Category: NEWS

എസ്എഫ്‌ഐ കോട്ടയില്‍ കെ.എസ്.യു കൊടിനാട്ടിയതിന് നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണം; സോഡാ കുപ്പികൊണ്ട് കുത്തി, പാട് മറയ്ക്കാന്‍ താടി വളര്‍ത്തി; പകരം വീട്ടാന്‍ രണ്ടും കല്‍പ്പിച്ച് വി.കെ. ശ്രീകണ്ഠന്‍

പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വി.കെ ശ്രീകണ്ഠന്റെ പേര് ഉയര്‍ന്ന വന്നത് അപ്രതീക്ഷിതമായിരുന്നില്ല. കൃത്യമായ ആസൂത്രണം, സംഘാടനം, നേതൃത്വ പാടവം എന്നിവകൊണ്ട് മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയ പ്രചരണ തന്ത്രങ്ങള്‍.. ആന്ധ്രയെ ഇളക്കിമറിച്ച വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പദയാത്രയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് 400ഓളം കിലോ...

വിമാനത്താവളത്തില്‍ യുവതിയുടെ പാസ്‌പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥന്‍ നശിപ്പിച്ചെന്ന് പരാതി

സൗദിയിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാന്‍ മക്കളുമായെത്തിയ യുവതിയുടെ പാസ്‌പോര്‍ട്ട് തിരുവനന്തപുരം വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥന്‍ കീറിയെന്ന് പരാതി. മക്കളായ ഫാദില്‍, ഫാഹിം എന്നിവരോടൊപ്പം ദമാമിലേക്ക് പോകാനെത്തിയ കിളിമാനൂര്‍ തട്ടത്തുമല വിലങ്ങറ ഇര്‍ഷാദ് മന്‍സിലില്‍ ഇര്‍ഷാദിന്റെ ഭാര്യ ഷനുജയുടെ പാസ്‌പോര്‍ട്ടാണ് ഉദ്യോഗസ്ഥന്‍ കീറിയത്. ...

മലക്കംമറിഞ്ഞ് ഉമ്മന്‍ചാണ്ടി; രാഹുല്‍ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതനിടെ നിലപാടില്‍ മലക്കം മറിഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും എന്നു താന്‍ പറഞ്ഞിട്ടില്ലെന്നും രാഹുല്‍ കേരളത്തില്‍ നിന്നും മത്സരിക്കണം എന്ന് ആവശ്യപ്പെടുക മാത്രമാണ്...

ലൂസിഫര്‍ കാണാന്‍ മോഹന്‍ലാലും, പൃഥ്വിയും തീയേറ്ററില്‍ (വീഡിയോ)

പൃഥിരാജ് ആദ്യമായി സംവിധായകനാവുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തീയേറ്ററുകളിലെത്തി. ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥിരാജും അടക്കം ലൂസിഫറിന്റെ പ്രധാന അണിയറ പ്രവര്‍ത്തകരെല്ലാം എറണാകുളം കവിതാ തീയേറ്ററിലെത്തി. മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും പൃഥിരാജിന്റെ ഭാര്യ സുപ്രിയയും ആദ്യ ഷോയ്ക്ക് എത്തി. ഇന്നലെ രാത്രി മുതല്‍...

ചോദിച്ചത് ഒരു രൂപ.., മണിക്കൂറുകള്‍ക്കകം കിട്ടിയത് 28 ലക്ഷം രൂപ..!!!

ബെഗുസാര: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പ്രചാരണത്തിന് ആവശ്യമായ തുക ക്രൗഡ്ഫണ്ട് രീതിയില്‍ സമാഹരിക്കുകയാണ് ബെഗുസരായില്‍ നിന്ന് മത്സരിക്കുന്ന സിപിഐയുടെ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍. ചൊവ്വാഴ്ചയാണ് അദ്ദേഹം ഈ ക്യാമ്പയിന്‍ ആരംഭിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഇതുവരെ 28,37,972 രൂപയാണ് സംഭാവനയായി ലഭിച്ചിരിക്കുന്നത്. ഔര്‍ ഡെമോക്രസി എന്ന കൂട്ടായ്മയാണ് തുക...

വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കി; ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

കൊച്ചി: പുതിയ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഡീലര്‍മാര്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നല്‍കണമെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചു. നമ്പര്‍പ്ലേറ്റിന് വിലയോ ഘടിപ്പിക്കുന്നതിന് കൂലിയോ ഈടാക്കാന്‍ പാടില്ല. പുതിയഭേദഗതിപ്രകാരം അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ വാഹനത്തിന്റെ ഭാഗമാണ്. സ്ഥിരം രജിസ്ട്രേഷനാകുമ്പോള്‍ നമ്പര്‍പ്ലേറ്റ് വാഹനത്തില്‍ ഘടിപ്പിക്കേണ്ടത് ഡീലര്‍മാരുടെ ചുമതലയാണ്. ഹോളോഗ്രാം ഉള്‍പ്പെടെയുള്ള...

സിറ്റിങ് എംഎല്‍എമാരില്‍നിന്ന് ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുന്ന സിറ്റിങ് എംഎല്‍എമാരില്‍ നിന്നു നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി. സിറ്റിങ് എംഎല്‍എമാര്‍ ലോക്സഭയിലേക്കു മത്സരിക്കുന്നതു നിയമപരമായും ഭരണഘടനാപരമായും അനുവദിക്കപ്പെട്ടതാണെന്ന് കോടതി നിരീക്ഷിച്ചു. മത്സരിക്കുന്നതു നിയമവിരുദ്ധം അല്ലാത്ത നിലയ്ക്ക് ഉപതെരഞ്ഞെടുപ്പു ചെലവ് അവരില്‍ നിന്ന് ഈടാക്കണമെന്നു പറയാനാവില്ലെന്ന്...

കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള വിമാന യാത്രാനിരക്ക് കുത്തനെ കൂട്ടി

തിരുവനന്തപുരം: അവധിക്കാലമായതോടെ കേരളത്തില്‍നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കമ്പനികള്‍ കുത്തനെ കൂട്ടി. നിലവിലുള്ളതിന്റെ നാലിരട്ടിവരെയാണ് വര്‍ധന. ദുബായ്, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാര്‍ച്ച് ആദ്യവാരം 6000 മുതല്‍ 10,000 വരെയായിരുന്നു ശരാശരി നിരക്ക്. എന്നാല്‍ ഇപ്പോള്‍ 20,000 രൂപ മുതല്‍ 30,000...

Most Popular

G-8R01BE49R7