Category: Kerala

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരില്‍നിന്ന് സി.പി.എം. നേതാവ് പണം പിരിച്ചു; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ആലപ്പുഴ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരില്‍നിന്ന് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ നിര്‍ബന്ധിത പണപ്പിരിവ്. ആലപ്പുഴ ചേര്‍ത്തല തെക്കുപഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയത്. ഇയാള്‍ പിരിവ് നടത്തുന്നതിന്റെയും അതിനെ ന്യായീകരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ക്യാമ്പിലെ...

കെവിന്‍ വധക്കേസ്: വിധി ഈ മാസം 22ന്

കോട്ടയം: കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍, ഇത് നിഷേധിക്കുന്ന നിലപാടാണ് പ്രതിഭാഗം കോടതിയില്‍ സ്വീകരിച്ചത്. കെവിന്റേത് ദുരഭിമാനക്കൊലയാണോ ...

ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

തിരുവനന്തപുരം: ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മലയാളം സര്‍വകലാശാലയിലായിരിക്കും ജോലി നല്‍കുക. വിദ്യാഭ്യാസ യോഗ്യത കണക്കിലെടുത്തായിരിക്കും ജോലി നല്‍കുക. ബഷീറിന്റെ കുടുംബത്തിന് ധനസഹായമായി നാല് ലക്ഷം രൂപ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ; അടിയന്തര സഹായമായി 10,000 രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ആശ്വാസധനം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കും. പ്രളയബാധിതര്‍ക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയതു പോലെ പതിനായിരം രൂപ അടിയന്തര ധനസഹായം നല്‍കാനും...

ബിജു നാരായണന്റെ ഭാര്യ അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇടപ്പിള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും. സിദ്ധാര്‍ത്ഥ്, സൂര്യ എന്നിവര്‍ മക്കളാണ്. മഹാരാജാസ് കോളജില്‍ ബിജു നാരായണന്റെ സഹപാഠിയായിരുന്ന ശ്രീലത. ...

മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ ബാങ്കുകള്‍ ഉപയോക്താക്കളില്‍ നിന്നും തട്ടിയെടുത്തത് 10,000 കോടി രൂപ

മിനിമം ബാലന്‍സില്ലെങ്കില്‍ ഇടപാടുകാരില്‍നിന്നു പിഴയീടാക്കാനുള്ള തീരുമാനം നടപ്പാക്കിയശേഷം രാജ്യത്തെ 22 പ്രമുഖബാങ്കുകള്‍ ഈയിനത്തില്‍ ഈടാക്കിയത് 10,000 കോടിയോളം രൂപ. 2016 ഏപ്രില്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 18 പൊതുമേഖലാ ബാങ്കുകള്‍ 6155.10 കോടിയും നാലു പ്രമുഖ സ്വകാര്യബാങ്കുകള്‍ 3566.84 കോടിയും രൂപ...

ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്‌ അവധി

കൊച്ചി: മഴയും വെള്ളക്കെട്ടും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ചൊവ്വാഴ്ച (13-08-2019) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയാണ് അവധി. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും മദ്രസകള്‍ക്കും അങ്കണവാടികള്‍ക്കും...

ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്തൊരു കാര്യമാണ്; പടച്ചോന്‍ അനുഗ്രഹിക്കട്ടെ; നൗഷാദിനെ മമ്മൂട്ടി വിളിച്ച് പറഞ്ഞത്…

ദുരിതം വിതച്ച മഴയ്ക്കിടെ രക്ഷാപ്രവര്‍ത്തനത്തിന്റെ മുഖമായി മാറിയ മാലിപ്പുറം സ്വദേശി നൗഷാദിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മമ്മൂട്ടി. ബലിപെരുന്നാള്‍ ദിനത്തിലാണ് നൗഷാദിനെത്തേടി മമ്മൂട്ടിയുടെ കോള്‍ എത്തിയത്. നൗഷാദിന്റെ മകന്‍ ഫഹദിന്റെ ഫോണിലേക്കാണ് മമ്മൂട്ടി വിളിച്ചത്. വിളിച്ചത് മമ്മൂട്ടി ആണെന്നറിഞ്ഞപ്പോള്‍ 'എന്താണിക്കാ?' എന്നാണ് നൗഷാദിന്റെ ചോദ്യം....

Most Popular

G-8R01BE49R7