Category: Kerala

സീറോ മലബാര്‍ സഭ ഭൂമി വിവാദത്തില്‍ കെ.സി.ബി.സി ഇടപെടുന്നു

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിഇടപാടില്‍ മധ്യസ്ഥ ചര്‍ച്ചയുമായി കെ.സി.ബി.സി. ആര്‍ച്ച് ബിഷപ് സൂസെപാക്യവും സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസോലിയോസ് ക്ലിമിസ് ബാവയുമാണ് മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്. വിവാദ ഭൂമിക്കച്ചവടത്തില്‍ കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്ച ഉത്തരവ് പുറത്തിറങ്ങിയിട്ടും ഇതുവരെ കേസെടുത്തിട്ടില്ല.ഹൈക്കോടതി ഉത്തരവിന്...

എം.എ ബേബിക്കെതിരെ ആഞ്ഞടിച്ച് എം.എം ലോറന്‍സ്

തിരുവനന്തപുരം: ത്രിപുരയിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍, കമ്മ്യൂണിസ്റ്റുകാര്‍ ജീവിതശൈലി മാറ്റണമെന്ന സി.പി.എം പി.ബി അംഗം എം.എ ബേബിയുടെ പ്രസ്താവനയ്ക്കെതിരെ സി.പി.എം നേതാവ് എം.എം ലോറന്‍സ് രംഗത്ത്.ബേബിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും അത് ബി.ജെ.പിക്ക് സഹായം ചെയ്യുന്നതാണെന്നും ലോറന്‍സ് ആരോപിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ ജീവിതശൈലി മാറ്റണമെന്ന് പറയുമ്പോള്‍ എന്താണ് മാറ്റേണ്ടതെന്ന്...

എംപി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി എംപി വീരേന്ദ്രകുമാറിനെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ജനതാദള്‍ (യു-ശരദ് യാദവ് വിഭാഗം) നേതാവായ വീരേന്ദ്രകുമാര്‍ എല്‍ഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിക്കുക. യുഡിഎഫ് എംപിയായിരുന്ന വീരേന്ദ്രകുമാര്‍ തന്നെ രാജി വെച്ച ഒഴിവിലേക്കാണ് മത്സരം നടക്കുന്നത്. രാജ്യസഭാ സീറ്റ്...

ശുഹൈബ് വധക്കേസിലെ നാലു പ്രതികളെ സി.പി.എമ്മില്‍ നിന്ന്‌ പുറത്താക്കി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിച്ച കേസില്‍ പ്രതികളായ നാലു പേരെ സി.പി.എം പുറത്താക്കി. എം.വി ആകാശ്, ടി.കെ അസ്‌കര്‍, കെ അഖില്‍, സി.എസ് ദീപചന്ദ് എന്നിവരെയാണ് പുറത്താക്കിയത്. പാര്‍ട്ടി നയങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നു കാട്ടിയാണ് പുറത്താക്കിയിരിക്കുന്നത്. ഇന്ന് കണ്ണൂരില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയാണ്...

സംസ്ഥാനത്ത് ഏപ്രില്‍ മുതല്‍ ഇ വേ ബില്‍ സംവിധാനം നിര്‍ബന്ധമാക്കും; സ്വര്‍ണ്ണം പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ വേ ബില്‍ സംവിധാനം ഏപ്രില്‍ മുതല്‍ നിര്‍ബന്ധമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നാലുഘട്ടമായിട്ടാണ് സംവിധാനം നടപ്പിലാക്കുക. സ്വര്‍ണ്ണത്തിനെ ഇ വേ ബില്‍ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം തീരുമാനമായില്ലെന്നും മന്ത്രി പറഞ്ഞു. ഐജിഎസ്ടിയിലെ വരുമാനം ധനക്കമ്മി നികത്താന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്‍മാറണം....

മധുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു; അമ്മ മല്ലിയില്‍ നിന്നും സഹോദരിമാരില്‍ നിന്നും മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ മജിസ്ട്രേറ്റ്തല അന്വേഷണം തുടങ്ങി. മണ്ണാര്‍ക്കാട് ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം. രമേശാണ് അട്ടപ്പാടിയിലെത്തി അന്വേഷണം ആരംഭിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നാട്ടുകാര്‍ സംഘം ചേര്‍ന്ന്...

സാമൂഹ്യനീതി കിട്ടാത്ത മുന്നണിയില്‍ തുടര്‍ന്നിട്ട് കാര്യമില്ല; എന്‍.ഡി.എ വിടാനൊരുങ്ങി ബി.ഡി.ജെ.എസ്

തിരുവനന്തപുരം: ബി.ജെ.പി ബന്ധം അവസാനിപ്പിക്കാനൊരുങ്ങി ബി.ഡി.ജെ.എസ്. 14ന് ആലപ്പുഴയില്‍ ചേരുന്ന ബി.ഡി.ജെ.എസ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍.ഡി.എയില്‍ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് മുന്നണി വിടുന്നതെന്ന് പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കേരള കൗമുദിയോട് വെളിപ്പെടുത്തി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് എന്ത് തീരുമാനമെടുക്കുമെന്ന് യോഗത്തില്‍...

സുധാകരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ സി.പി.എമ്മിന് എന്താണ് ഇത്ര ദണ്ഡം; സി.പി.എം നേതാക്കളെ കിട്ടിയാലും ബി.ജെ.പിയില്‍ ചേര്‍ക്കുമെന്ന് കെ. സുരേന്ദ്രന്‍

കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് ബിജെപിയിലേക്ക് ക്ഷണമുണ്ടായെന്ന വാര്‍ത്തകളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ സിപിഐഎമ്മിന് എന്താണ് വിഷമമെന്ന് സുരേന്ദ്രന്‍ ഫെയ്സ്ബുക്കിലൂടെ ചോദിച്ചു. മറ്റു പാര്‍ട്ടിക്കാര്‍ ബിജെപിയില്‍ ചേരുന്നതു പുതിയ സംഭവമാണോ? സിപിഐഎം എംഎല്‍എയായിരുന്ന അല്‍ഫോണ്‍സ്...

Most Popular

G-8R01BE49R7