ന്യൂഡല്‍ഹി: രാജസ്ഥാനിലെ രണ്ട് മുന്‍ ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പി മുന്‍ നേതാക്കളായ ഘ്യാന്‍ശ്യാം തിവാരി, സുരേന്ദ്ര ഗോയല്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബി.ജെ.പി ഭരണത്തില്‍ മുഖ്യമന്ത്രിയായിരുന്ന വസുന്ധരാ രാജയുടെ കടുത്ത വിമര്‍ശകനായിരുന്നു തിവാരി. കഴിഞ്ഞ വര്‍ഷം ഇദ്ദേഹം ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു. 2018ല്‍ തിവാരി രൂപീകരിച്ച ഭാരതീയ വാഹിനി പാര്‍ട്ടി നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു.
വസുന്ധരാ രാജയുമായി നിരന്തരം ഏറ്റുമുട്ടലിലായിരുന്ന തിവാരി അവര്‍ക്കെതിരെ ബി.ജെ.പി ദേശീയ നേതൃത്വത്തിന് നിരവധി പരാതികള്‍ നല്‍കിയിരുന്നു.