വാഷിങ്ടന്‍ : കോവിഡ് ബാധിച്ച് മലയാളി ന്യൂയോര്‍ക്കില്‍ മരിച്ചു. ആലപ്പുഴ മേക്കാട്ടില്‍ സുബിന്‍ വര്‍ഗീസ് (46) ആണ് മരിച്ചത്. ഇതോടെ കേരളത്തിനു പുറത്തു കോവിഡ് മൂലം മരിച്ച മലയാളികള്‍ 108 ആയി. ഏറ്റവും കൂടുതല്‍ മരണം യുഎഇയിലും (42) യുഎസിലും (38) ആണ്.
റിയാദ്: സൗദിയില്‍ നിന്നു ഇന്ത്യക്കാരെ നാട്ടിലേക്കു കൊണ്ടുവരാനായി ആദ്യ വിമാനം പുറപ്പെട്ടു. റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ 922 വിമാനം യാത്രതിരിച്ചത്. നിശ്ചിത സമയത്തില്‍ നിന്ന് 20 മിനിറ്റ് വൈകി പ്രാദേശിക സമയം ഇന്ന് ഉച്ചയ്ക്ക് 1.05 ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട...
ന്യുഡല്‍ഹി: ഇന്ത്യക്കാരായ രണ്ട് ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചു. ഡോക്ടര്‍മാരായ അച്ഛനും മകളുമാണ് ന്യൂജഴ്‌സിയില്‍ മരിച്ചത്. ന്യൂജഴ്‌സിയില്‍ നിരവധി ആശുപത്രികളില്‍ സര്‍ജിക്കല്‍ വിഭാഗത്തില്‍ തലവനായി പ്രവര്‍ത്തിച്ചിട്ടുള്ള സര്‍ജന്‍ ഡോ. സത്യേന്ദ്ര ദേവ് ഖന്ന (78), മകള്‍ പ്രിയ ഖന്ന (43) എന്നിവരാണ് മരിച്ചത്....
കൊച്ചി : നിലവിലെ നടപടിക്രമം അനുസരിച്ച് വിദേശ രാജ്യത്തു നിന്നെത്തിയവര്‍ 14 ദിവസത്തെ കേന്ദ്രീകൃത നിരീക്ഷണത്തില്‍ കഴിയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അതേസമയം ക്വാറന്റീന്‍ ദിവസങ്ങള്‍ കുറയ്ക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇക്കാര്യത്തില്‍...
ലണ്ടന്‍ : ദിവസേന അറുന്നൂറോളം ആളുകള്‍ മരിക്കുന്ന സാഹചര്യത്തിലും ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടന്‍. ഘട്ടങ്ങളായുള്ള ഇളവുകളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ഞായറാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. പരമാവധി കരുതലോടെ പുറത്തിറങ്ങാനും സാമൂഹിക അകലം പാലിച്ചുകൊണ്ട് ദൈനംദിന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനും ആഹ്വാനം...
കൊച്ചി: കൊവിഡ് ബാധയെ തുടർന്ന് അബുദാബിയിൽ നിന്നുള്ള യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയിൽ പറന്നിറങ്ങി. 181 പേരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് തിരികെയെത്തിയത്. നാല് കുട്ടികളും 49 ഗർഭിണികളും ഈ വിമാനത്തിൽ നാട്ടിലേക്കെത്തി.
വിമാനത്താവളത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ആദ്യ വിമാനത്തിലെ 60 യാത്രക്കാരും തൃശ്ശൂർ...
കൊച്ചി: അബുദബിയില്‍ നിന്നു കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിലെ 181 യാത്രക്കാരില്‍ 49 ഗര്‍ഭിണികളും നാലു കുട്ടികളും. വിമാനം രാത്രി 10.20ന് കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷ. യാത്രക്കാരെ വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് ശേഷം ക്വാറന്റീന്‍ കേന്ദ്രങ്ങളിലെത്തിക്കാന്‍ എട്ട് കെഎസ്ആര്‍ടിസി ബസും 40 ടാക്‌സികളുമാണ് തയാറാക്കിയിരിക്കുന്നത്.
ഗര്‍ഭിണികള്‍ക്കു സ്വകാര്യ വാഹനത്തിലോ സിയാല്‍...
കൊച്ചി: പ്രവാസികളെ തിരികെ എത്തിക്കുന്നതിന് എല്ലാ സംവിധാനങ്ങളും ഒരുങ്ങിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വിദേശത്തു കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎംസിസി ഉള്‍പ്പടെയുള്ള സംഘനടനകളും ഏതാനും വ്യക്തികളും കോടതിയെ സമീപിച്ചിരുന്നു. ഇതിനായി സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടതിനെ...