സൈബര്‍ സുരക്ഷ, ടാലന്റ് മാനേജ്മെന്റ്, കാലാവസ്ഥ വ്യതിയാനം, മാക്രോ ഇക്കണോമിക് റിസ്‌കുകള്‍… , ഐസിഐസിഐ ലൊംബാര്‍ഡും ഐആര്‍എം ഇന്ത്യ അഫിലിയേറ്റും ഇന്ത്യ റിസ്‌ക് റിപ്പോര്‍ട്ടിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി

മുംബൈ: വിക്ഷിത് ഭരത് 2047 പ്രോഗ്രാമിന് കീഴില്‍ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുമ്പോള്‍, അതിവേഗ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുന്നു. സങ്കീര്‍ണമായ അപകട സാധ്യതയുള്ള അന്തരീക്ഷത്തിനിടയിലെ ഈ പുരോഗതി ഇന്ത്യയിലെ വ്യവസായങ്ങള്‍ക്ക് അവസരങ്ങളും വെല്ലുവിളികളും നല്‍കുന്നു. മുന്‍കൂട്ടി കണക്കാക്കിയ റിസ്‌ക് എടുത്ത് മുന്നിലുള്ള ഭീഷണികളും അപകടങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്തുകൊണ്ട് അതിന്റെ ലക്ഷ്യങ്ങള്‍ ആത്മിവശ്വാസത്തോടെ പിന്തുടരാന്‍ മികച്ച റിസ്‌ക് കള്‍ച്ചര്‍ ഒരു സ്ഥാപനത്തെ പ്രാപ്തമാക്കും.

ഇന്ത്യ റിസ്‌ക്

സംഘാടക തന്ത്രങ്ങളില്‍ റിസ്‌ക് കള്‍ച്ചര്‍ ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ നിര്‍ണായക ആവശ്യകത ഐസിഐസിഐ ലൊംബാര്‍ഡും ഐആര്‍എം ഇന്ത്യയും നടത്തിയ റിപ്പോര്‍ 2024 എടുത്തുകാണിക്കുന്നു. ഒരു സ്ഥാപനത്തിന്റെ ‘റിസ്‌ക് കള്‍ച്ചര്‍’ മനസിലാക്കുന്നതിനുള്ള ലളിതമായ എ-ബി-സി സമീപനത്തിന് റിപ്പോര്‍ട്ട് ഊന്നല്‍ നല്‍കുന്നു. വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും മനോഭാവം അവരുടെ പെരുമാറ്റത്തെ രൂപപ്പെടുത്തുന്നു. ആവര്‍ത്തിച്ചുള്ള ഈ പെരുമാറ്റങ്ങള്‍ കാലക്രമേണ സംസ്‌കാരത്തെ രൂപപ്പെടുത്തുന്നു. അത് ഓര്‍ഗനൈസേഷനിലെ മനോഭാവങ്ങളെയും പെരുമാറ്റങ്ങളേയും സ്വാധീനിക്കുന്നു.

സജീവമായ റിസ്‌ക് മാനേജുമന്റെിന്റെ പ്രധാന്യത്തിന്റെ സമയോജിതമായ ഓര്‍മപ്പെടുത്തലാണ് ഈ റിപ്പോര്‍ട്ട്. റിസ്‌ക് കാഴ്ചപ്പാടുകള്‍, മാനേജുമെന്റ് രീതികള്‍, സംസ്‌കാരിക സ്വഭാവം എന്നിവയുടെ സമഗ്രമായ സര്‍വെയെ അടിസ്ഥാനമാക്കി, ഇന്ത്യന്‍ സംരംഭങ്ങള്‍ക്കുള്ളിലെ പ്രക്രിയകളുടെയും സാംസ്‌കാരിക നിലയുടെയും സ്വയം വിലയിരുത്തല്‍ ഇത് നടത്തുന്നു. സങ്കീര്‍ണമായ അപകട സാധ്യതയുള്ള ലാന്‍ഡ്‌സ്‌കേപില്‍ മുന്നോട്ടുപോകുന്നതിനും സുസ്ഥിരമായ വളര്‍ച്ചക്കുള്ള അവസരങ്ങള്‍ തുറക്കുന്നതിനും പ്രവര്‍ത്തന ക്ഷമമായ ഉള്‍ക്കാഴ്ചകളോടെ ഇത് ബിസിനസുകളെ സജ്ജമാക്കുന്നു.

പ്രാഥമിക, ദ്വതീയ ഗവേഷണങ്ങള്‍ സംയോജിപ്പിച്ച് വിവിധ മേഖലകളിലെ ബിസിനസ്, റിസ്‌ക് ലീഡര്‍മാരില്‍നിന്നുള്ള ഉള്‍ക്കാഴ്ചകള്‍ കൂടി ഉള്‍ക്കൊള്ളിച്ചതാണ് പഠനം. ഞങ്ങളുടെ കൂട്ടായ ധാരണയും റിസ്‌ക് മാനേജുമെന്റും മെച്ചപ്പെടുത്താന്‍ ഈ റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നു. അതേസമയം, ഫലപ്രദമായ റിസ്‌ക് പ്രക്ടീസുകളില്‍ അധിഷ്ഠിതമായ ഒരു പ്രതിരോധശേഷിയുള്ള സ്ഥാപന സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നു. 2022, 2023 വര്‍ഷങ്ങളിലെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി 500ലധികം ഇന്ത്യന്‍ കമ്പനികളില്‍നിന്നും 50 ലധികം ആഗോള കമ്പനികളില്‍നിന്നുമുള്ള അപകട സാധ്യത വെളിപ്പെടുത്തലുകള്‍ ഇത് പരിശോധിക്കുന്നു.

ബാല.., ചന്ദന സദാശിവ എന്നൊരു പാവം പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോഴ്‌സ് ചെയ്തു..!!! അമൃതയെ പിരിഞ്ഞ ശേഷം മൂന്നാം വിവാഹം കഴിച്ച എലിസബത്ത് എവിടെ? രക്ഷപെട്ടോടിയില്ലേ?” നടൻ ബാലയ്ക്ക് എതിരേ ഗുരുതര ആരോപണങ്ങൾ…

അൻവറിന് ഈ പാർട്ടിയെപ്പറ്റി എന്തറിയാം? റിയാസ് മന്ത്രിയായത് ഓട് പൊളിച്ചു വന്നിട്ടല്ല… അൻവർ പിച്ചും പേയും വിളിച്ചു പറയുകയാണ്…, അദ്ദേഹത്തെ നല്ല വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം..!!! പി. മോഹനൻ

മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരും…!!! ഭാര്യയുടെ നമ്പറിൽ ആണ് കോൾ വന്നത്…, പിറ്റേന്ന് ഓൺലൈമാധ്യമത്തിൽ തനിക്കെതിരെ ഇൻ്റർവ്യൂ നൽകി..!! ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി നൽകി ബാലചന്ദ്ര മേനോൻ


പ്രധാന കണ്ടെത്തലുകള്‍:

1. റിസ്‌ക് മെച്യൂരിറ്റി: എല്ലാ ജീവനക്കാര്‍ക്കും അവരുടെ ഉത്തരവാദിത്തപ്പെട്ട മേഖലകളിലെ അപകടസാധ്യതകള്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് പക്വതയുള്ള ഓര്‍ഗനൈസേഷനുകള്‍ ഉറപ്പാക്കുന്നു. സര്‍വേ പ്രതികരണങ്ങള്‍ അനുസരിച്ച്, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വശത്ത് പ്രകടമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇപ്പോഴും 42ശതമാനം ഓര്‍ഗനൈസേഷനുകളിലെയും ബോര്‍ഡോ റിസ്‌ക് ഡിപ്പാര്‍ട്ടുമെന്റോ അപകടസാധ്യതകള്‍ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു.

2. റിസ്‌ക് കള്‍ച്ചര്‍: അദൃശ്യവും ആത്മനിഷ്ഠവുമായ സവിശേഷത കാരണം റിസ്‌ക് കള്‍ച്ചര്‍ അളക്കുന്നത് വെല്ലുവിളിയാണ്. ഈ സങ്കീര്‍ണത ഉണ്ടായിരുന്നിട്ടും ഞങ്ങളുടെ ഗവേഷണ സംഘം ഒരു റിസ്‌ക് കള്‍ച്ചര്‍ സ്‌കോറിങ് സിസ്റ്റം (0-100) വികസിപ്പിച്ചെടുത്തിട്ടുണ്ട്. 16 ശതമാനം ബിസിനസുകള്‍ മാത്രമാണ് 60ന് മുകളില്‍ സ്‌കോര്‍ നേടിയത്. ആറ് ശതമാനം മാത്രം 80-100 സ്‌കോറുകള്‍ നേടുന്നു.

3. പ്രധാന അപകട സാധ്യതകള്‍: സൈബര്‍ സുരക്ഷ, സാങ്കേതിക വിദ്യ, പ്രവീണ്യം എന്നിവയുടെ പോരായ്മ എല്ലാ മേഖലകളിലും പ്രധാന ആശങ്കകളായി ഉയര്‍ന്നുവന്നിട്ടുണ്ട്. ബിസിനസുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത് കൂട്ടുമ്പോള്‍ സൈബര്‍ ആക്രമണ സാധ്യത ഗണ്യമായി വര്‍ധിച്ചു. അതേസമയം, വൈദഗ്ധ്യമുള്ള പ്രതിഭകളെ നിയമിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള വെല്ലുവിളി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

4. ഇടത്തരം കമ്പനികള്‍: ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് ഇടത്തരം സംരംഭങ്ങളിലെ അപകട സാധ്യതയുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയും ഇന്ത്യയുടെ ജിഡിപിയുടെ മൂന്നിലൊന്ന് ഭാഗവും നമ്മുടെ കയറ്റുമതിയുടെ പകുതിയും ഇടത്തരം കമ്പനികളുടെ വിഹിതമാണ്. മൊത്തത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇടത്തരം കമ്പനികള്‍ കാര്യമായ പരിണാമം കാണിക്കുന്നു.

5. 10 വ്യവസായ പ്രമുഖരില്‍നിന്നും അഞ്ച് റിസ്‌ക് എക്‌സ്പര്‍ട്ടുകളില്‍നിന്നുമുള്ള വിശകലനം: ഞങ്ങളുടെ വിദഗ്ധരും പ്രധാന ബാഹ്യ പങ്കാളികളും വൈവിധ്യമാര്‍ന്ന മേഖലകളിലുടനീളം സങ്കീര്‍ണമായ അപകടസാധ്യതയുള്ള സാഹചര്യങ്ങള്‍ തരണംചെയ്യുന്നതില്‍ വര്‍ഷങ്ങളോളം അനുഭവ പരിചയമുള്ളവരാണ്. സുസ്ഥിര വളര്‍ച്ച കൈവരിക്കുന്നതിനും സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള സമഗ്രമായ വീക്ഷണം വാഗ്ദാം ചെയ്യാന്‍ അതുമൂലം കഴിയുന്നു.

ഐസിഐസിഐ ലൊംബാര്‍ഡിന്റെ കോര്‍പറേറ്റ് സൊലൂഷന്‍സ് ബിസിനസ് ചീഫ് സന്ദീപ് ഗൊറാഡിയ പറയുന്നു: ‘ വ്യവസായങ്ങളിലുടനീളമുള്ള അപകടസാധ്യതകള്‍ അഭൂതപൂര്‍വമായ വേഗത്തിലാണ് വികസിച്ചുകൊണ്ടിരിക്കുന്നത്. ഡൈനാമിക് ആയി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ആഗോള റിസ്‌ക് ലാന്‍ഡ്‌സ്‌കേപ് മാറി ഒരിക്കല്‍ അപകടസാധ്യതയില്ലാത്തതായി കണക്കാക്കപ്പെട്ടിരുന്ന മേഖലകള്‍ ഇപ്പോള്‍ പുതിയതയും സങ്കീര്‍ണവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. സൈബര്‍ സുരക്ഷാ ഭീഷണികളുടെ വര്‍ധന, പ്രാവീണ്യമുള്ളവരുടെ കുറവ്, സാമ്പത്തിക അനുശ്ചിതത്വങ്ങള്‍ എന്നിവ റിസ്‌ക് മാനേജുമെന്റിനെ തന്ത്രപരമായ പരിഗണനയില്‍നിന്ന് പ്രവര്‍ത്തനപരമായ അനിവാര്യതയിലേക്ക് മാറ്റി. ഇന്നത്തെ പരിസ്ഥിതിയില്‍, ഉയര്‍ന്നുവരുന്ന ഭീഷണികള്‍ മുന്‍കൂട്ടി കാണുന്നതിനും അതിനെ പിന്തുടരുന്നതിനും ഓര്‍ഗനൈസേഷനുകള്‍ തുറന്ന സമീപനം സ്വീകരിക്കണം. ഈ ചട്ടക്കൂടില്‍ ഇന്‍ഷുറന്‍സ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. സാമ്പത്തിക പരിരക്ഷയും അപ്രതീക്ഷിത തടസ്സങ്ങള്‍ക്കെതിരെ തന്ത്രപരമായ കരുതലും വാഗ്ദാനം ചെയ്യുന്നു. ഐആര്‍എമ്മുമായുള്ള ഞങ്ങളുടെ സഹകരണം ആഴത്തിലുള്ള ഉള്‍ക്കാഴ്ചയും പ്രവര്‍ത്തനക്ഷമമായ തന്ത്രങ്ങളും നല്‍കാന്‍ ഞങ്ങളെ പ്രാപ്തമാക്കുന്നു. അത് ഉടനടിയുള്ള അപകടസാധ്യതകളെ അഭിമുഖീകരിക്കാന്‍ മാത്രമല്ല, ദീര്‍ഘകാല പ്രതിരോധശേഷി വളര്‍ത്തുകയും ചെയ്യുന്നു. റിസ്‌ക് മാനേജുമെന്റ് അവരുടെ പ്രവര്‍ത്തനങ്ങളുടെ കാതലായി സംയോജിപ്പിക്കുന്നതിലൂടെ ബിസിനസുകള്‍ക്ക് അവരുടെ ഭാവി സംരക്ഷിക്കാന്‍ മാത്രമല്ല, അസ്ഥിരമായ സാഹചര്യങ്ങളില്‍പോലും ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താനം കഴിയും’

ഐആര്‍എം ഇന്ത്യ അഫിലിയേറ്റ് സിഇഒയും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എന്റര്‍പ്രൈസസ് റിസ്‌ക് വിദഗ്ധനുമായ ഹര്‍ഷ് ഷാ പറയുന്നു: ‘ വിക്ഷിത് ഭാരത് 2024 സംരംഭത്തിന് കീഴില്‍ ഇന്ത്യ വികസിത രാഷ്ട്രമായി മാറുന്നത് വലിയ അവസരങ്ങളുടെയും സങ്കീര്‍ണമായ വെല്ലിവിളികളുടെയും സമയത്തായിരിക്കും. ബിസിനസിന്റെയും അപകട സാധ്യതകളുടെയും ചലനാത്മക ലാന്‍ഡ്‌സ്‌കേപ് ഒരു പുതിയതലത്തിലുള്ള ചടുലതയും ദീര്‍ഘവീക്ഷണവും ആവശ്യപ്പെടുന്നു.

വേഗം മരിക്കുമെന്ന് കരുതേണ്ട.., മോദിയെ അധികാരത്തിൽ നിന്ന് താഴെ ഇറ ക്കുന്നത് വരെ ജീവനോടെ ഉണ്ടാകും…!! പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51