ഇത്രയും കാലം ഉറങ്ങിക്കിടന്നവര്‍ ഇപ്പോള്‍ നാടുനന്നാക്കാന്‍ ഇറങ്ങിയിരിക്കുന്നു; രജനികാന്തിന്റെയും കമല്‍ഹാസന്റെയും രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് വിജയകാന്തിന്റെ ഭാര്യ

ചെന്നൈ: രജനികാന്തിന്റെയും കമലഹാസന്റെയും രാഷ്ട്രീയ പ്രവേശനത്തെ പരോക്ഷമായി പരിഹസിച്ച് ഡി.എം.ഡി.കെയുടെ തലവനും നടനുമായ വിജയകാന്തിന്റെ ഭാര്യ പ്രേമലത. ഇത്രയും കാലം ഉറങ്ങിക്കിടന്നവരാണ് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ നോക്കുന്നതെന്നും പുതിയ പാര്‍ട്ടിയുണ്ടാക്കുന്നതെന്നും അവര്‍ പറഞ്ഞു.

രജനിയുടെയും കമലിന്റെയും പേര് എടുത്ത് പറയാതെയായിരുന്നു പ്രേമലതയുടെ പരാമര്‍ശം. തന്റെ ഭര്‍ത്താവിന്റെ പാര്‍ട്ടിയായ ഡി.എം.ഡി.കെ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി എന്നും പോരാടുകയാണ്. തന്റെ ഭര്‍ത്താവിന് ഇന്നും ജനഹൃദയങ്ങളില്‍ സ്ഥാനമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

കൂടല്ലൂരില്‍ കരിമ്പു കര്‍ഷകര്‍ക്കൊപ്പം സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. പ്രേമലതയെയും മറ്റു പ്രവര്‍ത്തകരെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.

സംഗീതസംവിധായകനും ഗയകനുമായ എ.ആര്‍ റഹ്മാനും രജനികാന്തിന്റെയും കമലഹാസന്റെയും രാഷ്ട്രീയപ്രവേശനത്തെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് മികച്ച നേതൃത്വം വേണമെന്ന തോന്നലുണ്ടായതു കൊണ്ടാണ് രജനിയും കമലും രാഷ്ട്രീയത്തിലേക്കിറങ്ങുന്നതെന്നും ആരു രാഷ്ട്രീയത്തില്‍ പ്രവേശിച്ചാലും അവരുടെ ലക്ഷ്യം ജനസേവനമായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, കര്‍ഷകരുടെ ജീവിതം കൂടുതല്‍ മികച്ചതാക്കുക തുടങ്ങിയവയ്ക്കായിരിക്കണം രാഷ്ട്രീയത്തില്‍ ആറ് ഇറങ്ങിയാലും അവരുടെ മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertisment

Most Popular

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ

എറണാകുളം: ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച്‌ ലൈം​ഗീക അതിക്രമത്തിനിരയായ യുവനടി. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞു....