Category: BREAKING NEWS

എടപ്പാള്‍ തീയറ്റര്‍ പീഡനം അന്വേഷണം ക്രൈം ബ്രാഞ്ചിന്, ഡിവൈഎസ്പി ഷാജു വര്‍ഗീസിനെ സ്ഥലം മാറ്റി

തിരുവനന്തപുരം: എടപ്പാള്‍ തീയറ്റര്‍ പീഡന കേസില്‍ അന്വേഷണം ക്രൈബ്രാഞ്ചിനെ ഏല്‍പ്പിച്ച് ഉത്തരവിറങ്ങി. പീഡന വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ച തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈഎസ്പി ഷാജു...

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. നരിപ്പറ്റ സ്വദേശി കുയ്യാളില്‍ നാണു മാസ്റ്റര്‍(60) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കുറ്റ്യാടി-കോഴിക്കോട് സംസ്ഥാനപാതയിലാണ് സംഭവം. പുലര്‍ച്ചെ ഡോക്ടറെ കാണാനായി വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു നാണു മാസ്റ്റര്‍.ഭാഗികമായി കത്തിനശിച്ച കാറിനുള്ളില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയിലാണ്...

‘തെറ്റ് ചെയ്തിട്ടില്ല, സത്യം ജയിക്കും’; അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണക്കേസില്‍ ആരോപണങ്ങള്‍ തളളി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സുനന്ദയുടെ മരണത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച ശശിതരൂര്‍ എംപി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി. തെറ്റ് ചെയ്തിട്ടില്ല, സത്യം ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ശശി തരൂരിനെതിരായ കുറ്റപത്രം അംഗീകരിച്ച...

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിനോയ് വിശ്വം സിപിഐ സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിനോയ് വിശ്വം സിപിഐ സ്ഥാനാര്‍ഥിയാകും. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിനു തന്നെയായിരുന്നു സാധ്യതാപട്ടികയില്‍ മുന്‍ഗണന. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയുടേതാണു തീരുമാനം. ജൂണ്‍ 21നാണു തിരഞ്ഞെടുപ്പ്. അതേസമയം, പാര്‍ട്ടി നേതൃനിരയിലെ പ്രമുഖര്‍ക്കൊപ്പം ഇടതു സഹയാത്രികനായ ചെറിയാന്‍...

പിരിച്ചുവിടാനാകും; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരേ നടപടിയെടുക്കാമെന്ന് നിയമോപദേശം

തിരുവനന്തപുരം: കോട്ടയത്ത് പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ വീഴ്ച പറ്റിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി ഉറപ്പായി. വീഴ്ച വരുത്തിയ പൊലീസുകാരെ പിരിച്ചുവിടുന്നതിനു നിയമതടസമില്ലെന്ന് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. കോട്ടയം അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും...

നിപ്പ: നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി; പന്ത്രണ്ട് മുതല്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ച നടക്കും

തിരുവനന്തപുരം: നിപ്പ വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ആണ് നോട്ടീസ് നല്‍കിയത്. വിഷയത്തിന്റെ ഗൗരവം അനുസരിച്ച് ചര്‍ച്ച നടത്താമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. പന്ത്രണ്ട് മുതല്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. ഈ നിയമസഭ ആദ്യമായാണ് അടിയന്തര...

കെവിന്‍ വധക്കേസില്‍ പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയിലേക്ക്

കോട്ടയം: കെവിന്‍ വധക്കേസില്‍ അന്വേഷണസംഘം ഹൈക്കോടതിയിലേക്ക്. പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ നാളെ ഹര്‍ജി നല്‍കും. എഎസ്ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കാണ് ഏറ്റുമാനൂര്‍ കോടതി ജാമ്യം നല്‍കിയത്.

പൊലീസ് വീണ്ടും വിവാദത്തില്‍; തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ ഡിജിപിയോട് വിശദീകരണം ചോദിച്ച് മുഖ്യമന്ത്രി, എസ്ഐയെ അറസ്റ്റുചെയ്യുമെന്ന് എസ്പി

തിരുവനന്തപുരം: തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് അതൃപ്തി. പൊലീസിന്റേത് പ്രതികാര നടപടിയാണ് എന്ന് ആരോപിച്ച് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അറസ്റ്റ് നിയമപരമാണോയെന്ന് അന്വേഷിക്കാന്‍ ഡിജിപിയോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ...

Most Popular