Category: NEWS

ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; ഇന്ത്യ വന്‍ ബഹിരാകാശനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ വന്‍ ബഹിരാകാശനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. ഇന്ത്യ ഇത് വിജയകരമായി പരീക്ഷിച്ചെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകള്‍.. എല്ലാ ഇന്ത്യക്കാരനും അഭിമാനത്തിന്റെ ദിവസമാണിന്ന്. കുറച്ചു സമയം...

‘മേരേ പ്യാരേ ദേശ്‌വാസിയോ; പ്രധാനമന്ത്രി അല്‍പ്പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അല്‍പ്പസമയത്തിനുള്ളില്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്ററിലാണ് ഇക്കാര്യം പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. 'മേരേ പ്യാരേ ദേശ്‌വാസിയോ (എന്റെ പ്രിയപ്പെട്ട നാട്ടുകാരേ), ഇന്ന് രാവിലെ പതിനൊന്നേമുക്കാല്‍ മുതല്‍ പന്ത്രണ്ട് മണി വരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനവുമായി ഞാന്‍ നിങ്ങള്‍ക്കിടയില്‍ വരും. ടെലിവിഷന്‍, റേഡിയോ, സാമൂഹ്യമാധ്യങ്ങളില്‍...

പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയിലേക്ക്; ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നു. മുന്നണി പ്രവേശനത്തിന്റെ ഭാഗമായി ജനപക്ഷം ബിജെപിയുമായി ചര്‍ച്ചകള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി പി സി ജോര്‍ജ് ബിജെപി കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തി. സംസ്ഥാന നേതാക്കളുമായും ജോര്‍ജ് ആശയവിനിമയം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പുതിയ...

കൊടും വരള്‍ച്ച; ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. വരള്‍ച്ചാ മുന്‍കരുതല്‍ നടപടികള്‍ തീരുമാനിക്കാനാണ് യോഗം. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. റവന്യൂ അഡീഷണല്‍ സെക്രട്ടറിക്കാണ് വരള്‍ച്ച മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന തല ഏകോപന ചുമതല....

ഇന്ത്യക്ക് യുദ്ധഭ്രാന്ത്..!!! പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി എന്തെങ്കിലും സംഭവിക്കാന്‍ സാധ്യതയെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: വീണ്ടും ഇന്ത്യയെ കടന്നാക്രമിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയ്ക്ക് യുദ്ധഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി എന്തെങ്കിലും സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് പാക്ക് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പാക്കിസ്ഥാനിലെ ഭീകരപ്രവര്‍ത്തനങ്ങളെ വച്ചുപൊറുപ്പിക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു....

കേരളം കത്തുന്നു; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു; കുടിവെള്ളം ഉറപ്പുവരുത്താന്‍ കലക്റ്റര്‍മാര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. മന്ത്രിമാരും ഉദ്യോഗസ്ഥരും വൈകീട്ട് 3 മണിക്ക് ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. സൂര്യാഘാതത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കുന്നത് സംബന്ധിച്ച് പരിശോധിക്കും. മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം...

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കരുത്; ഉത്തരവിനെതിരേ ആനപ്രേമികള്‍

തൃശൂര്‍: 12 പേരുടെ മരണത്തിനിടയാക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത്തില്‍ നിന്ന് ഒഴിവാക്കണം എന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരെ ആനപ്രേമികളും ഉടമകളും. ആനയെ പരിശോധിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പരിഗണിച്ചില്ലെന്നും ഇതിന് പിന്നില്‍...

രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമോ..? തീരുമാനം ഇന്ന്

തിരുവനന്തപുരം: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് കോണ്‍ഗ്രസ് തീരുമാനം ഇന്ന് ഉണ്ടായേക്കും. കേരളത്തിലോ കര്‍ണാടകത്തിലോ രാഹുല്‍ മല്‍സരിക്കുമെന്ന് മുതിര്‍ന്ന നേതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വയനാടാണ് പ്രഥമ പരിഗണനയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കര്‍ണാടകത്തില്‍ രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകള്‍ പരിഗണനയില്‍ ഉണ്ടെങ്കിലും...

Most Popular

G-8R01BE49R7