Category: NEWS

ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസ് കെട്ടിച്ചമച്ചത്..? നടന്റെ പരാതി ഏറെക്കുറെ ശരിവെച്ച് പൊലീസ്, യുവതിയേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്‌തേക്കും

കൊച്ചി: പീഡനക്കേസില്‍ കുരുക്കാന്‍ ശ്രമിച്ചുവെന്ന നടന്‍ ഉണ്ണി മുകുന്ദന്റെ പരാതിയുടെ ചുരുളഴിയുന്നു. പരാതി ഏറെക്കുറേ ശരിയാണെന്ന് പൊലീസിന് ബോധ്യപ്പെട്ടതായാണ് വിവരം. കോട്ടയം സ്വദേശിനിയായ യുവതിയും അഭിഭാഷകനും ചേര്‍ന്ന് പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി തന്നില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതായാണ് ഒറ്റപ്പാലം പൊലീസില്‍...

ആറു മാസം വിവാഹാഭ്യര്‍ഥനയുമായി പുറകേ നടന്നു; തുടര്‍ച്ചയായി അഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ഒടുവില്‍ യുവാവ് കുത്തിക്കൊന്നു

ഹൈദരാബാദ്: വിവാഹ അഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. 24 കാരിയായ ജാനകിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കൂടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ആനന്ദ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് അനന്ത് എന്ന യുവാവ് കഴിഞ്ഞ...

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടിസ്: ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലാണ് നടപടി

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടിസ്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലാണ് കോടതി വിധി. കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മറ്റ് രണ്ടുപേര്‍ക്കും നോട്ടിസ് അയക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. മറ്റ് മൂന്ന് പ്രതികള്‍...

ശാസ്ത്ര വിദ്യാര്‍ഥിയായ ബല്‍റാമിന് പീഡോഫീലിയ എന്താണെന്നറിയില്ല..അല്ലെങ്കില്‍ ബോധപൂര്‍വ്വം ബാലപീഡനത്തെ ന്യായികരിക്കുന്നു; വി.ടി ബല്‍റാമിനെതിരെ കെ.ആര്‍ മീര

തിരുവനന്തപുരം: എ.കെ.ജിക്കെതിരായ വിവാദ പരാമര്‍ശനത്തില്‍ വി.ടി ബല്‍റാം എം.എല്‍.എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി കെ.ആര്‍ മീര. വി.ടി. ബല്‍റാം എ.കെ.ജിയെ വിമര്‍ശിച്ചതില്‍, പൗരന്‍ എന്ന നിലയില്‍ തനിക്കു പരാതിയൊന്നുമില്ലെന്നും പക്ഷേ, വിമര്‍ശനമെന്നാല്‍ ഒരു ചെറുകഥയ്ക്കു വേണ്ട യുക്തിഭദ്രത പോലുമില്ലാത്ത കള്ളക്കഥയാകരുത് എന്നു നിര്‍ബന്ധമുണ്ടെന്നും കെ.ആര്‍ മീര...

മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്ക് ഓഖി ഫണ്ട് നല്‍കിയതിനെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് ഓഖി ഫണ്ട് നല്‍കിയതിനെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം. മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് വന്നതുകൊണ്ടാണ് കേന്ദ്രസഹായം ഉടന്‍ ലഭിച്ചത്. താന്‍ പറഞ്ഞിട്ടാണ് ഹെലികോപ്റ്റര്‍ ഒരുക്കാന്‍ റവന്യു സെക്രട്ടറി ഉത്തരവിട്ടതെന്നും ഏബ്രഹാം വ്യക്തമാക്കി. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ച...

അഞ്ചു വയസുള്ള സ്വന്തം കുഞ്ഞിന് മുന്നില്‍ വച്ച് കഴുത്തില്‍ കത്തിവെച്ച് തന്നെ പീഡിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയം യുവതി കടിച്ചു മുറിച്ചു

ജൊഹനാസ്ബര്‍ഗ്: അഞ്ച് വയസ്സുള്ള സ്വന്തം കുഞ്ഞിന് മുമ്പില്‍ വച്ച് കഴുത്തില്‍ കത്തിവച്ച് തന്നെ പീഡിപ്പിച്ച ആളുടെ ജനനേന്ദ്രിയം യുവതി കടിച്ച് മുറിച്ചു. കുഞ്ഞ് നോക്കി നില്‍ക്കെയാണ് ഗര്‍ഭിണിയായ യുവതിക്കെതിരെ കൊടുംക്രൂരത അരങ്ങേറിയത്. സൗത്ത് ആഫ്രിക്കയിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയായ മ്പുമലംഗയിലാണ് സംഭവം. റോഡരികില്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് പിടിയില്‍; ആദ്യം അടുപ്പം സ്ഥാപിച്ചത് അമ്മയുമായി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഡിഷ് ആന്റിയ ഓപ്പറേറ്റര്‍ പീഡിപ്പിച്ചു. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിഷ് ആന്റിന ഓപ്പറേറ്ററായ പാലോട് കൊല്ലായില്‍ ചല്ലിമുക്ക് ചല്ലിഭവനില്‍ ജോഷി എന്ന സതീഷി(31)നെയാണ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍...

മൂത്രമൊഴിക്കാന്‍ സൗകര്യം ഉണ്ടാക്കി കൊടുത്തില്ല; പി.ജയരാജന്റെ മകന്‍ പൊലീസ് സ്‌റ്റേഷനില്‍ ബഹളം വെച്ചു

കണ്ണൂര്‍: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ആശിഷ് രാജ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതായി പരാതി. ഇന്നലെ രാവിലെയാണ് സംഭവം. പൊലീസ് സ്റ്റേഷനിലെ ശുചിമുറി സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ആശിഷ് രാജ് ബഹളം വെച്ചത്. ഇതേത്തുടര്‍ന്ന് എ.എസ്.ഐ മനോജ് മട്ടന്നൂര്‍ സി.ഐക്കു...

Most Popular

G-8R01BE49R7