Category: NEWS

സിറ്റിങ് എംഎല്‍എമാരില്‍നിന്ന് ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുന്ന സിറ്റിങ് എംഎല്‍എമാരില്‍ നിന്നു നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി. സിറ്റിങ് എംഎല്‍എമാര്‍ ലോക്സഭയിലേക്കു മത്സരിക്കുന്നതു നിയമപരമായും ഭരണഘടനാപരമായും അനുവദിക്കപ്പെട്ടതാണെന്ന് കോടതി നിരീക്ഷിച്ചു. മത്സരിക്കുന്നതു നിയമവിരുദ്ധം അല്ലാത്ത നിലയ്ക്ക് ഉപതെരഞ്ഞെടുപ്പു ചെലവ് അവരില്‍ നിന്ന് ഈടാക്കണമെന്നു പറയാനാവില്ലെന്ന്...

കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള വിമാന യാത്രാനിരക്ക് കുത്തനെ കൂട്ടി

തിരുവനന്തപുരം: അവധിക്കാലമായതോടെ കേരളത്തില്‍നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കമ്പനികള്‍ കുത്തനെ കൂട്ടി. നിലവിലുള്ളതിന്റെ നാലിരട്ടിവരെയാണ് വര്‍ധന. ദുബായ്, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാര്‍ച്ച് ആദ്യവാരം 6000 മുതല്‍ 10,000 വരെയായിരുന്നു ശരാശരി നിരക്ക്. എന്നാല്‍ ഇപ്പോള്‍ 20,000 രൂപ മുതല്‍ 30,000...

വയനാട്ടിലെ സ്ഥാനാര്‍ഥി: തീരുമാനിക്കാതെ രാഹുല്‍; യുഡിഎഫ് കുഴങ്ങുന്നു

ബത്തേരി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ സീറ്റില്‍ മത്സരിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ കേരളത്തിലെ മറ്റു സ്ഥാനാര്‍ഥികള്‍ നാളെ മുതല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു തുടങ്ങും. കേരളം പോളിംഗ് ബൂത്തിലേക്കെത്താന്‍ 25 ദിവസം ബാക്കിനില്‍ക്കേ കോണ്‍ഗ്രസ് മത്സരിക്കാനെത്തുമോ എന്ന കാര്യത്തില്‍ ഇതുവരേയും ഡല്‍ഹിയില്‍...

മോഡിയുടെ പ്രഖ്യാപനം; തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മിഷന്‍ ശക്തി പ്രഖ്യാപനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു. പ്രസംഗത്തിന്റെ പകര്‍പ്പ് പരിശോധിച്ച് പെരുമാറ്റ ചട്ട ലംഘനമുണ്ടായിട്ടുണ്ടോയെന്ന് കമ്മീഷന്‍ പരിശോധിക്കും. തൃണമുല്‍ കോണഗ്രസിന്റെയും സിപിഎമ്മിന്റെയും പരാതിയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. ബഹിരാകാശ രംഗത്തെ കുതിച്ചു ചാട്ടമായ ഓപ്പറേഷന്‍ ശക്തിയുടെ വിജയം രാജ്യത്തെ...

പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ആര്‍. ബാലകൃഷ്ണപിള്ള കുഴഞ്ഞുവീണു

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ ആര്‍.ബാലകൃഷ്ണപിള്ള കുഴഞ്ഞുവീണു. കൊല്ലം അഞ്ചല്‍ കോട്ടുക്കലില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തിനിടെയാണ് ബാലകൃഷ്ണ പിള്ള കുഴഞ്ഞു വീണത്. അദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മത്സരിക്കാന്‍ തയാറെന്ന് പ്രിയങ്കാ ഗാന്ധി

ലക്നൗ: കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രിയങ്ക ഗാന്ധി മത്സരരംഗത്തിറങ്ങണമെന്ന പല കോണുകളില്‍ നിന്നും ആവശ്യം ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നുവെങ്കിലും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മത്സരരംഗത്തില്ലെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി...

ഡ്രോണ്‍ പറത്താന്‍ ഇനി അനുമതി വാങ്ങണം; മാര്‍ഗ നിര്‍ദേശങ്ങളുമായി ഡിജിപി

തിരുവനന്തപുരം: അതീവ സുരക്ഷാമേഖലകളില്‍ അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് ഡ്രോണുകള്‍ പറത്തുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. 250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കുന്ന യൂണിക് ഐഡറ്റിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. നിരോധിതമേഖലകള്‍,...

നടിയെ ആക്രമിച്ച കേസ്: ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍. നേരത്തെ ദിലീപ് ഇതേ ആവശ്യം ഉയര്‍ത്തുകയും എന്നാല്‍ സിംഗിള്‍ ബെഞ്ച് ആവശ്യം തള്ളുകയും ചെയ്തിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായാണ് ദിലീപ് ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയില്‍...

Most Popular

G-8R01BE49R7