Category: NEWS

വേങ്ങരയില്‍ ദേശീയപാത സ്ഥലമേറ്റെടുക്കലിനിടെ സംഘര്‍ഷം; പൊലീസിന് നേരെ സമരക്കാര്‍ കല്ലെറിഞ്ഞു, ലാത്തിചാര്‍ജില്‍ കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്

വേങ്ങര: മലപ്പുറം വേങ്ങരയില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരേയുള്ള സമരം സംഘര്‍ഷഭരിതമായി. പോലീസുകാര്‍ക്ക് നേരെ സമരക്കാര്‍ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സമരക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. വേങ്ങരയിലെ എആര്‍ നഗറിലാണ് സംഭവമുണ്ടായത്. ലാത്തിച്ചാര്‍ജില്‍ കുട്ടികളടക്കം ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. പൊലീസ് വീടുകളില്‍ കയറി മര്‍ദിച്ചെന്ന് സമരക്കാര്‍...

തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഹര്‍ത്താലില്‍ ബസുകള്‍ ഓടും!!! ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. തിങ്കളാഴ്ച കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസുടമകളും സര്‍വീസ് നടത്തും. ദിവസേനയുള്ള ഡീസല്‍ വില വര്‍ദ്ധനവ് കാരണം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ബസുടമകള്‍ക്ക് ഹര്‍ത്താലിന് വേണ്ടി സര്‍വീസ് നിര്‍ത്തിവെക്കാനാവില്ല. കഴിഞ്ഞ രണ്ടാം...

സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് കളക്ടറുടെ ക്ലീന്‍ ചിറ്റ്; ഭൂമി കൈമാറ്റത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കുറ്റിച്ചലിലെ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയ സംഭവത്തില്‍ സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്ക് വീഴ്ച്ച പറ്റിയില്ലെന്ന് തിരുവനന്തപുരം കളക്ടര്‍ കെ.വാസുകി റവന്യൂ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. നേരെത്ത വര്‍ക്കല ഭൂമികൈമാറ്റത്തില്‍ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ കാരണമാണ് ദിവ്യ എസ്. അയ്യരെ സബ്കലക്ടര്‍...

മുസ്ലീം ആയതിനാല്‍ ആരും വീട് തരാന്‍ തയ്യാറാകുന്നില്ല; ദുരനുഭവം പങ്കുവെച്ച് പ്രശസ്ത നടി

മുസ്ലീം ആയതിനാല്‍ തനിക്ക് മുംബൈയില്‍ വീട് ലഭിക്കുന്നില്ലെന്ന് സീരിയല്‍ താരത്തിന്റെ തുറന്നുപറച്ചില്‍. എല്ലാവരും അറിയുന്ന താരമായിരുന്നിട്ടും തനിക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ ആരും തയ്യാറാകുന്നില്ലെന്ന് യേ ഹേന്‍ മൊഹബത്തേന്‍ സീരിയലിലൂടെ പ്രശസ്തയായ ഷിറീന്‍ മിര്‍സ വ്യക്തമാക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ഷിറീന്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. താന്‍ വീട്...

രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ആധാറിനെ ചിത്രീകരിക്കരുത്!!! കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി ആധാറിനെ ചിത്രീകരിക്കരുതെന്നും ബാങ്ക് തട്ടിപ്പുകളെ തടയും എന്നും മറ്റുമുള്ള വാദം തെറ്റാണെന്നും കേന്ദ്ര സര്‍ക്കാരിനോട്് സുപ്രീം കോടതി. ദാരിദ്ര്യ രേഖക്കു താഴെയുള്ളവര്‍ക്ക് കൃത്യമായി സാമ്പത്തിക സഹായമെത്തിക്കാനും നികുതി വെട്ടിപ്പ് തടയാനും ബാങ്ക് കൊള്ളകളും തട്ടിപ്പുകളും തടയാനും ആധാര്‍...

സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും; ആശങ്കയോടെ ബോളിവുഡ് സിനിമാ ലോകം

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജോധ്പൂര്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ മുതല്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടാം വാര്‍ഡില്‍ 106ാം നമ്പര്‍ തടവുകാരനാണ് സല്‍മാന്‍. അതേസമയം ജയിലില്‍ സല്‍മാന്‍ ഖാന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നത്. 5...

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടാനൊരുങ്ങി ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം; നിയന്ത്രണമേര്‍പ്പെടുത്താന്‍ പുതിയ കമ്മറ്റി രൂപീകരിച്ചു

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ക്ക് പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം. ഇനിനുള്ള മനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ മന്ത്രാലയം പുതിയ കമ്മറ്റി രൂപീകരിച്ചു. ഓണ്‍ലൈന്‍ മീഡിയ, ന്യൂസ് പോര്‍ട്ടലുകള്‍, ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് നിയമം രൂപീകരിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഏപ്രില്‍...

ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച് നല്‍കിയ പ്രസാദം കഴിച്ച് രണ്ടു പേര്‍ മരിച്ചു!!! നാല്‍പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

ചെന്നൈ: മേട്ടുപ്പാളയത്തെ ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച് നല്‍കിയ പ്രസാദം കഴിച്ച രണ്ടുപേര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കോയമ്പത്തൂരിലെ മേട്ടുപ്പാളയം മഹാദേവപുരം- നാടാര്‍ കോളനി ശെല്‍വവിനായകര്‍, ശെല്‍വമുത്തു മാരിയമ്മന്‍ ക്ഷേത്രോത്സവത്തിനിടയിലാണ് സംഭവം. നാടാര്‍കോളനിയിലെ ലോകനായകി(62), സാവിത്രി(60) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഉത്സവം ആരംഭിച്ചതിന്റെ...

Most Popular

G-8R01BE49R7