Category: NEWS

ഒരു ലിറ്റര്‍ കുപ്പിക്ക് 220 രൂപ, കൊറോണയ്ക്കുള്ള വ്യാജ മരുന്ന വില്‍പ്പന; ഒരാല്‍ അറസ്റ്റില്‍

കാസര്‍കോട്: കോവിഡ്–19 രോഗത്തിന്റെ മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് ദ്രാവകം വില്‍പന നടത്താന്‍ ശ്രമിച്ച വ്യാജ വൈദ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് വിദ്യാനഗര്‍ ചാല റോഡിലെ കെ.എം. ഹംസ (49) യെയാണ് വിദ്യാനഗര്‍ പൊലീസ് അറസറ്റ് ചെയ്തത്. ഇഞ്ചി, വെള്ളുത്തുള്ളി, തേന്‍, കറുവപ്പട്ട എന്നിവ ചേര്‍ത്ത് ചൂടാക്കിയുള്ള...

കാസര്‍കോട്ടെ കൊറോണ ബാധിതന്‍ സിഗരറ്റ് കള്ളക്കടത്ത് പ്രതി : ഇടപാടുകളെ പറ്റി കസ്റ്റംസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു കടന്നുകളഞ്ഞ കാസര്‍കോട്ടെ കൊറോണ ബാധിതന്‍ സിഗരറ്റ് കള്ളക്കടത്ത് കേസിലെ പ്രതി. 2019 സെപ്റ്റംബറിലാണ് കേസിനാസ്പതമായ സംഭവം. 18,000 രൂപയുടെ വിദേശ സിഗരറ്റാണ് ഇയാളുടെ ബാഗേജില്‍നിന്ന് എയര്‍ കസ്റ്റംസ് പിടിച്ചെടുത്തത്. അന്ന് എയര്‍ കസ്റ്റംസ് പിഴ ഈടാക്കി...

വിദേശത്തുനിന്നെത്തിയ മലയാളികള്‍ അധികൃതരെ അറിയിക്കാതെ വയനാട് ഹോട്ടലില്‍ ഒളിച്ചു താമസിച്ചു

കല്‍പറ്റ: കൊറോണ വ്യാപനത്തിനിടെ വിദേശത്തുനിന്നെത്തിയ മലയാളികള്‍ ഹോട്ടലില്‍ ഒളിച്ചു താമസിച്ചു. മലപ്പുറം സ്വദേശികള്‍ വയനാട് മേപ്പാടിയിലെ ഹോംസ്‌റ്റേയിലാണു താമസിച്ചത്. വിദേശത്തുനിന്ന് വന്നതാണെന്ന കാര്യം ഇവര്‍ മറച്ചുവയ്ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കോവിഡ് രോഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലേക്ക് ആളുകളുടെ പ്രവേശനം നിയന്ത്രിച്ചതിനു പിന്നാലെയാണു...

ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത് സംഭവിക്കുന്നത്

ഞായറാഴ്ച അർധരാത്രിമുതൽ മാർച്ച് 31 അർധരാത്രിവരെ ഇന്ത്യൻ റെയിൽവേയുടെ 13,523 യാത്രാസർവീസുകളും നടത്തില്ല. ചരക്കുതീവണ്ടികൾമാത്രമേ ഇക്കാലയളവിൽ ഓടൂ. യാത്രക്കാർവഴി കൊറോണ വൈറസ് പടരുന്നത് തടയാനാണ് നടപടി. ശനിയാഴ്ചമാത്രം, മൂന്നുസംഭവങ്ങളിലായി 12 തീവണ്ടിയാത്രക്കാർക്കാണ് കൊറോണരോഗബാധ സ്ഥിരീകരിച്ചത്. പ്രീമിയം തീവണ്ടികൾ, മെയിൽ, എക്സ്പ്രസ്, പാസഞ്ചർ, വിവിധനഗരങ്ങളിലെ സബർബൻ, മെട്രോറെയിൽ,...

കൊറോണ ബ്രിട്ടനില്‍ മരിച്ചത് 288, പുതുതായി രോഗം സ്ഥിരീകരിച്ചത് 665 പേര്‍ക്ക്, കൂട്ടത്തില്‍ ഒരു മലയാളി യുവതിയും

ലണ്ടന്‍: കൊറോണ വൈറസ് ബാധമൂലം ബ്രിട്ടനില്‍ ഇന്നലെ 48 പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 288 ആയി. 665 പേര്‍ക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം അയ്യായിരത്തോട് അടുക്കുകയാണ്. ഗര്‍ഭിണിയായ മലയാളി യുവതിക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇവരുടെ...

കനിക കപൂറിനെതിരായ കേസ് ഒഴിവാക്കാന്‍ ശ്രമം; റിപ്പോര്‍ട്ട് ചീഫ് മെഡിക്കല്‍ ഓഫിസര്‍ തിരുത്തി

ന്യൂഡല്‍ഹി: കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നു. ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന കനികയുടെ ആരോപണം തെറ്റാണെന്നും താരത്തെ പോലെയല്ല, രോഗിയെപ്പോലെ പെരുമാറാന്‍ ഗായിക തയാറാകണമെന്നും ക്വാറന്റീന്‍ ചെയ്ത ലക്‌നൗ സഞ്ജയ് ഗാന്ധി പിജിഐഎംഎസ് ആശുപത്രി ഡയറക്ടര്‍ പി.കെ. ധിമന്‍...

നിരീക്ഷണത്തിലിരുന്നവര്‍ യുഎസിലേക്ക് മടങ്ങി; പൊലീസ് കേസെടുത്തു

പത്തനതിട്ട: വിദേശത്തുനിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുഎസ് സ്വദേശികള്‍ മടങ്ങിപ്പോയതു സംബന്ധിച്ച് ആശങ്ക. അനുമതിയില്ലാതെ മടങ്ങിപ്പോയതിന് ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ്. മെഴുവേലി പഞ്ചായത്തില്‍ യുഎസില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ട് സ്ത്രീകളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇലവുംതിട്ട...

ഹോം ക്വാറന്റീന്‍ കാലയളവില്‍ പുറത്തിറങ്ങി ജനങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട അഞ്ച് പേര്‍ക്കെതിരെ കേസ്

കോട്ടയം : ഹോം ക്വാറന്റീന്‍ കാലയളവില്‍ പുറത്തിറങ്ങി ജനങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. കാഞ്ഞിരപ്പള്ളിയില്‍ ദമ്പതികള്‍ക്കെതിരെയും നിര്‍ദേശങ്ങള്‍ അവഗണിച്ച മൂന്നു പേര്‍ക്കെതിരെ കുണ്ടറയിലുമാണ് പൊലീസ് കേസെടുത്തത്. സുരക്ഷാ ക്രമീകരണം പാലിക്കാതെ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടമായി താമസിപ്പിച്ചതിനു തലയോലപ്പറമ്പിലും...

Most Popular