Category: Kerala

ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു:കനത്ത മഴയില്‍ മലബാറില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍, വയനാടും മൂന്നാറും ഒറ്റപ്പെട്ടു

കൊച്ചി:കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകുന്നു. വടക്കന്‍ കേരളത്തിലാണ് കനത്ത മഴ പെയ്യുന്നത്. മഴയില്‍ മലബാറില്‍ പലയിടത്തും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായിട്ടുണ്ട്. വയനാട് ജില്ലയിലാണ് ഏറ്റവും ശക്തമായ മഴ അനുഭവപ്പെടുന്നത്. ഇന്നലെ വൈകുന്നേരം മുതല്‍ ജില്ലയില്‍ ശക്തമായ മഴ പെയ്യുകയാണ്. അതേസമയം, മൂന്നാര്‍ മേഖലയിലും മഴ ശക്തമാണ്....

ചെറുതോണി ഡാമിന്റെ മുഴുവന്‍ ഷട്ടറും വീണ്ടും തുറക്കാന്‍ സാധ്യത; മഴ കനത്തു: പെരിയാറിന്റെ തീരത്ത് ജാഗ്രത നിര്‍ദേശം

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നേക്കും. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ അടച്ച രണ്ട് ഷട്ടറുകള്‍ തുറക്കാനാണ് കെഎസ്ഇബിയുടെ നീക്കം. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഇടുക്കി അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് 2397.06 അടിയാണ്. ...

പ്രളയക്കെടുതി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി സംഭാവന നല്‍കി രവി പിള്ള

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖ വ്യവസായിയും ആര്‍.പി ഗ്രൂപ്പ് മേധാവിയുമായ രവി പിള്ള അഞ്ച് കോടി രൂപ സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ചേംബറില്‍ എത്തിയാണ് രവി പിള്ള ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെ ചെക്ക് കൈമാറിയത്. ലുലു ഗ്രൂപ്പ് മേധാവി...

ബോട്ടില്‍ ഇടിച്ച കപ്പല്‍ എംവി ദേശ് ശക്തി തന്നെ, ക്യാപ്റ്റന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കസ്റ്റഡിയില്‍

കൊച്ചി: മുനമ്പത്തുനിന്നു പുറപ്പെട്ട മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച കപ്പല്‍ എംവി ദേശ് ശക്തി തന്നെയെന്നു സ്ഥിരീകരിച്ചു. മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിനെത്തുടര്‍ന്ന് കപ്പലിന്റെ ക്യാപ്റ്റന്‍ ഉള്‍പ്പെടെ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഷിപ്പിങ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള എം.വി.ദേശ് ശക്തി എന്ന...

കീറിയ അടിവസ്ത്രത്തിന്റെ ചിത്രം പങ്കുവെച്ച് മാധ്യമപ്രവര്‍ത്തകന്‍!!! ദുരിതാശ്വാസ ക്യാമ്പുകളെ വീട്ടിലെ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ കളയാനുള്ള ഇടമായി കാണരുതെന്ന് മുന്നറിയിപ്പ്

വയനാട്: ദുരിതാശ്വാസ ക്യാമ്പുകളെ വീട്ടിലെ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ കളയാനുള്ള ഇടമായി ചിലര്‍ ഉപയോഗിക്കുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തി മാധ്യമപ്രവര്‍ത്തകനും വയനാട് സ്വദേശിയുമായ കെ.എ ഷാജി. വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ആരോ കൊടുത്തയച്ച 'സഹായം' ആണിത്. കീറിയ അടിവസ്ത്ര എന്ന തലക്കെട്ടോടെ തന്റെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ കൈമാറി

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതി നേരിടാന്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ നേരിട്ടെത്തിയാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിക്ക് പണം കൈമാറിയത്. കഴിഞ്ഞ ദിവസം നടന്‍മാരായ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം രൂപ വീതം...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… കേരളത്തിലോടുന്ന ട്രെയിനുകളുടെ സമയത്തില്‍ നാളെ മുതല്‍ മാറ്റം

കൊച്ചി: കേരളത്തിലോടുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ നാളെ മുതല്‍ മാറ്റം വരുന്നു. ചില ട്രെയിനുകളുടെ സമയങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സമയക്രമം. എറണാകുളം ടൗണ്‍ സ്റ്റേഷന്‍ വഴിയുള്ള തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസിന്റെ സര്‍വീസ് സ്ഥിരമാക്കിയിട്ടുണ്ട്. അതേസമയം എറണാകുളം ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കാനും ട്രെയിനിന്റെ സമയം...

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നടിയെ ആക്രമിക്കുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ കൈമാറണമെന്ന ദിലീപിന്റെ ഹര്‍ജിയാണ് തള്ളിയത്. ദൃശ്യങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന കീഴ്ക്കോടതി വിധിക്കെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കൈമാറാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി....

Most Popular

G-8R01BE49R7