തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരെ വധഭീഷണി. ഫോണിലൂടെയാണ് വധഭീഷണി എത്തിയത്. ഗള്‍ഫില്‍ നിന്നും ഇന്നലെ രാത്രിയാണ് ഫോണ്‍ കോള്‍ വന്നത്. സംഭവം സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കുമെന്ന് ചെന്നിത്തല വ്യക്തമാക്കി.
കേരളത്തിലുണ്ടായത് അനാസ്ഥ മൂലമുണ്ടായ പ്രളയമാണെന്ന് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. ഇതാകാം വധഭീഷണിക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍