തിരുവനന്തപുരം: അതീവ സുരക്ഷാമേഖലകളില്‍ അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് ഡ്രോണുകള്‍ പറത്തുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.
250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കുന്ന യൂണിക് ഐഡറ്റിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. നിരോധിതമേഖലകള്‍, തന്ത്രപ്രധാന മേഖലകള്‍ എന്നിവയുടെ പരിസരങ്ങളില്‍ ഡ്രോണുകള്‍ പറത്താന്‍ പാടില്ല.
പൊതുസ്ഥലങ്ങളിലും ഡ്രോണുകള്‍ പറത്തുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്നും അനുമതി വാങ്ങണമെന്നും ഡിജിപി പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു.