കൊച്ചിയിൽ അവിവാഹിതായ യുവതി ഹോസ്റ്റലിലെ ശുചിമുറിയിൽ പ്രസവിച്ചു

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ അവിവാഹിതായ യുവതി പ്രസവിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയാണ് ഇന്ന് രാവിലെ ഹോസ്റ്റൽ ശുചിമുറിയിൽ യുവതി പ്രസവിച്ചത്. കൊല്ലം സ്വദേശിയായ യുവതിയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ല. ഹോസ്റ്റലിൽ കൂടെ താമസിച്ചവരാണ് വിവരം പൊലീസിനെ അറിയിച്ചത്.

യുവതി ​ഗർഭിണിയാണെന്ന വിവരം ഹോസ്റ്റലിലെ താമസക്കാർ ആരും അറിഞ്ഞിരുന്നില്ല. രാവിലെ ശുചിമുറിയിൽ പോയ യുവതി, വളരെ സമയത്തിന് ശേഷവും വാതിൽ തുറക്കാതെ വന്നതോടെ ഹോസ്റ്റലിൽ താമസിക്കുന്ന മറ്റുള്ളവർ ബലമായി വാതിൽ തള്ളിത്തുറക്കുകയായിരുന്നു. അപ്പോഴാണ് ശുചിമുറിയിൽ യുവതി പ്രസവിച്ചതായി അറിയുന്നത്. ഇവർ ഉടൻ തന്നെ വിവരം നോർത്ത് പൊലീസിനെ അറിയിച്ചു.

വനിതാപൊലീസ് ഉൾപ്പെടെയുള്ളവർ എത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്തെ ആണ്‍സുഹൃത്തില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് ഇരുപത്തിമൂന്നുകാരിയായ യുവതി പൊലീസിനോട് പറഞ്ഞു. യുവതിയുടെ വീട്ടുകാരെയും സുഹൃത്തിനെയും വീട്ടുകാരെയും വിവരം അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. പരാതി ഇല്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular