കൊച്ചി: മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ജെസ്നയെ കുറിച്ചുള്ള സുപ്രധാന വിവരം കിട്ടയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍, പൂര്‍ണ്ണ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അല്‍പ്പം കൂടി സമയം വേണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് കോടതി അടുത്തമാസം രണ്ടിലേയ്ക്ക് മാറ്റി.
മുണ്ടക്കയത്തു നിന്നു കഴിഞ്ഞ ദിവസം ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ജെസ്ന തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. അന്വേഷണം ജെസ്നയുടെ സുഹൃത്തുക്കളിലേയ്ക്ക് കേന്ദ്രീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 22 ന് അച്ഛന്റെ സഹോദരിയുടെ വീട്ടിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ജെസ്ന വീട്ടില്‍ നിന്നും ഇറങ്ങിയത്.
പിന്നീട് ഒരു വിവരവും ഉണ്ടായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ജെസ്ന തന്നെയെന്ന് സ്ഥിരീകരിച്ചതോടൊപ്പം ദൃശ്യങ്ങളില്‍ ജസ്നയുടെ സുഹൃത്തിനെയും കണ്ടിരുന്നു. ഇതോടെയാണ് ജസ്നയുടെ സുഹൃത്തുക്കളിലേയ്ക്ക് അന്വേഷണം കേന്ദ്രീകരിക്കാന്‍ പോലീസ് തീരുമാനിച്ചത്. മുണ്ടക്കയം ബസ് സ്റ്റാന്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ജസ്ന മുണ്ടക്കയത്ത് എത്തിയിരുന്നു എന്നതിന് ശക്തമായ തെളിവായിരുന്നു.
കാണാതായ ദിവസം രാവിലെ 11.44 നാണ് ജസ്ന മുണ്ടക്കയം ബസ് സ്റ്റാന്റിന് സമീപത്തെ കടയ്ക്ക് മുന്നിലൂടെ നടന്നു പോയത്. മിനിട്ടുകള്‍ക്കുള്ളില്‍ ജസ്നയുടെ ആണ്‍ സുഹൃത്തും ഇതേ ഭാഗത്തുകൂടി തിരിച്ചു നടക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 22 -ാം തിയതി രാവിലെയും ജസ്ന ഈ സുഹൃത്തുമായി പത്തുമിനിറ്റോളം സംസാരിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന് ജസ്നയ്ക്ക് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നതായും പോലീസിന് വിവരം ലഭിച്ചു