പ്രളയക്കെടുതിയില്‍ രാഷ്ട്രീയം കലര്‍ത്തരുത്; മുഖ്യമന്ത്രിയുടെ കരങ്ങള്‍ക്ക് ശക്തി പകരുകയാണ് ചെയ്യേണ്ടതെന്ന് സലിംകുമാര്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് അഭ്യര്‍ത്ഥിച്ച് നടന്‍ സലിംകുമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ കരങ്ങള്‍ക്ക് ശക്തി പകരുകയാണ് ചെയ്യേണ്ടതെന്നും താരം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എറണാകുളം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വൈപ്പിനില്‍ നല്‍കിയ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രളയക്കെടുതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയം കലര്‍ത്തിയാണ് പ്രസ്താവനകള്‍ ഇറക്കിയത്. ഈ പശ്ചാത്തലത്തിലായിരുന്നു ദുരന്തത്തിന്റെ കെടുതി അനുഭവിച്ച നടന്‍ സലിംകുമാറിന്റെ വാക്കുകള്‍.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എറണാകുളം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വൈപ്പിനില്‍ നല്‍കിയ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നു ദിവസത്തോളം പ്രളയക്കെടുതിയില്‍ അയല്‍വാസികള്‍ക്കൊപ്പം സ്വന്തം വീട്ടില്‍ കഴിയേണ്ടി വന്ന അനുഭവവും സലിംകുമാര്‍ പങ്കുവെച്ചു.

ജില്ലയില്‍ നിന്നും എത്തിയ 200ലധികം വള്ളങ്ങളും ആയിരത്തോളം മത്സ്യത്തൊഴിലാളികളും പതിനായിരങ്ങളെയാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ക്ക് ജില്ലാ കളക്ടര്‍ നന്ദിയും അഭിനന്ദനവും അറിയിച്ചു. വൈപ്പിന്‍ ഭാഗത്തുളള 500ലധികം മത്സ്യത്തൊഴിലാളികളെ ചടങ്ങില്‍ ആദരിച്ചു.
ഇവര്‍ക്ക് സമ്മാനമായി ഓണക്കിറ്റും നല്‍കി. ചടങ്ങില്‍ എസ് ശര്‍മ്മ എംഎല്‍എ, സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി രാജീവ്, ജില്ലാ കളക്ടര്‍ മുഹമ്മദ് സഫറുള്ള, ടിഎന്‍ പ്രതാപന്‍, പി രാജു, ചാള്‍സ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular