കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിന് കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിലെ ഉയർന്ന സിവിലിയൻ ബഹുമതി. കുവൈത്തിൻറെ വിശിഷ്ട മെഡലായ മുബാറക് അൽ കബീർ മെഡൽ കുവൈത്ത് അമീർ സമ്മാനിച്ചു. കൂടാതെ ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ രംഗത്ത് കൈ കോർക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായി....
മസ്‌കറ്റ്: ഒമാനിലെ സുഹാര്‍ സഹമിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. ആലപ്പുഴ മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെറുമനകാട്ടില്‍ വലിയ കുളങ്ങര സൂരജ് ഭവനത്തില്‍ സുനിതാ റാണി (44) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആഷ്ലി മറിയം ബാബു (34)വിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവരും സഹം സോഹാര്‍ റോഡ്...
കൊച്ചി: ‘‘ഞാനെന്റെ വീടും സ്ഥലവും വിറ്റിട്ടാണെങ്കിലും ആ കടം തിരിച്ചടയ്ക്കാൻ ശ്രമിക്കുവാണ്. ആരെയും പറ്റിച്ചിട്ട് എങ്ങോട്ടും പോയിട്ടില്ല. കോവിഡ് കാരണം തിരിച്ചു പോകാൻ പറ്റാതായതോടെ വീസ പുതുക്കാൻ പറ്റിയില്ല’’– കുവൈത്തിലെ ‘ഗൾഫ് ബാങ്കി’ൽ വായ്പ തിരിച്ചടച്ചില്ലെന്ന പേരിൽ കേസ് റജിസ്റ്റർ ചെയ്ത എറണാകുളം ജില്ലക്കാരനായ...
കൊച്ചി: കുവൈത്തിൽ മലയാളികൾ ബാങ്കിനെ തട്ടിച്ചെടുത്തത് കോടികളെന്ന് റിപ്പോർട്ട്. ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു ഇവർ. ഇത്തരത്തിൽ ബാങ്കിൻ്റെ 700 കോടി രൂപയോളം തട്ടിയ സംഭവത്തിൽ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരിൽ 700 ഓളം പേർ നഴ്സുമാരാണ്. ആദ്യം തട്ടിപ്പ്...
ചിറയിന്‍കീഴ് (തിരുവനന്തപുരം): ചിറയിന്‍കീഴ് പുളിമൂട്ടില്‍ കടവിനു സമീപം ആനത്തലവട്ടം ഗുരുമന്ദിരം ചൂണ്ടക്കടവില്‍ മീന്‍ വാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. കടയ്ക്കാവൂര്‍ തേവരുനടയ്ക്കു സമീപം തുണ്ടത്തില്‍ സ്വദേശി വിഷ്ണു (32)വാണ് മരിച്ചത്. വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയതായിരുന്നു വിഷ്ണു. അടുത്ത മാസം ആറിന് തിരികെ പോകാനിരിക്കേയാണ്...
ഫുജൈറ: ലോക പ്രമേഹ ദിനം പ്രമാണിച്ച് ഫുജൈറ തുംബൈ ഹോസ്പിറ്റൽ സംഘടിപ്പിച്ച വാക്കത്തോണിൽ 500 പേർ പങ്കെടുത്തു. പ്രമേഹം തടയുന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. വാക്കത്തോണിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാര പരിശോധനയും ലഭ്യമാകും. ആരോഗ്യം...
കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരസ്യ വിവാദത്തിൽ വിമർശനവുമായി സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയർമാൻ സൈനുൽ ആബിദീൻ. പത്രത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് പരസ്യമെന്ന് സൈനുൽ ആബിദീൻ ഷാർജയിൽ പറഞ്ഞു.
‘‘സന്ദീപ് വാരിയരുടെ മാറ്റം എന്തുകൊണ്ട് ഉൾക്കൊള്ളാനാവുന്നില്ല. നല്ലതിലേക്കുള്ള മാറ്റം ഉൾക്കൊള്ളാനാകാതെ നൽകിയ പരസ്യം ബിജെപിക്ക്...