ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്തൊരു കാര്യമാണ്; പടച്ചോന്‍ അനുഗ്രഹിക്കട്ടെ; നൗഷാദിനെ മമ്മൂട്ടി വിളിച്ച് പറഞ്ഞത്…

ദുരിതം വിതച്ച മഴയ്ക്കിടെ രക്ഷാപ്രവര്‍ത്തനത്തിന്റെ മുഖമായി മാറിയ മാലിപ്പുറം സ്വദേശി നൗഷാദിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മമ്മൂട്ടി. ബലിപെരുന്നാള്‍ ദിനത്തിലാണ് നൗഷാദിനെത്തേടി മമ്മൂട്ടിയുടെ കോള്‍ എത്തിയത്. നൗഷാദിന്റെ മകന്‍ ഫഹദിന്റെ ഫോണിലേക്കാണ് മമ്മൂട്ടി വിളിച്ചത്. വിളിച്ചത് മമ്മൂട്ടി ആണെന്നറിഞ്ഞപ്പോള്‍ ‘എന്താണിക്കാ?’ എന്നാണ് നൗഷാദിന്റെ ചോദ്യം. അതിനുള്ള മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ.

‘ഞാന്‍ മമ്മൂട്ടിയാണ് വിളിക്കുന്നെ, കയ്യീന്ന് സാധനങ്ങളൊക്കെ എടുത്ത് കൊടുത്തൂന്ന് പറഞ്ഞ് കേട്ടു. നല്ല സന്തോഷമായ കാര്യമാണ്. ഏതായാലും നല്ലൊരു ദിവസമായിട്ട് റാഹത്തായ കാര്യങ്ങള് ചെയ്ക, അതിന് പടച്ചോന്‍ അനുഗ്രഹിക്കട്ടെ, എല്ലാ ബര്‍ക്കത്തും ഉണ്ടാവട്ടെ. എല്ലാം പടച്ചോന്‍ തരും. ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്തൊരു കാര്യമാണ്. വലിയ കാര്യമായി. നന്നായി വരട്ടെ. ഈദ് മുബാറക്ക്’

കുസാറ്റില്‍ നിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് എറണാകുളം ബ്രോഡ്‌വേയിലെ തന്റെ വസ്ത്രവ്യാപാരശാലയില്‍ നിന്ന് കൈയയച്ച് വസ്ത്രങ്ങള്‍ എടുത്ത് നല്‍കുകയായിരുന്നു നൗഷാദ്. നടന്‍ രാജേഷ് ശര്‍മ്മയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നൗഷാദിനെ പുറംലോകത്തിന് പരിചയപ്പെടുത്തിയത്.

Similar Articles

Comments

Advertisment

Most Popular

സരിതയുടെ അഭിനയം; ട്രോളന്മാർക്ക് ചാകര; ‘വയ്യാവേലി’ യൂട്യൂബിൽ തരംഗമാവുന്നു

'ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്' എന്ന പതിവ് മുന്നറിയിപ്പുമായി തന്നെയാണ് ഈ സിനിമയും തുടങ്ങുന്നത്. എന്നാൽ വിവാദ നായിക സരിത എസ് നായരുടെ കിടിലൻ 'അഭിനയ പ്രകടനം' തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. സിനിമ കഴിഞ്ഞതിന്...

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടൈൻമെൻറ് സോണുകൾ

തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുന്നു. 1.നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ആലുംമൂട് വാർഡ് 2.അതിയന്നൂർ ഗ്രാമ പഞ്ചായത്തിലെ വെൺപകൽ വാർഡ് 3.ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ഓഫീസ്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 30 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 12...