‘‘ലോലമായ പൂക്കളാണ് സ്ത്രീകള്‍, അടുക്കളക്കാരിയല്ല…!! പൂവിനെ പരിപാലിക്കും പോലെ സ്ത്രീകളോട് പെരുമാറണം…!!! കുടുംബത്തിന്റെ ചെലവുകളുടെ ഉത്തരവാദിത്തം പുരുഷന്.., കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടത് സ്ത്രീകള്‍…!!! ആയത്തുല്ല ഖമനയിയുടെ കുറിപ്പ്..

ടെഹ്‌റാന്‍: ഇറാനിൽ സ്ത്രീകൾ നേരിടുന്ന അവകാശ ലംഘനകള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ കുറിപ്പുമായി ഇറാന്റെ പരമാധികാരി ആയത്തുല്ല ഖമനയി. ലോലമായ ഒരു പൂവാണ് സ്ത്രീയെന്നും വെറുമൊരു അടുക്കളക്കാരിയല്ലെന്നുമാണ് ആയത്തുല്ല ഖമനയിയുടെ കുറിപ്പ്.

‘‘ലോലമായ പൂക്കളാണ് സ്ത്രീകള്‍, അടുക്കളക്കാരിയല്ല. പൂവിനെ പരിപാലിക്കും പോലെ സ്ത്രീകളോട് പെരുമാറണം. പൂവിനെ നല്ലതു പോലെ പരിചരിക്കണം. അതിന്റെ പുതുമയും സുഖകരമായ പരിമളവും പ്രയോജനപ്പെടുത്തുകയും അന്തരീക്ഷത്തെ സുഗന്ധപൂരിതമാക്കാൻ ഉപയോഗപ്പെടുത്തുകയും വേണം’’ – ആയത്തുല്ല ഖമനയി എക്സിൽ‌ കുറിച്ചു.

കുടുംബത്തില്‍ സ്ത്രീകളുടേയും പുരുഷന്മാരുടെയും പങ്കാളിത്തം ഓർമിപ്പിച്ച് മറ്റൊരു കുറിപ്പും ആയത്തുല്ല ഖമനയി എക്സിൽ പോസ്റ്റ് ചെയ്തു. കുടുംബത്തിന്റെ ചെലവുകളുടെ ഉത്തരവാദിത്തം പുരുഷനാണെന്നും കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടതിന്റെ ചുമതല സ്ത്രീകള്‍ക്കാണെന്നുമാണ് കുറിപ്പില്‍ പറയുന്നത്. ഈ ചുമതലകള്‍ ഒരിക്കലും മേധാവിത്വത്തെ സൂചിപ്പിക്കുന്നതല്ല. ഇവ വ്യത്യസ്തമായ യോഗ്യതകളാണ്. പുരുഷന്മാരുടെയും സ്ത്രീകളുടേയും അവകാശങ്ങള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കാനാകില്ലെന്നും ആയത്തുല്ല ഖമനയി പറയുന്നു.

”പത്ത് മനുഷ്യന് പോകാൻ കുറച്ച് സ്ഥലം മതി, പക്ഷേ പത്ത് കാർ പോകാൻ എത്ര സ്ഥലം വേണം..? പണ്ടൊക്കെ നമ്മൾ നടന്നായിരുന്നില്ലേ പോയിരുന്നത്. ഇത്ര വലിയ കാർ വേണോ, ചെറിയ കാറിൽ പോയാൽ പോരെ..? കാർ ഉള്ളവർ കാറിൽ പോകുന്നതുപോലെ പാവപ്പെട്ടവർക്ക് ജാഥ നടത്താനും അവകാശം നൽകണമെന്നും എ. വിജയരാഘവൻ…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7