Category: NEWS

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കരുത്; ഉത്തരവിനെതിരേ ആനപ്രേമികള്‍

തൃശൂര്‍: 12 പേരുടെ മരണത്തിനിടയാക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത്തില്‍ നിന്ന് ഒഴിവാക്കണം എന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരെ ആനപ്രേമികളും ഉടമകളും. ആനയെ പരിശോധിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പരിഗണിച്ചില്ലെന്നും ഇതിന് പിന്നില്‍...

രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമോ..? തീരുമാനം ഇന്ന്

തിരുവനന്തപുരം: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് കോണ്‍ഗ്രസ് തീരുമാനം ഇന്ന് ഉണ്ടായേക്കും. കേരളത്തിലോ കര്‍ണാടകത്തിലോ രാഹുല്‍ മല്‍സരിക്കുമെന്ന് മുതിര്‍ന്ന നേതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വയനാടാണ് പ്രഥമ പരിഗണനയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കര്‍ണാടകത്തില്‍ രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകള്‍ പരിഗണനയില്‍ ഉണ്ടെങ്കിലും...

എഴുത്തുകാരി അഷിത അന്തരിച്ചു

തൃശ്ശൂര്‍: പ്രമുഖ മലയാള സാഹിത്യകാരി അഷിത (63) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 12.55ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ അഞ്ചിന് ജനിച്ച അഷിത തൃശ്ശൂര്‍ കിഴക്കുമ്പാട്ടുകരയിലെ അന്നപൂര്‍ണയിലാണ് താമസിച്ചിരുന്നത്. കേരള സര്‍വകലാശാലയിലെ...

മുത്തശ്ശിയുടെ മൂക്കുണ്ടായാല്‍ മാത്രം അധികാരത്തിലേറാമെങ്കില്‍ ചൈനയിലെ എല്ലാവീട്ടില്‍നിന്നും പ്രസിഡന്റുമാരുണ്ടാകുമായിരുന്നു; പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി

അഹമ്മദാബാദ്: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി മാന്‍സുഖ് മാണ്ഡവ്യ. മുത്തശ്ശിയായ ഇന്ദിരാഗാന്ധിയുടേത് പോലെയുള്ള മൂക്കുണ്ടായാല്‍ മാത്രം ഭരണം കിട്ടുമെന്ന് ഉറപ്പില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. മുത്തശ്ശിയുടെ മൂക്കുണ്ടായാല്‍ മാത്രം അധികാരത്തിലേറാമെങ്കില്‍ ചൈനയിലെ എല്ലാവീട്ടില്‍നിന്നും പ്രസിഡന്റുമാരുണ്ടാകുമായിരുന്നല്ലോ എന്നും മന്ത്രി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി...

ചെന്നൈയ്ക്ക് രണ്ടാം ജയം; വീണ്ടും ഫിനിഷറായി ധോണി

ഐപിഎല്‍ 12ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആറ് വിക്കറ്റിന്റെ ജയം. 148 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേയാണ് ചെന്നൈ സ്വന്തമാക്കിയത്. ധോണിയും(32) ബ്രാവോയും(4) പുറത്താകാതെ നിന്നു. ബൗളിംഗില്‍ ബ്രാവോയുടെ പ്രകടനവും ചെന്നൈയുടെ ജയത്തില്‍ നിര്‍ണായകമായി. മറുപടി...

രണ്ട് മുന്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രണ്ട് മുന്‍ ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പി മുന്‍ നേതാക്കളായ ഘ്യാന്‍ശ്യാം തിവാരി, സുരേന്ദ്ര ഗോയല്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബി.ജെ.പി ഭരണത്തില്‍ മുഖ്യമന്ത്രിയായിരുന്ന വസുന്ധരാ രാജയുടെ കടുത്ത വിമര്‍ശകനായിരുന്നു തിവാരി. കഴിഞ്ഞ വര്‍ഷം ഇദ്ദേഹം ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു....

ഭീകരവാദികള്‍ക്ക് ബിരിയാണി നല്‍കില്ലെന്ന് യോഗി ആദിത്യനാഥ്

ഗോരഖ്പുര്‍: ഭീകരവാദത്തിനെതിരെ കോണ്‍ഗ്രസ് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന വിമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭീകരവാദികള്‍ക്ക് കോണ്‍ഗ്രസ് ബിരിയാണി നല്‍കിയിരുന്നുവെങ്കില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അവരെ തുടച്ചുനീക്കിയെന്ന് ഗോരഖ്പൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന ക്ഷേത്ര സന്ദര്‍ശനങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. ജനങ്ങളില്‍...

മോദിയുടെ കാലത്ത് ഇന്ത്യയുടെ ബീഫ് കയറ്റുമതിയില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ ബീഫ് കയറ്റുമതിയില്‍ വന്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍. രാജ്യത്ത് ബീഫ് കൈവശം വെച്ചതിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടക്കുമ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണെന്നും കണക്കുകള്‍ പറയുന്നു. അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ്...

Most Popular

G-8R01BE49R7