Category: Kerala

നമ്മുടെ തൊഴിലാളികള്‍ ഏറെ ബുദ്ധിമുട്ടിലാണ്, നമുക്കത് കാണാതെ പോകാന്‍ കഴിയില്ല സഖാക്കളെ…! ഇംഎംഎസിന്റെ വാക്കുകള്‍ പിണറായിയെ ഓര്‍മ്മിപ്പിച്ച് പ്രവര്‍ത്തകര്‍; മന്ത്രിമാരുടെ ശമ്പളം വര്‍ധിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം

സ്വന്തം ലേഖകന്‍ കൊച്ചി: ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പെടാപ്പാട് പെടുമ്പോഴും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കുത്തനെ കൂട്ടിയ പിണറായി സര്‍ക്കാരിന്റെ നിലപാടില്‍ സിപിഎമ്മില്‍ അമര്‍ഷം. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഭൂരിഭാഗവും വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. പലരും സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി അമര്‍ഷം രേഖപ്പെടുത്തിക്കഴിഞ്ഞു. ചിലര്‍ പഴയ...

പ്ലസ്ടു പ്രിന്‍സിപ്പല്‍മാര്‍ പഠിപ്പിക്കണം; അധ്യാപക ജോലിയില്‍നിന്ന് ഒഴിവാകില്ല

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരെ അധ്യാപക ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്നു സര്‍ക്കാര്‍. ക്ലാര്‍ക്കിന്റെയും പ്യൂണിന്റെയും തസ്തിക പോലുമില്ലാത്തതിനാല്‍ പ്രിന്‍സിപ്പല്‍മാര്‍ക്കു അധികജോലി ഭാരമുണ്ടെന്ന പരാതി നിലനില്‍ക്കുന്നതിനിടെയാണു സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. ഹയര്‍ സെക്കന്‍ഡറിയില്‍ നിലവിലുള്ള ടീച്ചര്‍ തസ്തിക ഉയര്‍ത്തിയാണു പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിച്ചത്. ഇതിനാല്‍...

പി.എസ്.സി പരീക്ഷ ജൂണ്‍ ഒമ്പതിലേക്ക് മാറ്റി

തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന കമ്പനി–കോര്‍പറേഷന്‍–ബോര്‍ഡ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പരീക്ഷകള്‍ ജൂണ്‍ ഒന്‍പതിലേക്കു മാറ്റി. 12.6 ലക്ഷത്തോളം പേരെഴുതുന്ന പരീക്ഷയാണിത്. സമയത്തില്‍ മാറ്റമില്ല. മേയ് 12നു തീരുമാനിച്ചിരുന്ന പരീക്ഷ, നടത്താനുള്ള കേന്ദ്രങ്ങളുടെ ലഭ്യതക്കുറവിനെ തുടര്‍ന്നാണു മാറ്റിയത്. രണ്ടു കാറ്റഗറികളിലായി 11,98,405 പേരാണ് അസിസ്റ്റന്റ്...

ടി.പി. വധക്കേസ് പ്രതി കുഞ്ഞനന്തനെ പുറത്തിറക്കാന്‍ സര്‍ക്കാരിന്റെ നീക്കം

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് കൂട്ടപ്പരോള്‍ അനുവദിച്ച് വിവാദമായതിന് പിന്നാലെ പുതിയ നീക്കവുമായി സര്‍ക്കാര്‍. ടി.പി. വധക്കേസ് പ്രതിയായ പി.കെ. കുഞ്ഞനന്തനു ശിക്ഷയിളവു നല്‍കാനാണ് പുതിയ നീക്കം. എഴുപത് വയസ്സുകഴിഞ്ഞവര്‍ക്കുള്ള ആനുകൂല്യം കണക്കിലെടുത്തുള്ള ഇളവിനാണു നീക്കം നടക്കുന്നത്. ഇതിനായി പൊലീസ് ടിപിയുടെ...

നിഷ മാണിയുടെ മരുമകളല്ലേ അപ്പോ പിന്നെ ഇതിനപ്പുറവും പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.. നിഷ ജോസിന്റെ പുസ്തകത്തിലെ പരാമര്‍ശത്തോട് പ്രതികരിച്ച് പി.സി ജോര്‍ജ്

തിരുവനന്തപുരം: ട്രെയിനില്‍ വെച്ച് തന്നെ ഒരു നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചവെന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ പ്രസ്താവനയോട് പ്രതികരിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. ഇതൊക്കെ ഒരു പുസ്തകം ഇറക്കുന്നതിന് മുന്‍പുള്ള പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരിപാടികളാണെന്ന് പി.സി ജോര്‍ജ് തുറന്നടിച്ചു. നിഷയുടെ പുസ്തകത്തില്‍...

കര്‍ഷക സമരം തകര്‍ത്ത സി.പി.ഐ.എം നടപടിയും ഫാസിസം; ബി.ജെ.പിയുടെ ഫാസിസത്തെ പോലെ ഇതും അപകടകരമാണെന്ന് പ്രകാശ് രാജ്

കാസര്‍കോട്: കണ്ണൂരില്‍ കര്‍ഷക സമരം തകര്‍ത്ത സി.പി.ഐ.എം നടപടിയും ഫാസിസമാണെന്ന് തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രകാശ് രാജ്. ബി.ജെ.പി.യുടെ ഫാസിസം പോലെ തന്നെ ഇതും അപകടകരമാണെന്നും പ്രകാശ് രാജ് പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം...

ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് ആശ്വാസം; കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ ആലഞ്ചേരിക്ക് ആശ്വാസം. കര്‍ദിനാളിനെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ചെയ്തത്. നേരത്തെ കര്‍ദിനാളിനെതിരെ കേസെടുക്കുന്നതില്‍ പൊലീസ് സ്വീകരിച്ച തുടര്‍ നടപടികളും തടഞ്ഞു. താമസം...

സോളാര്‍ കേസില്‍ സര്‍ക്കാര്‍ അഭിഭാഷന്റെ ചെലവ് ഒരു കോടി രൂപ!!!! യാത്ര ബിസിനസ് ക്ലാസ് വിമാനത്തില്‍, താമസം പഞ്ചനക്ഷത്ര ഹോട്ടലില്‍

കൊച്ചി: സോളാര്‍ കേസില്‍ സര്‍ക്കാര്‍ ഭാഗം വാദിക്കാന്‍ ഹൈക്കോടതിയില്‍ വന്ന അഭിഭാഷകന് ചെലവായി കണക്കാക്കിയത് ഒരുകോടി രൂപ. കേസുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നടത്തിയ സമരങ്ങളെല്ലാം ഇപ്പോഴും നാട്ടുകാരുടെ ഓര്‍മ്മയിലുണ്ട്. എന്നാല്‍ ഭരണത്തില്‍ എത്തിയതോടെ ഈ കേസിനോടുള്ള സര്‍ക്കാറിന്റെ സമീപനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ്...

Most Popular

G-8R01BE49R7