പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും

അടുത്ത 24 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കും. മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുല്‍കരുതല്‍ നിര്‍ദേശങ്ങളോട് സഹകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7