക് മണ്ണില്‍ തിരിച്ചെത്തി; സുരക്ഷ ശക്തമാക്കി, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

ഇസ്ലാമാബാദ്: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായ് നീണ്ട ഇടവേളയ്ക്ക് ശേഷം പാകിസ്താനില്‍ തിരിച്ചെത്തി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി,ഉന്നമനത്തിനായി വാദിച്ചതിന് താലിബാന്‍ ഭീകരരുടെ കൈയില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ശേഷം ആദ്യമായാണ് മലാല പാകിസ്താനിലെത്തുന്നത്. പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയുമായി മലാല കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആറു...

തൃശൂരില്‍ മലയാറ്റൂര്‍ തീര്‍ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്, അപകടം ഇന്ന് പുലര്‍ച്ചെ മൂന്നേകാലോടെ

തൃശൂര്‍: തൃശൂരില്‍ മലയാറ്റൂര്‍ തീര്‍ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്നു പുലര്‍ച്ചെ മൂന്നേകാലോടെ കൊടകര ദേശീയപാതയില്‍ നെല്ലായിക്കടുത്ത് കൊളത്തൂരിലാണ് അപകടം. പാവറട്ടി വെണ്‍മേനാട് മുക്കോലി വീട്ടില്‍ ദാസിന്റെ മകന്‍ അക്ഷയ് (19) ആണ്...

Most Popular

G-8R01BE49R7