Category: Kerala

കോട്ടയം പൊന്‍കുന്നത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍

കോട്ടയം: പൊന്‍കുന്നത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തന്നുവേലില്‍ കുന്നേല്‍ മൂഴിമേല്‍ ബിജുവിന്റെ അമ്മ പൊന്നമ്മ(64), ഭാര്യ ദീപ്തി (36), മക്കളായ ഗൗരി നന്ദ(11), രാധാനന്ദാ(5) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഭവം പുറം ലോകമറിയുന്നത്. പാലായിലെ സ്വകാര്യ...

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി!!! കോള്‍ വന്നത് ഗള്‍ഫില്‍ നിന്ന്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരെ വധഭീഷണി. ഫോണിലൂടെയാണ് വധഭീഷണി എത്തിയത്. ഗള്‍ഫില്‍ നിന്നും ഇന്നലെ രാത്രിയാണ് ഫോണ്‍ കോള്‍ വന്നത്. സംഭവം സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കുമെന്ന് ചെന്നിത്തല വ്യക്തമാക്കി. കേരളത്തിലുണ്ടായത് അനാസ്ഥ മൂലമുണ്ടായ പ്രളയമാണെന്ന് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. ഇതാകാം...

ക്യാമ്പിലെ ജിമിക്കി കമ്മല്‍ നൃത്തം ഹിറ്റായി; ആസിയ ബീവി സിനിമയിലേക്ക്…!!!

കൊച്ചി: മുളന്തുരുത്തിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ആസിയ ബീവി എന്ന യുവതി ജിമിക്കി കമ്മല്‍ എന്ന പാട്ടിന് ചുവട്‌വെച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു. ഇപ്പോഴിതാ കിസ്മത്തിന്റെ സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി തന്റെ പുതിയ ചിത്രത്തിലേക്ക് ആസിയയെ തിരഞ്ഞെടുത്തിരിക്കുകയാണ്. വിനായകന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ...

നമുക്കത് സാധിക്കും, നമുക്കേ സാധിക്കൂ… മമ്മൂട്ടിയ്ക്ക് പിന്നാലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി മോഹന്‍ലാല്‍

മമ്മൂട്ടിയ്ക്ക് പിന്നാലെ കേരളത്തിലെ മഹാപ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ താനുമുണ്ടെന്ന് പ്രഖ്യാപിച്ച് നടന്‍ മോഹന്‍ലാലും. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മോഹന്‍ലാലിന്റെ വാക്കുകള്‍ 'പ്രളയം കഴിഞ്ഞു. ഇനി ജീവിതം. തോല്‍ക്കാന്‍ മനസ്സിലാത്ത വീരന്മാരുടെ നാടാണ് എന്റെ കേരളം. ഒരു മലയാളി എന്ന...

സവിതയ്ക്കായി നാടു മുഴുവന്‍ കൈകോര്‍ത്തു; ദുരിതാശ്വാസ ക്യാമ്പ് ഒടുവില്‍ മംഗല്യവേദിയായി

കടുങ്ങല്ലൂര്‍: സംസ്ഥാനം പ്രളയക്കെടുതിയുടെ ദുരിതം പേറുന്നതിനിടെയും യുവതിയ്ക്ക് വേണ്ടി ഒരു നാട് മുഴുവന്‍ കൈകോര്‍ത്തു. കിഴക്കേ കടുങ്ങല്ലൂര്‍ ലക്ഷംവീട് കോളനി താമരപ്പറമ്പില്‍ പരേതനായ ഫ്രന്‍സിസിന്റെ മകളാണ് സവിതയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനാണ് നാട്ടുകാര്‍ ഒരേ മനസോടെ കൈകോര്‍ത്തത്. ദുരിതാശ്വാസ ക്യാംപ് മംഗല്യവേദിയാക്കി സവിതയെ അവര്‍ ജോഷിയുടെ...

പ്രളയക്കെടുതിയില്‍ രാഷ്ട്രീയം കലര്‍ത്തരുത്; മുഖ്യമന്ത്രിയുടെ കരങ്ങള്‍ക്ക് ശക്തി പകരുകയാണ് ചെയ്യേണ്ടതെന്ന് സലിംകുമാര്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് അഭ്യര്‍ത്ഥിച്ച് നടന്‍ സലിംകുമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ കരങ്ങള്‍ക്ക് ശക്തി പകരുകയാണ് ചെയ്യേണ്ടതെന്നും താരം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എറണാകുളം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വൈപ്പിനില്‍ നല്‍കിയ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതിയില്‍ പ്രതിപക്ഷ നേതാവ് രമേശ്...

കേരളം നെഞ്ചോട് ചേര്‍ത്ത് പിടിച്ചിട്ടുള്ള നിങ്ങള്‍ രണ്ടുപേരും ഇതില്‍ പങ്കാളികളാകണം; മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും തുറന്ന കത്ത്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന് ഇരുപതിനായിരം കോടിയുടെ നഷ്ടമാണ് ഏകദേശം കണക്കാക്കുന്നത്. സാധനങ്ങളുടെ നഷ്ടം പണം കൊണ്ടു നികത്താനാകുമെങ്കിലും പൂര്‍ണ്ണമായി തകര്‍ന്ന മനസ്സുകളെ തിരികെ പിടിക്കാന്‍ ഇതുമാത്രം പോരാ. ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍ ഗവേഷകരുടെ നിഗമനത്തില്‍ പലരും കടുത്ത മാനസിക സമ്മര്‍ദത്തിന് അടിപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍...

കേരളത്തോടുള്ള അവഗണന; മോദിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല ; മലയാളികള്‍ ഒന്നിക്കുന്നു

കൊച്ചി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഹണനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മലയാളികളുടെ പ്രതിഷേധം ആളിക്കത്തുകയാണ്. മണിക്കൂറുകള്‍ക്ക് മുമ്പ് മോദി ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് മലയാളികളുടെ ശക്തമായ രീതിയിലാണ് പ്രതികരിക്കുന്നത്. ഇത്രയും...

Most Popular

G-8R01BE49R7