Category: BREAKING NEWS

വിശ്വാസം നേടി സര്‍ക്കാര്‍; 325-126- അവിശ്വാസ പ്രമേയം വോട്ടിനിട്ട് തള്ളി; 12 മണിക്കൂര്‍ ചര്‍ച്ച; മോദി ജയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ

ന്യൂഡല്‍ഹി: ഒരു ദിവസം മുഴുവന്‍ നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ടിഡിപി കൊണ്ടു വന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് മോദി സര്‍ക്കാര്‍ പ്രമേയം പരാജയപ്പെടുത്തിയത്. രാവിലെ 11ന് തുടങ്ങിയ ചര്‍ച്ച 12 മണിക്കൂര്‍ നീണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി...

നൂറ് മിനിട്ട് നീണ്ട പ്രസംഗം അവസാനിപ്പിച്ച് മോദി; രാഹുലിന്റെ കണ്ണിലേക്ക് നോക്കാന്‍ താനായിട്ടില്ല; തന്റെ കസേരയില്‍ ഇരിക്കാന്‍ തിടുക്കം; ഈ കുട്ടിക്കളി ഇനിയുമുണ്ടാകുമോ..? റാഫേല്‍ സുതാര്യമെന്ന് മറുപടി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ലോക്‌സഭയില്‍ നടന്നു. പ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍ഡിഎ സര്‍ക്കാര്‍ ഉറപ്പാക്കിക്കഴിഞ്ഞു. സംഖ്യകള്‍കൊണ്ടു സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും സംവാദത്തില്‍ തുറന്നുകാട്ടാനാകും പ്രതിപക്ഷത്തിന്റെ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ ഐക്യം അരക്കിട്ടുറപ്പിക്കലും പ്രചാരണവും കൂടിയാകും...

ഒടുവില്‍ രജനിയെ എതിര്‍ത്ത് കമല്‍ ഹാസന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ച് നീക്കം നടത്തുന്ന സൂപ്പര്‍ താരം രജനീകാന്തും ഉലകനായകന്‍ കമല്‍ഹാസനും നേര്‍ക്കുനേര്‍. സേലം -– ചെന്നൈ എട്ടു വരിപ്പാതയുമായി ബന്ധപ്പെട്ടാണ് രജനിക്ക് എതിരായി കമല്‍ എത്തിയത്. രാഷ്ട്രീയ പ്രവേശന പ്രഖ്യാപിച്ച ശേഷം ഇരുവരും തമ്മില്‍ ഒരു വിഷയത്തില്‍...

രാഹുല്‍ ഗാന്ധിക്കു മറുപടിയുമായി ഫ്രാന്‍സ്

ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ റഫേല്‍ ഇടപാട് പരാമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കു മറുപടിയുമായി ഫ്രാന്‍സ്. റഫേല്‍ ഇടപാടില്‍ രഹസ്യങ്ങള്‍ പുറത്തുവിടാനാവില്ലെന്നും 2008ല്‍ ഒപ്പിട്ട ഉടമ്പടിയില്‍ത്തന്നെ ഇതു വ്യക്തമാണെന്നും ഫ്രാന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തോടു നുണ പറഞ്ഞെന്നായിരുന്നു രാഹുലിന്റെ...

കോഴിക്കോട്ട് എസ്ഡിപിഐ -സിപിഎം സംഘര്‍ഷം; വീടുകള്‍ തകര്‍ത്തു

കോഴിക്കോട്: അരിക്കുളം പഞ്ചായത്തില്‍ കാരയാട് മേഖലയില്‍ സിപിഎം -– എസ്ഡിപിഐ സംഘര്‍ഷം. സിപിഎമ്മുകാരുടെ രണ്ടു വീടുകള്‍ക്കു നേരെ പുലര്‍ച്ചെ ബോംബേറ്. മൂന്ന് എസ്ഡിപിഐക്കാരുടെ വീടുകള്‍ പട്ടാപ്പകല്‍ സിപിഎമ്മുകാര്‍ തകര്‍ത്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി.രമണി, ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയംഗം പി.ശ്രീജിത് എന്നിവരുടെ വീടുകള്‍ക്കു...

ജെസ്‌നയെ കുറിച്ച് സുപ്രധാന വിവരം ലഭിച്ചു!!!

കൊച്ചി: മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ജെസ്നയെ കുറിച്ചുള്ള സുപ്രധാന വിവരം കിട്ടയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍, പൂര്‍ണ്ണ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അല്‍പ്പം കൂടി സമയം വേണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് കോടതി അടുത്തമാസം രണ്ടിലേയ്ക്ക് മാറ്റി. മുണ്ടക്കയത്തു നിന്നു കഴിഞ്ഞ...

വടകരയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 6000 കിലോ മത്സ്യം പിടികൂടി; കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു

കോഴിക്കോട്: വടകരയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 6000 കിലോ മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി. തമിഴ്‌നാട് നാഗപട്ടണത്തുനിന്ന് കൊണ്ടുവന്ന മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്. വാഹനം തകരാറിലായതിനെത്തുടര്‍ന്ന് വഴിയില്‍ കിടന്ന ലോറിയില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ്...

മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ വന്‍ പരാജയം!!! കണക്കുകള്‍ നിരത്തി ലോകബാങ്കും റിസര്‍വ് ബാങ്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പിലാക്കുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഗുണമൊന്നുമുണ്ടായിട്ടില്ലെന്ന് കണക്കുകള്‍. ലോകബാങ്കിന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും കണക്കുകള്‍ വ്യക്തമാക്കുന്നത് 2014ല്‍ മോദി അധികാരത്തിലെത്തിയശേഷം ഇന്ത്യയുടെ നിര്‍മ്മാണ രംഗത്ത് വലിയ മുന്നേറ്റമൊന്നുമുണ്ടായിട്ടില്ല എന്നാണ്. ബ്ലൂബര്‍ഗ്.കോം ആണ്...

Most Popular