Category: OTHERS

കോടിയേരിക്കെതിരായ പോസ്റ്റ് ഷെയര്‍ ചെയ്തു; അംഗപരിമിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: സമൂഹ മാധ്യമത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമര്‍ശിച്ച് വന്ന പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ അംഗപരിമിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കോട്ടയത്ത് ദുരഭിമാന കൊലയ്ക്കിരയായ കെവിന്റെ വിഷയവുമായി ബന്ധപ്പെടുത്തി മറ്റൊരാളിട്ട പോസ്റ്റ് ഷെയര്‍ ചെയ്തിനാണ് കോണ്‍ഗ്രസ് സംഘടനയായ എന്‍ജിഒ അസോസിയേഷന്റെ...

എന്ത് വിലകൊടുത്തും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാമക്ഷേത്ര നിര്‍മാണം ആരംഭിക്കും: ബിജെപി

അയോധ്യ: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ രാമക്ഷേത്ര നീര്‍മാണത്തിന് ബിജെപി തയാറെടുക്കുന്നു. അയോധ്യയില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വസിക്കാനും ക്ഷേത്രനിര്‍മാണത്തിനായി ക്ഷമയോടെ കാത്തിരിക്കാനും സന്യാസിമാരോട് ആദിത്യനാഥ് അഭ്യര്‍ഥിച്ചു. അയോധ്യയില്‍ നടന്ന സന്യാസിമാരുടെ യോഗത്തില്‍...

യുവതിയുമായി ലൈംഗിക ബന്ധം; അഞ്ച് വൈദികര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവല്ല: യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന വിവാദത്തില്‍ ആരോപണ വിധേയരായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന് സഭ സസ്‌പെന്റ് ചെയ്തു. തിരുവല്ലയിലെ യുവതിയുടെ ഭര്‍ത്താവ് വൈദികര്‍ക്കെതിരേ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും,...

നിങ്ങള്‍ക്ക് ഇന്ന് എങ്ങിനെ…?

(ജ്യോതിഷാചാര്യ ഷാജി പി.എ. ഫോണ്‍- 8304002143, (സമയം: രാവിലെ എട്ടു മുതല്‍, ഉച്ചയ്ക്ക് ഒരു മണി വരെ ) മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): തടസങ്ങളെ മറിക്കടക്കാന്‍ സാധിക്കും, സാമ്പത്തികമായി ചെലവ് വര്‍ധിക്കും, സന്താനങ്ങളാല്‍ സന്തോഷാനുഭവങ്ങളുണ്ടാകും. ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): വിചാരിക്കുന്ന കാര്യങ്ങള്‍...

ആലഞ്ചേരിയുടെ ഇടയലേഖനം പള്ളികളില്‍ വായിച്ചില്ല; വികാരിമാര്‍ പറയുന്ന കാരണം ഇതാണ്…

കൊച്ചി: മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം എറണാകുളം-അങ്കമാലി അതിരൂപതയിലെ ചില പള്ളികളില്‍ ഇന്നലെ വായിച്ചില്ലെന്ന് റിപ്പോര്‍ട്ട്. ആര്‍ച്ച് ബിഷപ്പിന്റെ ഇടയലേഖനം പള്ളികളില്‍ വായിക്കണമെന്നു നിര്‍ദേശിച്ചിരുന്നില്ലെന്നാണ് ഇടയലേഖനം വായിക്കാത്ത പള്ളികളിലെ വികാരിമാര്‍ പറയുന്നത്. അതിരൂപതയില്‍നിന്ന് ഇറക്കുന്ന സര്‍ക്കുലറുകളില്‍ തുടക്കത്തിലോ അവസാനിക്കുന്നയിടത്തോ കുര്‍ബാന...

ക്ഷേത്രകാര്യങ്ങളില്‍ ഇടപെടാന്‍ സിപിഎം തീരുമാനിച്ചു; ബാലഗോകുലത്തിന് ക്ഷേത്രം വിട്ടുകൊടുക്കരുത്..!

പ്രധാന എതിരാളികളായ ബിജെപിക്കെതിരായി പുതിയ നീക്കവുമായി സിപിഎം. കേരളത്തിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാനാണ് സിപിഎം കച്ചകെട്ടി ഇറങ്ങുന്നത്. ഇതിനായി ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളെ സി.പി.എം. പ്രത്യേകമായി സംഘടിപ്പിക്കാനാണ് നീക്കം. കണ്ണൂരിലാണ് ആദ്യ പരീക്ഷണം. മതതീവ്രവാദ ശക്തികളില്‍നിന്ന് ക്ഷേത്രത്തെ വിശ്വാസികള്‍ക്കായി മോചിപ്പിച്ചു നല്‍കുകയെന്ന വാദമാണ്...

മദ്യത്തില്‍ വെള്ളമൊഴിച്ചപ്പോള്‍ ‘പാല്‍’ ആയി; സംഭവം നടന്നത് കോഴിക്കോട്ട്

കോഴിക്കോട്: വൈകീട്ട് രണ്ടെണ്ണം അടിക്കാമെന്ന ആശയോടെ കുപ്പി കൈയിലെടുത്തു. വെള്ളവും ഗ്ലാസും റെഡി. ടച്ചിങ്‌സും എടുത്തുവച്ചു. ഗ്ലാസില്‍ മദ്യം ഒഴിച്ച ശേഷം വെള്ളവും ഒഴിച്ചു. അപ്പോള്‍ സംഭവിച്ചത് കണ്ട് മദ്യപിക്കാന്‍ നോക്കിയയാളുടെ കണ്ണുതള്ളി. ശരിക്കും മദ്യം കഴിക്കുന്നതിന് മുന്‍പേ ഫിറ്റ് ആയോ എന്നോര്‍ത്തുകൊണ്ട് ഒന്നൂകൂടെ...

ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളം വിടുന്നു..?അഞ്ചുവര്‍ഷംകൊണ്ട്‌ എണ്ണത്തില്‍ വന്‍ കുറവ്

കൊച്ചി: അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍കുറവ് ഉണ്ടായതായി റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പുതിയ കണക്കുപ്രകാരം 2,73,676 തൊഴിലാളികളാണ് കേരളത്തിലുള്ളത്. എന്നാല്‍ അസംഘടിത ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്ക് കൃത്യമല്ലാത്തതിനാല്‍ ഇവര്‍ എത്രയുണ്ടെന്ന വിവരമില്ല. നോട്ട് അസാധുവാക്കല്‍ നടപ്പായതുമുതലാണ് പ്രധാനമായും തൊഴിലാളികളുടെ എണ്ണം...

Most Popular