സിദ്ദിഖിൻ്റെ കാര്യത്തിൽ ഇന്ന് തീരുമാനം ആകും…!!! സുപ്രീം കോട ഇന്ന് കേസ് പരിഗണിക്കും.. ജാമ്യാപേക്ഷ തള്ളിയാൽ കീഴടങ്ങിയേക്കും…, സിദ്ദിഖും പൊലീസും ഒത്തുകളിക്കുന്നതായി പരാതിക്കാരി…

ന്യൂഡൽഹി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതി നടൻ സിദ്ദിഖിന് ഇന്ന് നിർണായക ദിനം. നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ നടൻ ഒളിവിൽപോയിരുന്നു. സുപ്രീംകോടതി വിധി എതിരായാൽ സിദ്ദിഖ് കീഴടങ്ങിയേക്കും. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായ ക്രൈംബ്രാഞ്ച് എസ്പി മെറിൻ ജോസഫ് ഡൽഹിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി.

സിദ്ദിഖും പൊലീസും ഒത്തുകളിക്കുന്നതായി പരാതിക്കാരി ആരോപിച്ചു. സിദ്ദിഖിന് ഒളിവിൽ പോകാൻ പൊലീസ് സമയം നൽകി. നിരവധി ഇലക്ട്രോണിക് തെളിവുകൾ നശിപ്പിച്ചതായും പരാതിക്കാരി പറയുന്നു. കുറ്റകൃത്യം ഗുരുതരമെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. സിദ്ദിഖിനെതിരെ ശക്തമായ തെളിവുണ്ട്. നടിയുടെ മൊഴികൾ ശരിവയ്ക്കുന്ന തെളിവുകൾ പൊലീസിനു ലഭിച്ചു. നടി പരാതി നൽകാൻ വൈകിയത് കേസിനെ ബാധിക്കില്ല.

പീഡനത്തെ തുടർന്ന് നടി മാനസിക ആഘാതത്തിനു ചികിത്സ തേടിയതിന് തെളിവുണ്ട്. സിദ്ദിഖ് സ്വാധീനശക്തിയുള്ള ആളാണെന്നും ജാമ്യം നൽകിയാൽ കേസിനെ ബാധിക്കുമെന്നും സർക്കാർ കോടതിയെ അറിയിക്കും. തന്റെ ഭാഗം കേൾക്കാതെയാണ് മുൻകൂർ ജാമ്യം നിഷേധിച്ചതെന്നാണ് സിദ്ദിഖിന്റെ വാദം. അന്വേഷണവുമായി സഹകരിക്കും. പരാതിക്കാരിയുടെ മൊഴിയല്ലാതെ തെളിവില്ല. പരാതി സിനിമയിലെ ചേരിപ്പോരിന്റെ ഭാഗമാണെന്നും സിദ്ദിഖ് കോടതിയെ അറിയിക്കും.

മുഖ്യമന്ത്രിക്ക് തലയ്ക്ക് വെളിവില്ല…!! ബാപ്പയെ മകൻ കുത്തിക്കൊല്ലുന്നതും പിന്നീട് നാടുവിടുന്നത് കണ്ടിട്ടില്ലേ? ഇന്ന് തീരുമാനിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും… തനിക്കെതിരെ കള്ളക്കേസുകൾ ഇനിയും വരുമെന്നും അൻവർ

രണ്ട് ബോയിങ് 777 യാത്രാ വിമാനങ്ങൾ നേർക്കുനേർ… അറബിക്കടലിന് മുകളിൽ കൂട്ടിയടി ഒഴിവായത് തലനാരിഴയ്ക്ക്…!! വിമാനങ്ങള്‍ തമ്മിലെ അകലം ഒരു മിനിറ്റ് മാത്രം.., രണ്ട് എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

കേസന്വേഷണത്തിന്റെ പുരോഗതിയും സിദ്ദിഖിനെതിരായ തെളിവുകളുടെ വിശദാംശങ്ങളുമെല്ലാം പൊലീസ് അഭിഭാഷകരെ അറിയിച്ചു. ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ‌ജാമ്യാപേക്ഷ ഇന്നു പരിഗണിക്കുന്നത്. സംസ്ഥാന സർക്കാരിനു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകയുമായ ഐശ്വര്യ ഭാട്ടിയാണു ഹാജരാകുന്നത്.

മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ ഓൺലൈൻ വഴിയും കേരളത്തിനു വേണ്ടി ഹാജരാകും. ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായി ഡൽഹിയിലെത്തിയ മെറിൻ ജോസഫ് കേരളത്തിന്റെ സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ ഉൾപ്പെടെയുള്ള അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി.

മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരും…!!! ഭാര്യയുടെ നമ്പറിൽ ആണ് കോൾ വന്നത്…, പിറ്റേന്ന് ഓൺലൈമാധ്യമത്തിൽ തനിക്കെതിരെ ഇൻ്റർവ്യൂ നൽകി..!! ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി നൽകി ബാലചന്ദ്ര മേനോൻ

തൃശൂർ പൂരം ആരെങ്കിലും കലക്കിയോ..? വിവാദങ്ങൾക്ക് വേണ്ടി പോർവിളിക്കുന്നവ‍ർക്കു വേണ്ടിയല്ല സത്യമറിയാൻ ആ​ഗ്രഹിക്കുന്നവ‍‍ർക്ക് വേണ്ടി…

 

Siddique Me Too in Malayalam Film Kerala News Supreme Court ACTOR SIDDIQUE PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7