Category: NEWS

മൂന്നാംഘട്ട ലോക്ഡൗണ്‍: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍..!!! ഓറഞ്ച് സോണുകളില്‍ ടാക്‌സി, ഗ്രീന്‍ സോണുകളില്‍ ബസ് സര്‍വീസുകള്‍ക്ക് അനുമതി

രാജ്യത്ത് കോവിഡ് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മേയ് 3ന് രണ്ടാം ഘട്ട ലോക്ഡൗണ്‍ തീരാനിരിക്കെയാണു നിര്‍ണായക തീരുമാനം. ഇതോടെ രാജ്യത്തെ ലോക്ഡൗണ്‍ മേയ് 17 വരെ നീളും. റെഡ്‌സോണുകളില്‍ നിയന്ത്രണം കടുപ്പിക്കുമ്പോഴും ഗ്രീന്‍ സോണുകളിലും ഓറഞ്ച് സോണുകളിലും ഇളവുകള്‍ ഉണ്ടാകും....

രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. മേയ് 17 വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരും. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാംഘട്ട ലോക്ക്ഡൗണ്‍ മേയ് മൂന്നിന് അവസാനിക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറത്തെത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ റെഡ്,ഓറഞ്ച്,ഗ്രീന്‍ സോണുകളില്‍ നടത്താവുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും...

കേരളത്തിന് ആശ്വസിക്കാം; രോഗികളില്ലാത്ത ആദ്യ ദിനം

കോവിഡ് വ്യാപനത്തിന് ശേഷം രോഗികളില്ലാത്ത ആദ്യദിനം. 55 ദിവസത്തിന് ശേഷം ഒരാള്‍ക്ക് പോലും കോവിഡ് സ്ഥിരീകരിക്കാത്ത ആദ്യ ദിവസം. ഇന്ന് സംസ്ഥാനത്ത് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാർത്താക്കുറിപ്പിൽ അറിയിച്ചു. കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ്...

മെയ് 21 ഓടെ കൊറോണയെ ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്ക് കഴിയും

കൊറോണ വൈറസ് വ്യാപനം തുടരുന്നതിനിടെ ആശ്വാസം നല്‍കുന്ന ഒരു പഠനം. മേയ് 21 ഓടെ കൊറോണ വൈറസിന്റെ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യയ്ക്കു സാധിക്കുമെന്നു മുംബൈ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പബ്ലിക് പോളിസിയുടെ പ്രബന്ധത്തില്‍ പറയുന്നു. സാമ്പത്തിക വിദഗ്ധരായ നീരജ് ഹതേക്കര്‍, പല്ലവി ബെലേക്കര്‍...

ഇവിടെ കോവിഡ് അതിരൂക്ഷമാണ്; ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു; രോഗം വന്നാല്‍ പാരസെറ്റമോള്‍ കഴിക്കുക, വീട്ടിലിരിക്കുക..!!! ലണ്ടനില്‍ നിന്നും കൊറോണ ഭീതിയില്‍ മലയാളികളുടെ പ്രിയതാരം..

സീരിയല്‍ ആസ്വാദകരായ മലയാളികളുടെ പ്രിയ താരമാണ് ശ്രീകല ശശിധരന്‍. സീരിയലുകളില്‍ നിന്നും ശ്രീകല കഴിഞ്ഞ ഒരു വര്‍ഷമായി ഇടവേളയെടുത്ത് ഭര്‍ത്താവിനൊപ്പം യു.കെയിലാണ്. ഇപ്പോള്‍ ലണ്ടനില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇക്കാര്യങ്ങള്‍ പ്രമുഖ മാധ്യമത്തിന് മുന്നില്‍ താരം പങ്കുവച്ചു. ലണ്ടനില്‍ കോവിഡ് 19 അതിരൂക്ഷമാണ്....

ഇന്ന് ഒരു ട്രെയിൻ, നാളെ 5 എണ്ണം; അതിഥി തൊഴിലാളികൾ ഒടുവിൽ നാട്ടിലേക്ക്…

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ ഇന്ന് വൈകിട്ട് ആലുവയിൽ നിന്ന് പുറപ്പെടും. ആലുവയിൽ നിന്ന് ഒഡിഷയിലേക്ക് ആദ്യ സർവീസ്. ഒരു ട്രെയിനിൽ 1,200 പേരെ കൊണ്ടുപോകും. നാളെ 5 ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് സ്‌റ്റേഷനുകളില്‍നിന്നും സര്‍വീസ്...

വൈറസിന് കേരളത്തിനു പിന്നാലെ ബംഗാളിലും ജനിതകമാറ്റം ; ജനിതകവ്യതിയാനം നമ്മളെ എങ്ങനെ ബാധിക്കുമെന്നത് പറയാനാകില്ല

കൊല്‍ക്കത്ത: കേരളത്തിനും ഗുജറാത്തിനും പിന്നാലെ കോവിഡ് രോഗത്തിനും കാരണമായ സാര്‍സ് കോവ് 2 വൈറസിന് ബംഗാളിലും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലെ എസ്2 ഡൊമെയ്‌നിലാണ് ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത്. കേരളം, ഗുജറാത്ത് സംസ്ഥാനങ്ങളില്‍നിന്നും ചൈനയിലെ വുഹാനില്‍നിന്നും ശേഖരിച്ച സാംപിളുകളുമായി താരതമ്യം ചെയ്തപ്പോഴാണ് വ്യതിയാനം...

ആദ്യം ഗള്‍ഫുകാര്‍; രണ്ടാം ഘട്ടത്തില്‍ യു.എസ്, ബ്രിട്ടന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരും, നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ ചെയ്യേണ്ട പ്രധാന കാര്യം…

ഡല്‍ഹി: കോവിഡ് ഭീഷണിക്കിടെ വിദേശത്തു കുടുങ്ങിപ്പോയ പ്രവാസികളെ രണ്ടു ഘട്ടമായി തിരികെയെത്തിക്കാന്‍ കേന്ദ്രപദ്ധതി. ഗള്‍ഫ് മേഖലയില്‍നിന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും യൂറോപ്പില്‍നിന്നുമുള്ളവരെ ആദ്യഘട്ടത്തില്‍ കൊണ്ടുവരും. രണ്ടാം ഘട്ടത്തില്‍ യു.എസ്, ബ്രിട്ടന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരെ ഇന്ത്യയിലെത്തിക്കും. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. ഗള്‍ഫില്‍നിന്നുള്ളവരുടെ വിവരശേഖരണം...

Most Popular

G-8R01BE49R7