Category: NEWS

വിജയവാഡയില്‍ കോവിഡ് ക്വാറന്റീന്‍ കേന്ദ്രത്തില്‍ തീപിടിത്തം 7 പേര്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ കോവിഡ് ക്വാറന്റീന്‍ കേന്ദ്രമായ ഹോട്ടലില്‍ തീപിടിത്തം. ഏഴ് പേര്‍ മരിച്ചു. 20 പേരെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. പരുക്കേറ്റ 15 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 2 പേരുടെ നില ഗുരുതരമാണ്. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം....

കഴിഞ്ഞ 24 മണിക്കൂറിനിടെ 64,399 പേര്‍ക്ക് കൂടി കോവിഡ്: മൊത്തം രോഗബാധിതര്‍ 21.5 ലക്ഷം കടന്നു, ഒറ്റ ദിവസത്തിനിടെ 861 പേര്‍ കൂടി മരിച്ചു മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 21.5 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,399 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 21,53,011. ഒറ്റ ദിവസത്തിനിടെ 861 പേര്‍ കൂടി മരിച്ചു. ആകെ മരണം 43,379 ആയി. ആരോഗ്യ...

പെട്ടിമുടിയില്‍ മരണ സംഖ്യ ഉയരുന്നു; 45 പേരെ ഇനി കണ്ടെത്താനുണ്ട്

പെട്ടിമുടി: മൂന്നാര്‍ രാജമലയ്ക്കുസമീപം പെട്ടിമുടിയില്‍ തോട്ടംതൊഴിലാളി ലയങ്ങള്‍ക്കുമേല്‍ ഉരുള്‍പൊട്ടിയുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ശനിയാഴ്ച മണ്ണിനടിയില്‍നിന്ന് ഒന്‍പത് മൃതദേഹങ്ങള്‍കൂടി കണ്ടെത്തിയതോടെ മരണസംഖ്യ 26 ആയി. മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കണ്ടെടുത്ത മൃതദേഹങ്ങള്‍ പെട്ടിമുടിക്കുസമീപത്തെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി കണ്ണന്‍ ദേവന്‍ കമ്പനിയുടെ രാജമലയിലെ ഭൂമിയില്‍...

വിമാനത്തിന് 375 കോടി രൂപയുടെ ഇന്‍ഷുറന്‍സ് മരിച്ചവരുടെ ആശ്രിതര്‍ക്ക് 75 ലക്ഷംമുതല്‍ ഒരുകോടിവരെ രൂപ നഷ്ടപരിഹാരം

കൊച്ചി: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്്്പ്രസ് വിമാനത്തിന് 375 കോടി രൂപയുടെ ഇന്‍ഷുറന്‍സ്. അന്താരാഷ്ട്ര കീഴ്വഴക്കമനുസരിച്ച് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 75 ലക്ഷംമുതല്‍ ഒരുകോടിവരെ രൂപ നഷ്ടപരിഹാരം ലഭിച്ചേക്കും. ഇന്ത്യയിലെ നാലു പൊതുമേഖലാ ഇന്‍ഷുറന്‍സ് കന്പനികളുടെ കണ്‍സോര്‍ഷ്യമാണ് വിമാനം ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. നഷ്ടപരിഹാരബാധ്യത കുറയ്ക്കാന്‍...

തിരുവനന്തപുരത്ത് കടുത്ത ആശങ്ക‍ :ജില്ലയില് ഇന്നലെ 485 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ 485 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 485 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. നെല്ലിക്കുന്ന് സ്വദേശി(35), സമ്പര്‍ക്കം. 2. ഇലകമണ്‍ സ്വദേശി(55), സമ്പര്‍ക്കം. 3. സൗദിയില്‍ നിന്നെത്തിയ ഗൗരീശപട്ടം സ്വദേശി(65). 4. പന്തലക്കോട് കുറ്റിയാണി സ്വദേശി(1), സമ്പര്‍ക്കം. 5. പന്തലക്കോട് കുറ്റിയാണി...

പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും

അടുത്ത 24 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കും. മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഇടുക്കി,...

സംസ്ഥാനത്ത് കൂടുതൽ വൻ കുതിപ്പ് : ഇന്ന് 1,420 പേര്‍ക്ക് രോഗം,. 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം

1715 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 12,109 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 20,866 ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 21 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 485 പേര്‍ക്കും,...

ക്യാമറയ്ക്കു മുന്നിലെ സുശാന്തിന്റെ ആദ്യ രംഗം; വിഡിയോയുമായി ഏക്ത കപൂർ

ടെലിവിഷൻ രംഗത്തുനിന്നും സിനിമയിലെത്തി ബോളിവുഡിന്റെ പ്രിയങ്കരനായി മാറിയ താരമായിരുന്നു സുശാന്ത് സിങ്. പവിത്ര റിഷ്ദ എന്ന പരമ്പരയിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ സുശാന്ത് കിസ് ദേശ് മേൻ ഹേ മേരാ ദിലിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സുശാന്തിനെ സ്നേഹപൂർവ്വം അനുസ്മരിച്ചുകൊണ്ട് നിർമ്മാതാവ് ഏക്താ കപൂർ...

Most Popular