Category: NEWS

ടാക്സി വാഹനങ്ങളിൽ സുരക്ഷിത യാത്ര ഒരുക്കി എറണാകുളം ജില്ലാ ഭരണകൂടം

ടാക്സി വാഹനങ്ങളിൽ ഫൈബർ ക്ലിയർ ഗ്ലാസ്സ് ഉപയോഗിച്ച് ഡ്രൈവർ സീറ്റിനെയും പിൻ സീറ്റിനെയും തമ്മിൽ വേർതിരിച്ച് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സംവിധാനമാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. വാഹനത്തിൽ കയറുന്നതിന് മുൻപായി ഡ്രൈവർ യാത്രക്കാർക്ക് സാനിറ്റെസർ നൽകും. വാഹനത്തിന്റെ ഡോർ ഡ്രൈവർ തന്നെ...

രശ്മി നായര്‍ക്കും രാഹുൽ പശുപാലനുമെതിരെ കേസ്

ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോഗ്യപ്രവര്‍ത്തകനോട് തട്ടിക്കയറിയ സംഭവത്തിൽ രശ്മി നായര്‍ക്കും രാഹുൽ പശുപാലനുമെതിരെ കേസ്. പത്തനാപുരം പൊലീസാണ് കേസെടുത്തത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ജില്ലാ അതിര്‍ത്തിയായ പത്തനാപുരം കല്ലുംകടവിലായിരുന്നു സംഭവം. പത്തനാപുരം നഗരത്തിലേക്ക് പോകാനായി അടൂര്‍ ഭാഗത്ത് നിന്ന്...

വല്ലാത്ത നഷ്ടബോധം തോന്നുന്നു… പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി താങ്കള്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരിക… താങ്കളെ ഈ രാജ്യത്തിന് ഇനിയും ആവശ്യമുണ്ട്.. കുറിപ്പ് വൈറല്‍

കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ നിന്നും ജനങ്ങളെ കരകയറ്റുന്നതിന് നിര്‍ദേശങ്ങള്‍ തേടി പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജനുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തിയിരുന്നു. ഈ സംവാദം കേട്ടപ്പോള്‍ അടിയുറച്ച നെഹ്രുവിയന്‍ മൂല്യബോധവും സത്യസന്ധതയുടെ ലളിതഭംഗിയും പ്രകടിപ്പിച്ച രാഹുല്‍ ഗാന്ധി എന്ന നേതാവിനെ...

തീവ്രവാദികളുമായി ബന്ധം; ബിജെപി നേതാവ് അറസ്റ്റില്‍

തീവ്രവാദികളുമായുള്ള ബന്ധത്തെതുടര്‍ന്ന് ബിജെപി നേതാവ് അറസ്റ്റില്‍. ജമ്മു കശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ദവീന്ദര്‍ സിംഗ് പിടിയിലായ തീവ്രവാദ കേസില്‍ ബി.ജെ.പിയുടെ മുന്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ വ്യക്തിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ 'സര്‍പഞ്ച്' ആയിരുന്ന...

മെയ് നാലിനു ശേഷമുള്ള നിയന്ത്രണങ്ങളെക്കുറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്

തിരുവനന്തപുരം: ലോക്ഡൗണ്‍ അവസാനിക്കുന്ന മെയ് നാലിനു ശേഷമുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര നിര്‍ദേശ പ്രകാരം തുടരുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ടോം ജോസ്. പൊതുഗാതാഗതം തത്ക്കാലം പുന:സ്ഥാപിക്കില്ലെന്നും അദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കു മാത്രമായി ഇളവുകളില്‍ തീരുമാനമെടുക്കാനാകില്ല. അതേസമയം സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാമെന്നും അദേഹം പറഞ്ഞു. കോവിഡ്...

അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍; ആദ്യ ട്രെയിന്‍ ആലുവയില്‍ നിന്ന് ഇന്ന് 6ന് പുറപ്പെടും

കൊച്ചി: ലോക്ഡൗണില്‍ കേരളത്തില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് മടക്കി എത്തിക്കുന്നതായി കേരളത്തില്‍ നിന്ന് ആദ്യ ട്രെയിന്‍ ഇന്ന് പുറപ്പെടും. ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്കാണ് ആദ്യ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ട്രെയിന്‍...

ലോക്ഡൗണില്‍ കരവിരുത് തെളിയിച്ച് അധ്യാപകന്‍

കോഴിക്കോട്: ലോക്ഡൗണ്‍ ദിവസങ്ങള്‍ ഓരോരുത്തരും തള്ളിനീക്കുന്നത് ഓരോ രീതിയിലാണ്. പലരും ടിവി കണ്ടും മൊബൈല്‍ നോക്കിയും സമയം കളയുമ്പോള്‍ ചിലര്‍ തങ്ങളുടെ കഴിവുകള്‍ തെളിയിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാകും. അത്തരത്തില്‍ ഒരാളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ലോക് ഡൗണ്‍ കാലയളവില്‍ ചിരട്ടശില്‍പങ്ങള്‍ ഉണ്ടാക്കി തന്റെ കരവിരുത്...

മദ്യം കഴിച്ചാല്‍ കൊറോണയെ തുരത്താം; മദ്യശാലകള്‍ തുറക്കണമെന്ന് എംഎല്‍എ

മദ്യം വൈറസിനെ തുരത്തുമെന്നു കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രസ്താവന. മദ്യം കഴിക്കുന്നത് തൊണ്ടയില്‍ നിന്ന് കൊറോണ വൈറസിനെ ഇല്ലാതാക്കുമെന്നും അതിനാല്‍ മദ്യശാലകള്‍ തുറക്കണമെന്നും കോണ്‍ഗ്രസ്സ് എംഎല്‍എയുടെ ആവശ്യം. രാജസ്ഥാന്‍ നിയമസഭാംഗമായ ഭാരത് സിങ് കുന്ദന്‍പുരാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനയച്ച കത്തില്‍ ഇത്തരമൊരാവശ്യം ഉന്നയിച്ചത്. സര്‍ക്കാര്‍...

Most Popular

G-8R01BE49R7