Category: OTHERS

ചരിത്രത്തില്‍ ആദ്യമായി പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കുന്നു

തിരുവനന്തപുരം: 2019-20 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായി അധികൃതര്‍ അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് പ്ലസ് വണ്‍ ക്ലാസുകള്‍ അധ്യയന വര്‍ഷാരംഭത്തില്‍ തുടങ്ങുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ജൂണ്‍ അവസാന വാരത്തിലോ ജൂലൈ...

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 84.33 ശതമാനം വിജയം

തിരുവനന്തപുരം: 2018-19 അധ്യായന വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം ആണ് വിജയം. 3,11,375 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ സ്‌കൂള്‍ വഴി പരീക്ഷ എഴുതിയ 58,895 പേരില്‍ 25,610 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി 43.48 ശതമാനം വിജയം....

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് 11 മണിക്ക് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി, ആര്‍ട്ട് ഹയര്‍ സെക്കന്ററി പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിക്കുക. രാവിലെ 11 മണിക്കാണ് പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പകരം സെക്രട്ടറി...

തൃശൂര്‍ പൂരം ഇന്നു കൊടിയേറും

തൃശൂര്‍: ഉത്സവപ്രേമികള്‍ കാത്തിരുന്ന പൂരാവേശത്തിനു തുടക്കം. വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് ഇന്നു കൊടിയേറ്റ്. രാവിലെ 11.30-നു തിരുവമ്പാടി ക്ഷേത്രത്തിലും ഉച്ചയ്ക്ക് 12-നു പാറമേക്കാവ് ക്ഷേത്രത്തിലും പൂരപ്പതാകകളുയരും. അതോടെ ശക്തന്റെ തട്ടകം പൂരത്തിരക്കിലമരും. പാറമേക്കാവ് മണികണ്ഠനാലിലും തിരുവമ്പാടി നടുവിലാലിലും നായ്ക്കനാലിലും ആനപ്പുറത്ത് എഴുന്നള്ളിയെത്തുമ്പോള്‍ അവിടെയും കൊടികളുയര്‍ത്തും. 13-നാണ്...

സംസ്ഥാനത്തെ ഏല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഇനി ബയോമെട്രിക് പഞ്ചിങ് സംവിധാനം; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വയംഭരണ-ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ വകുപ്പുകളിലും ആറുമാസത്തിനകവും സിവില്‍ സ്റ്റേഷനുകളില്‍ മൂന്നുമാസത്തിനകവും ശമ്പളവിതരണ...

എസ്എസ്എല്‍സിക്ക് 98.11 % വിജയം; ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ടയില്‍; കുറവ് വയനാട്; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലവും പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. ടി.എച്ച്.എല്‍.സി. ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരില്‍ 98.11 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 37,334 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. പത്തനംതിട്ട റവന്യൂജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം(99.33), ഏറ്റവും കുറവ് വിജയശതമാനം വയനാട് റവന്യൂജില്ലയിലും(93.22)....

എസ്എസ്എല്‍സി ഫലം അറിയാന്‍ സന്ദര്‍ശിക്കുക…; ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ..

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷാഫലം തിങ്കളാഴ്ച രണ്ടുമണിക്ക് പ്രസിദ്ധീകരിക്കും. www.results.kite.kerala.gov.in എന്ന വൈബ്സൈറ്റിലും saphalam 2019 (സഫലം 2019) എന്ന മൊബൈല്‍ ആപ്പിലും ഫലമറിയാം. കുട്ടികളുടെ ഫലത്തിനുപുറമേ, സ്‌കൂള്‍, വിദ്യാഭ്യാസ-റവന്യൂ ജില്ലാതല ഫലത്തിന്റെ അവലോകനം, വിഷയാധിഷ്ഠിത അവലോകനം, ഗ്രാഫിക്സ് എന്നിവയും ആപ്പിലും പോര്‍ട്ടലിലും മൂന്നുമുതല്‍ ലഭിക്കും. റിസള്‍ട്ട്...

മാസപ്പിറവി കണ്ടു; റംസാന്‍ വ്രതാരംഭം നാളെ മുതല്‍

കോഴിക്കോട്: കേരളത്തില്‍ നാളെ (060519) റംസാന്‍ വ്രതാരംഭം. ഇന്ന് വൈകിട്ട് മാസപ്പിറവി ദര്‍ശിച്ചുവെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍...

Most Popular

G-8R01BE49R7