Category: NEWS

ഒടുവില്‍ സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച നിബന്ധന ചൈന അംഗീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യചൈന അതിര്‍ത്തിയിലെ ചില സംഘര്‍ഷ മേഖലയില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച നിബന്ധനകളില്‍ ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണ. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍നിന്ന് ഇരു രാജ്യങ്ങളുടെയും സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള നിബന്ധനകളിലാണ് ധാരണയിലെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലഡാക്കിലെ...

ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ തട്ടിക്കൊണ്ടു പോയി നാട്ടുകാര്‍ തലയ്ക്കടിച്ച് കൊന്നു

ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ തട്ടിക്കൊണ്ടുപോയി നാട്ടുകാര്‍ തലയ്ക്കടിച്ച് കൊന്നു. ജാര്‍ഖണ്ഡിലെ ജോഗിമുണ്ട ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ വിനീത് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുവടക്കം എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് ഒരു സംഘമാളുകള്‍...

കോവിഡ് നിരീക്ഷണത്തിലുള്ളവരെ താമസിപ്പിച്ചിരുന്ന കാസര്‍കോട് എയര്‍ലൈന്‍സ് ലോഡ്ജില്‍ ഒരാള്‍ മരിച്ച നിലയില്‍

കാസര്‍കോട്: കോവിഡ് നിരീക്ഷണത്തിലുള്ളവരെ താമസിപ്പിച്ചിരുന്ന കാസര്‍കോട് എയര്‍ലൈന്‍സ് ലോഡ്ജില്‍ ഒരാള്‍ മരിച്ച നിലയില്‍. യുപി ബണ്ടിലാല്‍ സ്വദേശിയായ 24 വയസ്സുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നു രാവിലെ മംഗള എക്‌സ്പ്രസില്‍ കാസര്‍കോട് എത്തിയതാണ്. അപസ്മാര രോഗിയാണെന്ന് കൂടെയുള്ളവര്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

തട്ടിപ്പ് സംഘം അനു സിത്താരയെയും കുടുക്കാന്‍ നോക്കി; നമ്പര്‍ ചോദിച്ച് വിളിച്ചു; നായിക ആക്കാനാണെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി ഷാജി പട്ടിക്കര

ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാനും പണം തട്ടാനും ശ്രമിച്ച സംഘം അനു സിത്താരയെയും കുടുക്കാന്‍ ശ്രമിച്ചു. സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര രംഗത്ത്. സിനിമാ നിര്‍മാതാക്കളെന്ന വ്യാജേനയാണ് അഷ്‌കര്‍ അലി എന്ന പേരില്‍ ഒരാള്‍ തന്നെ ആദ്യം സമീപിച്ചതെന്നും...

വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 113 പേര്‍ക്ക് കോവിഡ്; വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം വരന്‍ മരിച്ചു

വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 113 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ബിഹാറില്‍ കോവിഡ്19 സൂപ്പര്‍ സ്‌പ്രെഡ് സംഭവിച്ചതായി സംശയം. പട്‌ന ജില്ലയിലെ പാലിഗഞ്ച് സബ് ഡിവിഷനില്‍ ജൂണ്‍ 15ന് നടന്ന വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വധുവിന് രോഗം സ്ഥിരീകരിച്ചിട്ടില്ല. കടുത്ത പനിയെ തുടര്‍ന്ന്, വിവാഹം നടന്ന്...

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട ഭിന്നശേഷിക്കാരായ സഹപ്രവര്‍ത്തകയെ ഇരുമ്പ് വടികൊണ്ട് ഓഫീസര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട ഭിന്നശേഷിക്കാരായ സഹപ്രവര്‍ത്തകയെ ടൂറിസം ഓഫീസര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ആന്ധ്രപ്രദേശ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ ഡെപ്യൂട്ടി മാനേജറായ ഭാസ്‌കര്‍ എന്ന വ്യക്തിയാണ് ഭിന്നശേഷിക്കാരിയായ സഹപ്രവര്‍ത്തകയെ മര്‍ദ്ദിച്ചത്. അതേ സ്ഥാപനത്തില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന...

കോവിഡ്: പ്ലാസ്മ തെറപ്പിക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് രോഗികളില്‍ സാധാരണ ചികിത്സയുടെ ഭാഗമായി പ്ലാസ്മ തെറപ്പി നടത്തുന്നതു വിലക്കി കേന്ദ്രം. ഇതിന്റെ ഫലപ്രാപ്തി സംബന്ധിച്ചു തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണിത്. കോവിഡ് രോഗികളില്‍നിന്നു പ്ലാസ്മ ശേഖരിക്കുന്നതിനുള്ള പ്ലാസ്മ ബാങ്ക് തുടങ്ങുന്നതിനടക്കം നടപടികളുമായി പല സംസ്ഥാനങ്ങളും മുന്നോട്ടുപോകുന്നതിനിടെയാണിത്. ചികിത്സ ഫലപ്രദമാണെന്നു തെളിഞ്ഞ ശേഷമേ രോഗികളില്‍നിന്നു...

കിണറ്റില്‍ ചാടിയ യുവാവ് തിരിച്ചു കയറി എത്തിയപ്പോള്‍ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

കിണറ്റില്‍ ചാടിയ യുവാവ് തനിയെ കിണറ്റില്‍ നിന്നു കയറി എത്തിയപ്പോള്‍ ഭാര്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിതറ ഭജനമഠം പുതുശ്ശേരിയിലാണു സംഭവം. അശ്വതി ഭവനില്‍ രഞ്ജിത്തിന്റെ ഭാര്യ അശ്വതി (26) ആണു മരിച്ചത്. പൊലീസ് നോക്കി നില്‍ക്കെ രഞ്ജിത്ത് സ്ഥലത്തു...

Most Popular