ലക്‌നൗ: യുപിയിലെ ഉന്നാവോയില്‍ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിനൊടുവില്‍ ബിജെപി എം.എല്‍.എ കുല്‍ദീപ് സിങ് സെംഗറിനെ അറസ്റ്റ് സി.ബി.ഐ അറസ്റ്റ് ചെയ്തു. രാജ്യം മുഴുവന്‍ പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് സി.ബി.ഐ അതിവേഗം എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് ലക്നൗവിലെ വീട്ടില്‍ നിന്നും എംഎല്‍എയെ കസ്റ്റഡിയിലെടുക്കയായിരുന്നു.
വന്‍ തോതിലുള്ള പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. സംഭവത്തില്‍ ഉന്നാവോയിലെ സെംഗര്‍, മാഖി എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളാണ് സിബിഐ ഏറ്റെടുത്തിരിക്കുന്നത്.
ഉന്നാവോയില്‍ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ആദ്യ പരാതി ലഭിച്ചത് കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു. ഉത്തര്‍പ്രദേശില്‍ മകളെ കൂട്ടബലാത്സംഗം ചെയ്ത എംഎല്‍എയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ പ്രതികരിച്ച പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു.
പതിനൊന്ന് വയസുമുതല്‍ ആരംഭിച്ച പീഡനത്തിനെതിരെ പ്രതികരിക്കേണ്ടിയിരുന്നില്ലെന്ന് പിന്നീട് കേസിലെ ഇര തന്നെ പറഞ്ഞതോടെ രാജ്യം മുഴുവന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ജനരോഷം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് കേസ് സിബിഐക്ക് വിട്ട് തലയൂരാനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമിച്ചത്.