Category: OTHERS

സമ്പദ് സമൃദ്ധിയുടെ ഓര്‍മയില്‍ ഇന്ന് വിഷു

സമ്പദ്‌സമൃദ്ധിയും ഐശ്വര്യവും ഓര്‍മിപ്പിച്ച് ഇന്ന് മലയാളികള്‍ വിഷു ആഘോഷിക്കുന്നു. വിഷുക്കണിയും വിഷുക്കൈനീട്ടവും ഒരു വര്‍ഷത്തെ ഐശ്വര്യത്തിന്റെ പ്രതീകമെന്നാണ് മലയാളിയുടെ വിശ്വാസം. സൂര്യന്‍ മീനത്തില്‍ നിന്ന് മേടരാശിയിലേക്ക് കടക്കുന്നതാണ് വിഷു. രാവും പകലും തുല്യമാകുമെന്നതാണ് ദിവസത്തിന്റെ പ്രത്യേകത. രാവിലെ കണ്‍തുറക്കുന്നത് സമൃദ്ധമായ വിഷുക്കണിയിലേക്കാണ്. നിലവിളക്കിന്റെ തിരിവെളിച്ചത്തില്‍...

വിഷുവിന് പടക്കം പൊട്ടിച്ചാല്‍ മാത്രം പോരാ…. ഇങ്ങനെയും ചില ആചാരങ്ങളുണ്ട്…

വിഷുവിനോട് അനുബന്ധിച്ച് അനവധി ആചാരങ്ങള്‍ കൃഷിയേ സംബന്ധിച്ച് നിലനില്‍ക്കുന്നു. ചാലിടീല്‍ കര്‍മ്മം, കൈക്കോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്. ചാലിടീല്‍ വിഷുസദ്യയ്ക്ക് മുന്‍പായി നടത്തുന്ന ഒരു ആചാരമാണിത്. വിഷു ദിവസം ആദ്യമായി നിലം ഉഴുതുമറിച്ച് വിത്ത് ഇടുന്നതിന് ചാലിടീല്‍ എന്നു...

വിഷുക്കണി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍….

കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, വെറ്റിലയും പഴുത്ത അടയ്ക്കയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക,...

വിഷു ആഘോഷം ഗംഭീരമാക്കാന്‍ പ്രവാസി മലയാളികളും; ഓഫര്‍ പൂരവുമായി സൂപ്പര്‍മാര്‍ക്കറ്റുകളും

ദുബായ് : നാട്ടിലുള്ളവര്‍ മാത്രമല്ല, പ്രവാസി മലയാളികളും വിഷു ആഘോഷം ഗംഭീരമാക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തിരക്കോടുതിരക്കാണ് അനുഭവപ്പെടുന്നത്. വാഴയിലയ്ക്കു മുതല്‍ മിക്‌സിക്കുവരെ വിലകുറച്ച് യുഎഇയിലെ കച്ചവട സ്ഥാപനങ്ങളും വിഷു ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കണിവെള്ളരി, കുമ്പളം, മത്തന്‍, കാബേജ്, ചേന, കാരറ്റ്, ബീറ്റ്‌റൂട്ട്, മുരിങ്ങക്കാ...

ഈ വര്‍ഷം വിഷു ഏപ്രില്‍ 15ന് ആഘോഷിക്കുന്നത് എന്തുകൊണ്ട്..?

എല്ലാവര്‍ഷത്തേയും പോലെ ഈ വര്‍ഷവും ഏപ്രില്‍ 14നാണു മേടമാസപ്പിറവി. പക്ഷേ, വിഷു ഏപ്രില്‍ 15നും. എന്താണ് അങ്ങിനെ വരാന്‍ കാരണം..? മേടസംക്രമത്തിനു ശേഷം വരുന്ന സൂര്യോദയവേളയിലാണു കണി കാണേണ്ടത്. അതുകൊണ്ട് മേടം ഒന്നിന് സൂര്യോദയത്തിനു ശേഷമാണു സംക്രമം വരുന്നതെങ്കില്‍ പിറ്റേന്നാണു വിഷു ആചരിക്കുന്നത്. ഇത്തവണ...

പ്രശ്നങ്ങള്‍ അവസാനിച്ചു…..’മോഹന്‍ലാല്‍’ വിഷുവിന് എത്തും

കൊച്ചി: മഞ്ജു വാര്യരെ നായികയാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രം 'മോഹന്‍ലാലിന്റെ' അനിശ്ചിതത്വം അവസാനിച്ചതായി അണിയറപ്രവര്‍ത്തകര്‍. ചിത്രം വിഷു റിലീസ് ആയി തന്നെ തിയറ്ററുകളിലെത്തുമെന്നും സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചതായും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. നേരത്തെ ചിത്രം എപ്രില്‍ പതിനാലിന് റിലീസ് ചെയ്യരുതെന്ന് തൃശ്ശൂര്‍ ജില്ലാക്കോടതി...

വിദേശ മെഡിക്കല്‍ വിദ്യാഭ്യാസം ആശങ്ക നീക്കാം; വഴികാട്ടാന്‍ ദക്ഷിണേന്ത്യയിലെ പ്രമുഖരായ അനിക്സ് എഡ്യൂക്കേഷന്‍ രംഗത്ത്

സാധാരണക്കാരുടെ മക്കള്‍ക്കും ഇനി ഡോക്ടറും എഞ്ചിനിയറുമാകാം. നാട്ടിലെ കോളജുകളില്‍ മെഡിസിന്‍, എഞ്ചിനിയിറിംഗ് പഠനം പൂര്‍ത്തീകരിക്കാന്‍ ലക്ഷങ്ങള്‍ ചിലവാക്കേണ്ടി വരുമ്പോള്‍ കിഴക്കന്‍ യൂറോപ്പിലെ ഉക്രെയ്ന്‍, ജോര്‍ജിയ, ബള്‍ഗേറിയ, അര്‍മേനിയ, റഷ്യ, ബലാറസ് , പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ വിദേശപഠത്തിന് വന്‍ അവസരം....

വിഷുവിന് അടിപൊളി പായസം..(പഴപ്രഥമന്‍)

നമ്മള്‍ മലയാളികള്‍ക്ക് പായസം ഇല്ലാതെ എന്ത് ആഘോഷം. വിഷു അടുത്തെത്തികഴിഞ്ഞു. വിഷുവിന് സദ്യ തന്നെയാണ് പ്രധാനം. അപ്പോള്‍ പിന്നെ പായസത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. മിക്കവരും എളുപ്പത്തിന് തയ്യാറാക്കുന്ന പായസ വിഭവങ്ങളാണ്. അടപ്രഥമന്‍, പാല്‍പായസം എന്നിവ. എന്നാല്‍ ഇത്തവണ ഒന്ന് മാറ്റി പിടിച്ചാലോ. പഴപ്രഥമന്‍ ആയാലോ?...

Most Popular