Category: PRAVASI

പ്രവാസികള്‍ 14 ദിവസത്തെ കേന്ദ്രീകൃത ക്വാറന്റീന്‍ കഴിയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : നിലവിലെ നടപടിക്രമം അനുസരിച്ച് വിദേശ രാജ്യത്തു നിന്നെത്തിയവര്‍ 14 ദിവസത്തെ കേന്ദ്രീകൃത നിരീക്ഷണത്തില്‍ കഴിയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അതേസമയം ക്വാറന്റീന്‍ ദിവസങ്ങള്‍ കുറയ്ക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇക്കാര്യത്തില്‍...

കൊറോണ മരണ സംഖ്യ ഉയരുന്നതിനിടയിലും ലോക് ഡൗണ്‍ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടന്‍, ഇന്നലെ മാത്രം മരിച്ചത് 539 പേര്‍ , ഇതോടെ ആകെ മരണം 30615 ആയി

ലണ്ടന്‍ : ദിവസേന അറുന്നൂറോളം ആളുകള്‍ മരിക്കുന്ന സാഹചര്യത്തിലും ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടന്‍. ഘട്ടങ്ങളായുള്ള ഇളവുകളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ഞായറാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. പരമാവധി കരുതലോടെ പുറത്തിറങ്ങാനും സാമൂഹിക അകലം പാലിച്ചുകൊണ്ട് ദൈനംദിന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനും ആഹ്വാനം...

അബുദാബിയിൽ നിന്നുള്ള യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയിൽ എത്തി

കൊച്ചി: കൊവിഡ് ബാധയെ തുടർന്ന് അബുദാബിയിൽ നിന്നുള്ള യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയിൽ പറന്നിറങ്ങി. 181 പേരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് തിരികെയെത്തിയത്. നാല് കുട്ടികളും 49 ഗർഭിണികളും ഈ വിമാനത്തിൽ നാട്ടിലേക്കെത്തി. വിമാനത്താവളത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ആദ്യ വിമാനത്തിലെ 60 യാത്രക്കാരും തൃശ്ശൂർ...

അബുദബിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലെ 181 യാത്രക്കാരില്‍ 49 ഗര്‍ഭിണികളും നാലു കുട്ടികളും

കൊച്ചി: അബുദബിയില്‍ നിന്നു കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിലെ 181 യാത്രക്കാരില്‍ 49 ഗര്‍ഭിണികളും നാലു കുട്ടികളും. വിമാനം രാത്രി 10.20ന് കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷ. യാത്രക്കാരെ വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് ശേഷം ക്വാറന്റീന്‍ കേന്ദ്രങ്ങളിലെത്തിക്കാന്‍ എട്ട് കെഎസ്ആര്‍ടിസി ബസും 40 ടാക്‌സികളുമാണ് തയാറാക്കിയിരിക്കുന്നത്. ഗര്‍ഭിണികള്‍ക്കു സ്വകാര്യ വാഹനത്തിലോ സിയാല്‍...

പ്രവാസികളെ തിരികെ എത്തിക്കുന്നതിന് എല്ലാ സംവിധാനങ്ങളും ഒരുങ്ങി

കൊച്ചി: പ്രവാസികളെ തിരികെ എത്തിക്കുന്നതിന് എല്ലാ സംവിധാനങ്ങളും ഒരുങ്ങിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വിദേശത്തു കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎംസിസി ഉള്‍പ്പടെയുള്ള സംഘനടനകളും ഏതാനും വ്യക്തികളും കോടതിയെ സമീപിച്ചിരുന്നു. ഇതിനായി സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടതിനെ...

കൊച്ചിയിലേക്ക് 177 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം അബുദാബിയില്‍ നിന്നു പുറപ്പെട്ടു

അബുദാബി : കൊച്ചിയിലേക്ക് 177 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം അബുദാബിയില്‍ നിന്നു പുറപ്പെട്ടു. ആരോഗ്യ പരിശോധനയ്ക്ക് ശേഷം ബോര്‍ഡിങ് പാസുകള്‍ നല്‍കി. യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബായില്‍ നിന്ന് കരിപ്പൂരേക്കുള്ള വിമാനം വൈകിട്ട് 6.30നാണ് പുറപ്പെടുക. ഈ വിമാനത്തിലെ...

പ്രവാസികളുടെ ക്വാറന്റീന്‍ കാലാവധി: കേന്ദ്ര തീരുമാനത്തിന് വിരുദ്ധം, ഗര്‍ഭിണികളെയും കുട്ടികളെയും വീടുകളില്‍ വിടുന്നത് രോഗവ്യപനത്തിന് ഇടയാക്കിയേക്കാമെന്ന് മുന്നറിയിപ്പ്

കൊച്ചി: പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ സംസ്ഥാനത്ത് അവരെ സര്‍ക്കാര്‍ ഒരുക്കിയ കേന്ദ്രങ്ങളില്‍ ഏഴു ദിവസം മാത്രം ക്വാറന്റീന്‍ ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന് വിരുദ്ധം. ഗര്‍ഭിണികളെയും പ്രായമായവരെയും കുഞ്ഞുകുട്ടികളെയും വിമാനത്താവളങ്ങളില്‍ നടത്തുന്ന പരിശോധനയില്‍ രോഗമില്ലെന്ന് തെളിഞ്ഞാല്‍ വീട്ടില്‍ വിടാനുള്ള തീരുമാനം...

മാറിയുടുക്കാന്‍ വസ്ത്രം പോലും ഇല്ല വിമാനത്താവളത്തില്‍ കുടുങ്ങിയ ജാക്‌സണും ബെന്‍സണും പിന്നിട്ടത് 50 ദിവസത്തെ അഗ്‌നിപരീക്ഷ… ഒടുവില്‍ ഇന്ത്യന്‍ എംബസി സൗജന്യമായി അനുവദിച്ച ടിക്കറ്റില്‍ ദുബായില്‍ നിന്ന് ഇന്നു നാട്ടിലേക്ക്

ദുബായ് : ഇന്ത്യന്‍ എംബസി സൗജന്യമായി അനുവദിച്ച ടിക്കറ്റില്‍ ദുബായില്‍ നിന്ന് ഇന്നു നാട്ടിലേക്കു തിരിക്കുന്ന ഇരട്ട സഹോദരന്മാരായ ജാക്‌സണും ബെന്‍സണും പിന്നിട്ടത് 50 ദിവസത്തെ അഗ്‌നിപരീക്ഷ. മാറിയുടുക്കാന്‍ വസ്ത്രം പോലും ഇല്ലാതെ 12 ദിവസം വിമാനത്താവളത്തിലും പിന്നീട് ഹോട്ടലിലും കഴിഞ്ഞതിനു ശേഷമാണ് ഇവര്‍...

Most Popular

G-8R01BE49R7