പാലക്കാട്: ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തിന് ബിജെപിയിൽ സാധ്യതാ പട്ടികയായി. പാലക്കാട് സി. കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ എന്നിവരാണ് പരിഗണനയിൽ. ചേലക്കരയിൽ ടി എൻ. സരസു, കെ ബാലകൃഷ്ണൻ എന്നിവരാണ് പട്ടികയിലുള്ളത്. ദേശീയ നേതൃത്വം ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.
ശക്തനായ സ്ഥാനാർത്ഥികളെ മത്സരരംഗത്തിറക്കാനാണ് കോർ കമ്മിറ്റി യോഗത്തിലെ തീരുമാനം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്ന് മത്സരിച്ച് വലിയ വോട്ട് ശതമാനം നേടിയ ടി എൻ സരസുവിനെ ചേലക്കരയിൽ പരിഗണിക്കൻ മുൻ നിരയിലുണ്ട്. ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരള നിയമസഭയിൽ ബിജെപിയുടെ ശബ്ദം ഉയരുമെന്ന് ശോഭാ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയായതോടെ ഉപതെരഞ്ഞടുപ്പിനെ വളരെ പ്രാധാന്യത്തോടെ ബിജെപി സമീപിച്ചിരിക്കുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മുന്നിലെത്തിയ ബിജെപി വലിയ പ്രതീക്ഷയിലാണ്. രണ്ടു മണ്ഡലങ്ങളിലും ത്രികോണ മത്സരം എന്നതാണ് വിലയിരുത്തൽ. കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി. സരിൻ എന്നിവരാണ് കോൺഗ്രസിന്റെ പട്ടികയിലുള്ളത്. സിപിഐഎമ്മിൽ വി. വസീഫും പട്ടികയിലുണ്ട്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പ്രചരണം തുടങ്ങാനാണ് സിപിഎം തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുന്നേറ്റം ഉണ്ടാക്കാനാണ് പാർട്ടികളുടെ ശ്രമം.
Possible candidate list of BJP for Palakkad Chelakkara by-election
bjp Chelakkara by-election Palakkad by-election