Category: India

വീട്ടിലെ വളര്‍ത്തുനായയെ കൊന്നെന്ന അച്ഛന്റെ പരാതിയില്‍ മകന്‍ അറസ്റ്റില്‍!! കേസ് രജിസ്റ്റ്ര്‍ ചെയ്തത് ഇന്ത്യന്‍ ശിക്ഷാ നിയമം ചട്ടം 429 പ്രകാരം

റായ്പൂര്‍: വീട്ടിലെ വളര്‍ത്തുനായയെ കൊന്ന മകനെതിരെ പരാതിയുമായി അച്ഛന്‍ പോലീസ് സ്‌റ്റേഷനില്‍. ഒടുവില്‍ പൊലീസ് മകനെ അറസ്റ്റ് ചെയ്തു. ചത്തീസ്ഗഢിലെ സുരാജ്പുര്‍ ജില്ലയിലെ പോഡി ഗ്രാമത്തിലാണ് സംഭവം. ശിവമംഗല്‍ സായ് എന്നയാളുടെ അരുമയായ ജബ്ബു എന്ന നായയെ മകന്‍ സന്താരിയാണ് കൊന്നത്. പറഞ്ഞത് അനുസരിക്കാത്തതിനാണ്...

ജയിലില്‍ ഭയങ്കര തണുപ്പാണെന്ന് ലാലു പ്രസാദ് യാദവ്; തബല കൊട്ടിയാല്‍ തണുപ്പ് മാറ്റാമെന്ന മറുപടിയുമായി ജഡ്ജി!

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ നിയമ നടപടി പുരോഗമിക്കുന്നതിനിടെ ജയിലില്‍ ഭയങ്കര തണുപ്പാണെന്ന പരാതിയുമായി ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ്. എന്നാല്‍ ലാലുവിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപട നല്‍കി ജഡ്ജി ശിവ്പാല്‍ സിങ്. തബല കൊട്ടി ജയിലിലെ...

എസ്.ബി.ഐ മിനിമം ബാലന്‍സ് പരിധി കുറയ്ക്കാനൊരുങ്ങുന്നു; നീക്കം വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന്

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി കുറച്ചേക്കും. വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. മിനിമം ബാലന്‍സില്ലാത്ത അക്കൗണ്ട് ഉടമകളില്‍നിന്നു പിഴ ഈടാക്കുന്നതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു ഒന്നാംസ്ഥാനമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാസത്തില്‍ ശരാശരി...

ഒരു ദിവസം രണ്ടു തവണയെങ്കിലും ദേശീയഗാനം ചൊല്ലണം; ഹരിയാനയിലെ ഗ്രാമവാസികളെക്കൊണ്ട് ദേശീയഗാനം ചൊല്ലിപ്പിക്കാന്‍ ബി.ജെ.പി മുടക്കിയത് ലക്ഷങ്ങള്‍

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ആളുകളെകൊണ്ട് എല്ലാം ദിവസവും രാവിലെ ദേശീയഗാനം ചൊല്ലിക്കാനായി ലക്ഷങ്ങള്‍ ചിലവഴിച്ച് ബി.ജെ.പി നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത്. ജാട്ട് സ്വാധീനമേഖലയായ ബാനക്പൂരിലാണ് എല്ലാ ദിവസവും രാവിലെ 8 മണിക്ക് ദേശീയഗാനം ചൊല്ലാണമെന്ന നിര്‍ബന്ധവുമായി ബി.ജെ.പി രംഗത്ത് വന്നത്. ഇതിനായി 20 ലൗഡ്...

ഇത്രയും കാലം ഉറങ്ങിക്കിടന്നവര്‍ ഇപ്പോള്‍ നാടുനന്നാക്കാന്‍ ഇറങ്ങിയിരിക്കുന്നു; രജനികാന്തിന്റെയും കമല്‍ഹാസന്റെയും രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് വിജയകാന്തിന്റെ ഭാര്യ

ചെന്നൈ: രജനികാന്തിന്റെയും കമലഹാസന്റെയും രാഷ്ട്രീയ പ്രവേശനത്തെ പരോക്ഷമായി പരിഹസിച്ച് ഡി.എം.ഡി.കെയുടെ തലവനും നടനുമായ വിജയകാന്തിന്റെ ഭാര്യ പ്രേമലത. ഇത്രയും കാലം ഉറങ്ങിക്കിടന്നവരാണ് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ നോക്കുന്നതെന്നും പുതിയ പാര്‍ട്ടിയുണ്ടാക്കുന്നതെന്നും അവര്‍ പറഞ്ഞു. രജനിയുടെയും കമലിന്റെയും പേര് എടുത്ത് പറയാതെയായിരുന്നു പ്രേമലതയുടെ പരാമര്‍ശം. തന്റെ ഭര്‍ത്താവിന്റെ...

ഗുര്‍മീതുമായി അടുക്കുന്നത് ഹണിപ്രീതിന് ഇഷ്ടമായിരുന്നില്ല, വിവാദ പരാമര്‍ശം നടത്തിയ രാഖി സാവന്തിനെതിരെ അപകീര്‍ത്തി കേസുമായി ഹണി പ്രീതിന്റെ അമ്മ

ന്യൂഡല്‍ഹി: നടി രാഖി സാവന്തിനെതിരെ അപകീര്‍ത്തിക്കേസുമായി ഗുര്‍മീത് റാം റഹീമീന്റെ വളര്‍ത്തുപുത്രി ഹണി പ്രീതിന്റെ അമ്മ ആശ തനേജ രംഗത്ത്. 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നിയമനടപടിയുമായി രംഗത്തെത്തിയത്. അല്ലെങ്കില്‍ ഒരു മാസത്തിനകം നടി മകളോട് മാപ്പുപറയണമെന്നാണ് ആവശ്യം. ഗുര്‍മീതുമായി അടുക്കുന്നതിന് വളര്‍ത്തുമകളായ ഹണിപ്രീതിന് ഇഷ്ടമായിരുന്നില്ലെന്നും...

ദിനകരന്‍ വിജയിച്ചത് പണക്കൊഴുപ്പില്‍, ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ നാണക്കേടെന്ന് കമല്‍ഹാസന്‍

ചെന്നൈ: ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ എഐഡിഎംകെ വിമതസ്ഥാനാര്‍ത്ഥി ടിടിവി ദിനകരന്‍ ജയിച്ചത് പണക്കൊഴുപ്പിന്റെ പുറത്തെന്ന് കമല്‍ഹാസന്‍. തമിഴ് വാരികയായ ആനന്ദവികടനിലെ പ്രതിവാരപംക്തിയിലായിരുന്നു ദിനകരന്റെ പേരെടുത്തു പറയാതെയുള്ള വിമര്‍ശനം. പണത്തിന്റെ പിന്‍ബലത്തിലുള്ള വിജയം ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്നും ഇത് കുംഭകോണമല്ല, പകല്‍വെളിച്ചത്തില്‍ നടത്തിയ അഴിമതിയാണെന്നും...

അപ്പോഴേ പറഞ്ഞതാ ഇത് പണിയാകുമെന്ന്: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു, ഓണ്‍ലൈനില്‍ വില്‍പനയ്ക്ക്

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി ഓഫ് ഇന്ത്യയുടെ അവകാശം പൊളിച്ച് ആധാര് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. പൗരന്മാരുടെ ആധാര് വിവരങ്ങള്‍ ചോര്‍ന്നതായി ദ ട്രിബ്യൂണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഓണ്‍ലൈന്‍ ഇടപാട് വഴി അജ്ഞാതരായ കടക്കാരില്‍ നിന്നും ആധാര്‍ വിവരങ്ങള്‍...

Most Popular

G-8R01BE49R7