Category: NEWS

രാജ്യത്തെ കോവിഡ് രോഗികള്‍ കുത്തനെ കൂടി; 24 മണിക്കൂറില്‍ രോഗബാധ ഉണ്ടായത്…

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിക്കുകയും 834 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 23,29,639 ആയി. ഇതില്‍ 6,43,948 എണ്ണം സജീവ കേസുകളാണ്. 16,39,599 പേര്‍...

വൈറസിനെ വരുതിയിലാക്കും; അത്യാധുനിക സംവിധാനങ്ങളുമായി ഗവേഷണ കേന്ദ്രം

ദുബായ് : ദുബായിൽ കോവിഡ് പഠന-ഗവേഷണത്തിനടക്കം സംവിധാനങ്ങളുള്ള മുഹമ്മദ് ബിൻ റാഷിദ് മെഡിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് തുറന്നു. വൈറസുകളെകുറിച്ചും രോഗങ്ങളെക്കുറിച്ചും പഠിക്കാനും ഗവേഷണം നടത്താനും കഴിയുന്ന രാജ്യത്തെ ആദ്യ ഹൈടെക് ഗവേഷണ കേന്ദ്രമാണിത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്...

യുഎഇയിലേക്ക് മടങ്ങിവരാൻ ഇനി മുതൽ മുൻകൂർ അനുമതി ആവശ്യമില്ല

ദുബായ്: യുഎഇയിലേക്ക് മടങ്ങിവരാൻ താമസവിസക്കാർക്ക് ഇനി മുതൽ ഐസിഎയുടെ മുൻകൂർ അനുമതി ആവശ്യമില്ല. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും, താമസ കുടിയേറ്റ വകുപ്പും സംയുക്തമായി എടുത്ത തീരുമാനമാണിത്. മടങ്ങിയെത്താൻ അനുമതിക്കായി കാത്തിരിക്കുന്ന ആയിരകണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് വലിയ ആശ്വാസമാണ് തീരുമാനം. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ്...

പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍…

റഷ്യ കോവിഡ് വാക്സിന്‍ പുറത്തിറക്കി. സ്പുട്നിക് വി എന്നാണു പേര്. ലോകത്തിലെ ആദ്യ കോവിഡ് വാക്സിനാണിത്. തന്റെ പെണ്‍മക്കളില്‍ ഒരാള്‍ കോവിഡ് വാക്സിന്‍ കുത്തിവയ്പ് എടുത്തെന്ന് പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. അടുത്ത മാസം പകുതിയോടെ ഘട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയേക്കും....

ഗര്‍ഭിണിക്ക് മിസോറം എം.എല്‍.എ. ശസ്ത്രക്രിയ നടത്തി

ഗര്‍ഭിണിക്ക് അടിയന്തര പ്രസവ ശസ്ത്രക്രിയ നടത്തി എം.എല്‍.എ. മിസോറം നിയമസഭയില്‍ വെസ്റ്റ് ചാംഫായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇസഡ്.ആര്‍.ധിയാമസംഗയാണ് ഗുരുതരവസ്ഥയിലായിരുന്ന ഗര്‍ഭിണിക്ക് ശസ്ത്രക്രിയ നടത്തിയത്. ചാംഫായി ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ താമസിക്കുന്ന സി.ലാല്‍മംഗായ്‌സാങി എന്ന 38കാരിക്കാണ് അടിയന്തര സാഹചര്യത്തില്‍ എം.എല്‍.എ. രക്ഷകനായത്. ലാല്‍മംഗായ്‌സാങിയുടെ രണ്ടാമത്തെ കുഞ്ഞാണിത്. മേഖലയില്‍ അടുത്തിടെയുണ്ടായ ഭൂകമ്പം,...

ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി വേണമെന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: സംസ്ഥാനത്തെ ക്വാറികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജനവാസ മേഖലയില്‍ നിന്ന് ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി വേണമെന്നായിരുന്നു ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. ഈ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. 50 മീറ്റര്‍ മാത്രം മതിയെന്നായിരുന്നു സര്‍ക്കാര്‍...

കാറ്റിന്റെ ആഘാതം, പൈലറ്റുമാരുടെ തെറ്റായ തീരുമാനം, അപകടകാരണത്തെക്കുറിച്ച് വ്യോമയാന വിദഗ്ധര്‍

കാറ്റിന്റെ ആഘാതം, പൈലറ്റുമാരുടെ തെറ്റായ തീരുമാനം, എയര്‍ സ്ട്രിപ്പിന്റെ അവസ്ഥ, ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സംവിധാനത്തിന്റെ തെറ്റായ സൂചന എന്നിവ കരിപ്പൂരില്‍ വെള്ളിയാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് തകര്‍ന്നതിന് കാരണമായേക്കാമെന്ന് വ്യോമയാന വിദഗ്ധര്‍. വിദഗ്ധര്‍ ഉദ്ധരിച്ച പ്രധാന കാരണം, മഴയ്ക്കിടയില്‍ നിശ്ചിത സ്ട്രിപ്പില്‍ ഇറങ്ങാനുള്ള ആദ്യ...

സവാളയ്ക്കു വില കിലോഗ്രാമിന് 1 രൂപയായി കുറഞ്ഞു

മുംബൈ: സവാളയ്ക്കു മൊത്തവ്യാപാര വില കിലോഗ്രാമിന് 1 രൂപ. നവിമുംബൈയിലെ എപിഎംസി മൊത്ത വിപണിയിലാണ് വലുപ്പം കുറഞ്ഞ സവാളയുടെ വില കുത്തനെ താഴ്ന്നത്. ഉല്‍പന്ന വരവു കൂടിയതും ആവശ്യക്കാര്‍ കുറഞ്ഞതുമാണ് വില കുത്തനെ താഴാന്‍ കാരണം. സൂക്ഷിച്ചുവച്ച് നശിക്കുന്നത് ഒഴിവാക്കാനാണ് കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്നതെന്നു...

Most Popular

G-8R01BE49R7